Latest News

അമ്മ പഠിപ്പിച്ച ഡാൻസ് ഇപ്പോൾ ബാക്കി കുട്ടികൾക്ക് പഠിപ്പിക്കുന്നു; നടി വിന്ദുജ മേനോന്റെ ജീവിത കഥ

Malayalilife
topbanner
അമ്മ പഠിപ്പിച്ച ഡാൻസ് ഇപ്പോൾ ബാക്കി കുട്ടികൾക്ക് പഠിപ്പിക്കുന്നു; നടി വിന്ദുജ മേനോന്റെ ജീവിത കഥ

ണ്ടത്തെ സിനിമയിലുള്ള ഒരു നടിയാണ് വിന്ദുജാ മേനോൻ. പണ്ട് കാല സിനിമകളിൽ നിറസാന്നിധ്യമായിരുന്ന താരം ഒരുപാട് മുഖ്യ നടന്മാരുടെ നായികാ ആയിട്ടുണ്ട്. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ അഭിനയിച്ച മുൻ ഇന്ത്യൻ നടികളിൽ ഒരാളാണ് വിന്ദുജ മേനോൻ. 1994 ൽ പവിത്രം എന്ന സിനിമയിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ചതാണ് അവളുടെ ഏറ്റവും ജനപ്രിയ വേഷം. പണ്ട് മുതലേ അമ്മയുടെ അടുത്ത് നിന്ന് നൃത്തം പഠിച്ച താരം നല്ലൊരു നർത്തകി കൂടിയാണ്. ഇപ്പോൾ അമ്മയെ പോലെ താരവും കുട്ടികളെ ഡാൻസ് പഠിപ്പിക്കുകയാണ്. അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി മറക്കാത്ത നടിയാണ് നടി വിന്ദുജ മേനോൻ.

താരം ഒരു തിരുവനന്തപുരം സ്വദേശിനിയാണ്. അച്ഛൻ കെ.പി. വിശ്വനാഥൻ മേനോൻ സർക്കാർ ഉദ്യോഗസ്ഥനും, അമ്മ കലാമണ്ഡലം വിമല മേനോൻ പ്രശസ്ത നൃത്ത സ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ സ്ഥാപകയുമാണ്. താരത്തിന് വിനോദ് കുമാർ എന്ന സഹോദരനുണ്ട്. രാജേഷ് കുമാറുമായി വിവാഹിതയായ താരത്തിന് നേഹ എന്നൊരു മകളുണ്ട്. കുടുംബത്തോടൊപ്പം മലേഷ്യയിൽ താമസിക്കുന്ന നടി കേരള നാട്യ അക്കാദമിയുടെ കീഴിൽ നൃത്തം അഭ്യസിപ്പിക്കുകയും ഇടയ്ക്കിടെ സീരിയലുകളിൽ അഭിനയിക്കുകയും ചെയ്യുന്നു. സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിട്ടുള്ള വിന്ദുജക്ക്, ഭരതനാട്യത്തിനു കേന്ദ്ര ഗവണമെന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. അമ്മ തന്നെയാണ് പ്രധാന ഗുരു. മോഹിനിയാട്ടം, കുച്ചിപ്പുടി എന്നു മാത്രമല്ല, ചാക്യാർകൂത്ത്, കഥകളി , കൂത്ത്, ഓട്ടംതുള്ളൽ എന്നിവയൊക്കെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. വീണയിലും സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

കൈരളി ടിവിയിലെ "ഡാൻസ് പാർട്ടി" എന്ന റിയാലിറ്റി ഷോയിലും ജഡ്‌ജായി താരം വന്നിരുന്നു. അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമായ വിന്ദുജ മകൾക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുമുണ്ട്. താരം സ്‌കൂളിലെ കലാതിലകം ഒക്കെ ആയിരുന്നു. തിരുവനന്തപുരത്തെ എൻ എസ എസ കോളേജിലായിരുന്നു താരം ബിരുദം നേടിയത്. വിമൻസ് കോളേജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിലാണ് താരം ഡോക്ടറേറ്റ് ചെയ്തത്. ചില സിനിമയിൽ താരം ഡബ്ബും ചെയ്തിട്ടുണ്ട്. മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘പവിത്രം’. ചേട്ടച്ഛന്റെ സ്‌നേഹവും വാത്സല്യവും മലയാള സിനിമാ പ്രേക്ഷകര്‍ അനുഭവിച്ചിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇടയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ചേട്ടച്ഛനെ വീണ്ടും കണ്ടുമുട്ടിയ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു വിന്ദുജ മേനോന്‍. താരത്തിന്റെ പോസ്റ്റ് വൈറൽ ആയിരുന്നു.

ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ’ എന്ന സിനിമയിൽ ബാലതാരമായി കൊണ്ടാണ് വിന്ദുജ അഭിനയരംഗത്ത് എത്തുന്നത്. നൊമ്പരത്തിപൂവ്, ഞാൻ ഗന്ധർവ്വൻ, ഭീഷ്മാചാര്യ, പിൻഗാമി, തുകോട്ടയിലെ പുതുമണവാളൻ, ആയിരം നാവുള്ള അനന്തൻ, മൂന്നു കോടിയും മുന്നൂറു പവനും, സൂപ്പർമാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിന്ദുജ വേഷമിട്ടിട്ടുണ്ട്. 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തിൽ അവതരിപ്പിച്ച മോഹൻലാലിൻറെ സഹോദരിയുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1997 ൽ അവസാനമായി അഭിനയിച്ചത് സൂപ്പർമാൻ എന്ന ചിത്രത്തിലായിരുന്നു. അത് കഴിഞ്ഞ് പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം ആക്ഷൻ ഹീറോ ബിജുയിലൂടെയാണ് താരം തിരിച്ച് വന്നത്. പക്ഷെ ആ ഇടവേളയിൽ താരം സീരിയലിലും ടി വി ഷോസിലും സജ്ജീവമായിരുന്നു.

vindhuja menon malayalam movie actress old life story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES