Latest News

വായ്നാറ്റം അകറ്റുന്നത് മുതൽ വിളര്‍ച്ച തടയുന്നതിനും കൊഴുപ്പിനെ നീക്കുന്നതിന് വരെ; ഏലക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

Malayalilife
topbanner
വായ്നാറ്റം അകറ്റുന്നത് മുതൽ വിളര്‍ച്ച തടയുന്നതിനും കൊഴുപ്പിനെ നീക്കുന്നതിന് വരെ; ഏലക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

വീടുകളിൽ സാധാരണയായി പാചകത്തിന് എല്ലാം തന്നെ ഉപയോഗിക്കുന്ന ഒന്നാണ് ഏലയ്ക്ക്.  റ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 3, വിറ്റാമിന്‍ സി, സിങ്ക്, കാല്‍സ്യം, പൊട്ടാസ്യം എന്നിവ  ധാരാളമായി ഇവയിൽ അടങ്ങിയിട്ടുമുണ്ട്. എന്നാൽ അതോടൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഇവയിൽ ഉൾപ്പെട്ടിട്ടുണ്ട്.  ദിവസവും രണ്ടോ മൂന്നോ ഏലയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം…

വായ്നാറ്റം അകറ്റാം

 ആന്‍റി ബാക്ടീരിയല്‍ സംയുക്തങ്ങളുടെ വലിയ ശേഖരം ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. ദന്ത ശുചിത്വം മെച്ചപ്പെടുത്താനും  വായയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന സൂക്ഷ്മാണുക്കളെ നേരിടാനും ഇവ സഹായിക്കുന്നു.  വായില്‍ പുതുമയാര്‍ന്ന സുഗന്ധം ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് പകരാനും, വായ്‌നാറ്റം ഒഴിവാക്കുവാനും സഹായകരമാണ്.

വിളര്‍ച്ച തടയാം

ഇരുമ്പിന്റെ അംശം ധാരാളമായി ഇവയിൽ , തലകറക്കം, അലസത തുടങ്ങിയ വിളര്‍ച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാന്‍ ഏലയ്ക്ക ഏറെ പ്രയോജനമാണ്.  സമ്ബുഷ്ടമായ അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനവുമാണ് ഇത്.   ഇരുമ്ബിന്റെ ആഗിരണം ശരീരത്തിലെ കോശങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു.

കൊഴുപ്പിനെ നീക്കാം

 ഏലയ്ക്ക മികച്ച രീതിയില്‍ അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നു. ഉപാപചയ പ്രവര്‍ത്തനത്തെ കൊഴുപ്പ് ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്നത്  തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഏലം പതിവായി കഴിക്കുന്നത് വഴി നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

ചുമ, ജലദോഷം അകറ്റാം

ഏലയ്ക്ക പതിവായി കഴിക്കുന്നത് ചുമ, ജലദോഷംസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  വളരെ നല്ലതാണ്.  ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ്.

Read more topics: # health benefits of Cardamom
health benefits of Cardamom

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES