Latest News

നായകള്‍ക്ക് ശബ്ദം നല്കിയത് ഇന്ദ്രന്‍സും  സണ്ണി വെയ്‌നും സൗബിനും സൈജുവും അടക്കമുള്ള താരങ്ങള്‍; പൂവന്‍കോഴിയുടെ ശബ്ദമായി എത്തുക അജുവിന്റെ സൗണ്ട്; വാലാട്ടി തിയേറ്ററിലെത്തുമ്പോള്‍valatty-

Malayalilife
നായകള്‍ക്ക് ശബ്ദം നല്കിയത് ഇന്ദ്രന്‍സും  സണ്ണി വെയ്‌നും സൗബിനും സൈജുവും അടക്കമുള്ള താരങ്ങള്‍; പൂവന്‍കോഴിയുടെ ശബ്ദമായി എത്തുക അജുവിന്റെ സൗണ്ട്; വാലാട്ടി തിയേറ്ററിലെത്തുമ്പോള്‍valatty-

വളര്‍ത്തുമൃഗങ്ങളുടെ കഥ പറയുന്ന 'വാലാട്ടി' റിലീസിനൊരുങ്ങുകയാണ്.
പത്തുനായ്ക്കുട്ടികളും ഒരു പൂവന്‍ കോഴിയും പ്രധാന കഥാപാതമാകുന്ന താണ് ചിത്രം.മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുക. ജൂലൈ 14ന് ചിത്രം ആണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ഇപ്പോളിതാ ചിത്രത്തിലെ മൃഗങ്ങള്‍ക്ക് ശബ്ദം ന്‌ല്കിയ താരങ്ങളുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്.അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായ്ക്കള്‍ക്ക് ശബ്ദം കൊടുക്കുത്തവരില്‍ പ്രമുഖര്‍. 
ഇതിലെ പൂവന്‍ കോഴിയാണ് അജു വര്‍ഗീസിന്റെ ശബ്ദത്തിലൂടെ പ്രേഷകരുടെ മുന്നിലെത്തുന്നത്.

നിരവധി കൗതുകങ്ങളും ചിരിയും ചിന്തയും നല്‍കുന്നതാണ് ഈ ചിത്രം.
ദേവന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്.
ജൂലായ് പതിനാലിന് ഈ ചിത്രം പ്രദര്‍ശനത്തിനെ
ത്തുന്നു.
വാഴൂര്‍ ജോസ്.

Read more topics: # വാലാട്ടി
valatty Movie sound aju

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES