നടിയും അവതാരകയുമായ വീണാ നായര്‍ പങ്കുവെച്ച പുതിയ സോഷ്യല്‍ മീഡിയ കുറിപ്പ് ചര്‍ച്ചയാകുന്നു. മുന്‍ ഭര്‍ത്താവ് ആര്‍ജെ അമന്‍ വീണ്ടും വിവാഹിതനായതിന് പിന്നാലെയാണ് വീണയുടെ കുറിപ്പ് പുറത്തുവന്നത്. വിഷാദഭാവത്തോടെ യാത്ര ചെയ്യുന്ന ഒരു വീഡിയോയ്‌ക്കൊപ്പമാണ് വീണ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചത്:
'നമ്മളെല്ലാവരും രണ്ട് ബിംബങ്ങളെയാണ് സ്‌നേഹിക്കുന്നത്. ഒന്ന്, മിഥ്യാബിംബം, മറ്റേത് നമ്മുടെ യഥാര്‍ഥ സ്വത്വം. എന്റെ യഥാര്‍ഥ സ്വത്വത്തിലേക്ക് ഞാന്‍ പടിപടിയായി നടന്നടുക്കുന്നു. ഞാന്‍ നിങ്ങളെയെല്ലാവരെയും സ്‌നേഹിക്കുന്നു. ലോകഃ സമസ്തഃ സുഖിനോ ഭവന്തു.' ഈ കുറിപ്പ് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. '
നഷ്ടപ്പെട്ടത് ഒന്നും നമ്മുടേതല്ല. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട, ആഗ്രഹിച്ചതിലും കൂടുതല്‍ നല്ല ജീവിതം ഈശ്വരന്‍ താങ്കള്‍ക്കായി ഒരുക്കി വച്ചിരിക്കുന്നു,' എന്നാണ് ഒരു ആരാധകന്റെ കമന്റ്. മറ്റു പലരും വീണയ്ക്ക് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തി.
അമ്മ സങ്കടപ്പെട്ടാല്‍ മോനും സങ്കടം ആകും. ഓര്‍ക്കുക. എല്ലാ നന്മകളും ഉണ്ടാവും വീണ നോക്കിക്കോ, ഞാനും ഒരു അനുഭവസ്ഥ'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ''ഇതെല്ലാം കാണുന്നവരുടെ മുന്നില്‍ ജീവിച്ച് കാണിക്കണം ചേച്ചി. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം കൂടെ ഉള്ളടത്തോളം ആരുടെ മുന്നില്‍ തോല്‍ക്കില്ല'', എന്നാണ് മറ്റൊരാളുടെ കമന്റ്.
'ജീവിതം ഒന്നെ ഉള്ളൂ . അത് സന്തോഷമായി ജീവിക്കണം വീണമ്മ. വീണയെ ജീവനെ പോലെ സ്‌നേഹിക്കുന്ന കോടിക്കണക്കിന് ആള്‍ക്കാരുണ്ട്. നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒരാള്‍ ജീവിതത്തില്‍ നിന്ന് പോയി. അങ്ങനെ ചിന്തിക്ക്. എല്ലാം ശരിയാവും. എന്നും കട്ട സപ്പോര്‍ട്ടായി കൂടെ ഉണ്ടാവും'', എന്ന് മറ്റൊരാള്‍ കുറിച്ചു.
നിന്റെ കൂടെ ചേര്‍ത്ത് വയ്ക്കാന്‍ യോഗ്യത ഇല്ലാത്തതിനെ ഈശ്വരന്‍ എടുത്തു കളഞ്ഞു'വെന്നും ആരാധകര്‍ നടിക്ക് പിന്തുണയറിയിച്ച് കുറിക്കുന്നു.