ലോകത്ത് മരണത്തിന് കാരണമാകുന്ന പ്രധാന രോഗങ്ങളില്‍ രണ്ടാമതാണ് കാന്‍സര്‍. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം 2018ല്‍ മാത്രം 9.6 ദശലക്ഷം പേരാണ് കാന്‍സര്‍ മൂലം മരണപ്പെട്ടത്. ജീവിതശൈലി, പാരമ്പര്യഘടകങ്ങള്‍, മലിനമാവുന്ന പരിസ്ഥിതി എന്നിവയോടൊപ്പം ഭക്ഷണരീതിയും കാന്‍സറിന് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഈ സാധ്യത ഗണ്യമായി കുറക്കാന്‍ കഴിയും.
1. ബ്രോക്കോളി: കാന്‍സര്‍ വിരുദ്ധ പച്ചക്കറി
ക്രൂസിഫെറസ് വിഭാഗത്തില്‍പ്പെടുന്ന ബ്രോക്കോളിയില്‍ കാന്‍സര്‍ പ്രതിരോധത്തില്‍ പ്രാധാന്യമുള്ള സള്‍ഫൊറാഫേന്‍ അടക്കം നിരവധി സംയുക്തങ്ങളുണ്ട്. മലാശയ അര്‍ബുദം ഉള്‍പ്പെടെ പല തരം കാന്‍സറുകളുടെ വളര്‍ച്ച തടയാന്‍ ബ്രോക്കോളിക്ക് ശേഷിയുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
2. ബെറിപ്പഴങ്ങള്‍: പ്രകൃതിയുടെ ജൈവ പ്രതിരോധക്കവചം
ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്‌ബെറി തുടങ്ങിയ പഴങ്ങളില്‍ ആന്തോസയാനിന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ കോശങ്ങളിലെ ഓക്സീകരണ സമ്മര്‍ദം കുറച്ച് കാന്‍സറിന്റെ സാധ്യത കുറക്കുന്നു. 2009 ലെ ഒരു പഠനം, ബ്ലൂബെറി ഉപയോഗം മലാശയ അര്‍ബുദം ബാധിച്ച രോഗികളില്‍ 7% വരെ കോശവളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
3. കാരറ്റ്: കരോട്ടിനോയിഡ് ശക്തി
ഓറഞ്ച് നിറമുള്ള കാരറ്റില്‍ കരോട്ടിനോയിഡുകള്‍ ധാരാളമായി കാണപ്പെടുന്നു. ഇവ ഹൃദ്രോഗവും പ്രോസ്റ്റേറ്റ് കാന്‍സറും അടക്കമുള്ള ചില രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. 2014-ലെ ഒരു പഠനത്തില്‍, കാരറ്റ് കഴിയുന്നവര്‍ക്ക് പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത 18% കുറയുന്നതായി കണ്ടെത്തിയിരുന്നു.
4. മുഴുധാന്യങ്ങള്‍: നാരുകള്‍ മുഖേന സംരക്ഷണം
ക്വിനോവ, ബ്രൗണ്‍ റൈസ്, ഓട്സ് തുടങ്ങിയ മുഴുധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലാശയ അര്‍ബുദ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇവ രക്തത്തിലെ പഞ്ചസാര നില ക്രമീകരിക്കുകയും, അതുവഴി കാന്‍സറുമായി ബന്ധപ്പെട്ട അണുബാധകളും ഇന്‍ഫ്‌ലമേഷന്‍ അവസ്ഥകളും കുറയ്ക്കാന്‍ സഹായിക്കുന്നു.
5. ഒലിവ് ഓയില്‍: മെഡിറ്ററേനിയന്‍ മാജിക്
ഒലിവ് ഓയില്‍ പ്രത്യേകിച്ചും എക്സ്ട്രാ വിര്‍ജിന്‍ വേറൈറ്റി, ധാരാളം ആന്റിഓക്സിഡന്റുകളും മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയതാണ്. പോളിഫിനോളുകള്‍ ഉള്‍പ്പെടെയുള്ള സംയുക്തങ്ങള്‍ ഓക്സീകരണ സമ്മര്‍ദം കുറച്ച് കാന്‍സറിനെ പ്രതിരോധിക്കുന്നു. 2011-ലെ പഠനങ്ങള്‍ സ്തനാര്‍ബുദം ഉള്‍പ്പെടെ വിവിധ അര്‍ബുദങ്ങള്‍ പ്രതിരോധിക്കാന്‍ ഒലിവ് ഓയിലിന് കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്.