'തന്റെ മകന്‍ അച്ഛനെന്താ പെണ്ണായി ജനിക്കാതിരുന്നതെന്ന് ചോദിക്കുന്ന ഭാഗം വായിച്ചപ്പോള്‍ തൊട്ട് താന്‍ സിനിമ ചെയ്യുന്നതിന് തല്‍പ്പരനായിരുന്നു'വെന്ന് വിജയ് സേതുപതി; സൂപ്പര്‍ ഡീലക്സ് സിനിമയിലെ ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെക്കുറിച്ച് താരം

Malayalilife
topbanner

സൂപ്പര്‍ ഡീലക്സ് സിനിമയിലെ ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്  ഒരു രൂപ പോലും പ്രതിഫലമായി വേണ്ടെന്ന് പറഞ്ഞതായി നടന്‍ വിജയ് സേതുപതി. ഈ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്  വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഫിലിം കംപാനിയന്റെ ടോക് ഷോയ്ക്കിടെയായിരുന്നു വിജയ് സേതുപതിയുടെ പരാമര്‍ശം.

തിരക്കഥയില്‍ തന്റെ മകന്‍ അച്ഛനെന്താ പെണ്ണായി ജനിക്കാതിരുന്നതെന്ന് ചോദിക്കുന്ന ഭാഗം വായിച്ചപ്പോള്‍ തൊട്ട് താന്‍ സിനിമ ചെയ്യുന്നതിന് തല്‍പ്പരനായിരുന്നെന്ന് വിജയ് സേതുപതി പറയുന്നു.

ഷൂട്ടിംഗിന്റെ ആദ്യദിവസങ്ങളില്‍ ഒരു സീന്‍ ചിത്രീകരിക്കുന്നതിന് 50-60 വരെ ടേക്കുകള്‍ എടുക്കേണ്ടതായി വന്നുവെന്നും പിന്നീട് തനിക്കുള്ളില്‍ ഒരു സ്ത്രീ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആത്മവിശ്വാസത്തോടെ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: # vijay sethupathi,# movie
vijay sethupathi movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES