Latest News

പനീർ ബട്ടർ മസാല

Malayalilife
topbanner
പനീർ ബട്ടർ  മസാല

പ്പാത്തിക്കും പൊറാട്ടയ്ക്കും എല്ലാം പറ്റിയ ഒരു കോമ്പിനേഷൻ ആണ് പനീർ ബട്ടർ മസാല. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ വീടുകളിൽ തയ്യാറാക്കാം എന്ന് നോക്കാം.

പനീർ‍ - 200 ഗ്രാം
തക്കാളി (ചെറുതായി അരിഞ്ഞത്) - 2 എണ്ണം
പച്ചമുളക് (നീളത്തിൽ‍ കീറിയത്) - 2 എണ്ണം
സവാള (ചെറുതായി അരിഞ്ഞത്) - അര കപ്പ്‌
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ‍ സ്പൂൺ‍
മല്ലിപ്പൊടി - 1 ടേബിൾ‍ സ്പൂൺ‍
കുരുമുളക് പൊടി - അര ടീസ്പൂൺ‍
മുളക് പൊടി - അര ടീസ്പൂൺ (എരിവിനനുസരിച്ച് ക്രമീകരിക്കാം)
ഗരം മസാല - 1 ടീസ്പൂൺ‍
മഞ്ഞൾ‍ പൊടി - ആവശ്യത്തിന്
കറിവേപ്പില - 1 തണ്ട്
മല്ലിയില - ആവശ്യത്തിന്
വെണ്ണ - 6 ടേബിൾ‍ സ്പൂൺ‍
തേങ്ങയുടെ ഒന്നാം പാല്‍ - 1 കപ്പ്‌
ഇളം ചൂട് വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം 
പനീർ‍ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു വെക്കുക. പാനിൽ, 4 ടേബിൾ‍ സ്പൂൺ‍ വെണ്ണ ചൂടാക്കിയതിലേക്ക് പനീർ ഇട്ട്, ഇളം ബ്രൌൺ ‍നിറം ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോൾ‍ കഷ്ണങ്ങൾ‍ തമ്മിൽ‍ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കുക. ശേഷം ഇവ കോരി മാറ്റി വെക്കുക.
പാനിലേക്ക് 2 ടേബിൾ സ്പൂൺ‍ വെണ്ണ കൂടി ചേർ‍ത്ത് മൂപ്പിച്ച് കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേർ‍ത്ത് വഴറ്റുക. അല്പം മൂത്ത ശേഷം തക്കാളി കൂടി ചേർ‍ത്ത് വഴറ്റിയതിലേക്ക് എല്ലാ മസാല പൊടികളും ചേർ‍ത്തിളക്കുക.
അല്പം മൂത്ത ശേഷം വറുത്ത പനീർ‍ കഷ്ണങ്ങൾ‍ ചേർ‍ക്കാം. കഷ്ണങ്ങൾ‍ മുങ്ങിക്കിടക്കാൻ‍‍‍ പാകത്തിൽ‍ ഇളം ചൂടുവെള്ളം ഒഴിച്ചു ആവശ്യത്തിന് ഉപ്പ് കൂടി ചേർ‍ത്ത് 10 മിനിട്ടോളം വേവിക്കുക.
ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഇളക്കി കുറുകുന്നത് വരെ വേവിക്കുക. മല്ലിയില ഇട്ട് വാങ്ങി വെക്കുക.

Read more topics: # tasty paneer butter masala
tasty paneer butter masala

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES