Latest News

മഞ്ഞുകാലത്തെ തൊണ്ടയിലെ ബുദ്ധിമുട്ടുകള്‍ മാറ്റാം 

Malayalilife
topbanner
മഞ്ഞുകാലത്തെ തൊണ്ടയിലെ ബുദ്ധിമുട്ടുകള്‍ മാറ്റാം 

ഞ്ഞുകാലമായാല്‍ പലര്‍ക്കും വരുന്ന ഒരു ബുദ്ധിമുട്ടാണ് തൊണ്ടയിലെ കരകരപ്പും അതുപോലെ, തൊണ്ടവേദനയും. ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ലഭ്യമായിരിക്കും. ചെലവും കുറവാണ്.

ചായ
എന്നും രാവിലെ ചായ കുടിക്കാത്തവര്‍ കുറവായിരിക്കും. നല്ല ചൂടന്‍ ചായ കുടിച്ചാല്‍ കിട്ടുന്ന ഉന്മേഷം മറ്റൊന്നും കുടിച്ചാല്‍ രാവിലെ ലഭിക്കുകയില്ല. ഉന്മേഷം ലഭിക്കുന്നതിന് മാത്രമല്ല, തൊണ്ടയിലെ കരകരപ്പും വേദനയും കുറയ്ക്കാനും ചായ സഹായികുന്നുണ്ട്. ചായയില്‍ നമ്മള്‍ ആന്റി- ഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടീസ് അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ ചേര്‍ത്താല്‍, പ്രത്യേകിച്ച് ഇഞ്ചി, കറുവാപ്പട്ട, പുതിന, റോസ്‌മേരി എന്നിവ ചേര്‍ത്താല്‍ ചായ കൂടുതല്‍ ആരോഗ്യപ്രദമാവുകയും ഇത് തൊണ്ടയിലെ കരകരപ്പെല്ലാം മാറ്റിയെടുക്കുകയും ചെയ്യും.

വെളുത്തുള്ളി
വെളുത്തുള്ളിയില്‍ അല്ലിസിന്‍ അടങ്ങിയിരിക്കുന്നു. ഇത് ആന്റിഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടി ആണ്. ഇത് ബാക്ടീരികളെ ഇല്ലാതാക്കുകയും തൊണ്ടയിലെ കരകരപ്പും വേദനയും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കഫക്കെട്ട് കുറയ്ക്കാനും വെളുത്തുള്ളി വളരെ നല്ലതാണ്.

സ്മൂത്തീസ്
സാധാരണ തൊണ്ടയില്‍ കരകരപ്പെല്ലാം വന്നാല്‍ നമ്മള്‍ തണുത്ത ആഹാരങ്ങള്‍ കഴിക്കാതിരിക്കാനാണ് ശ്രദ്ധിക്കുക. എന്നാല്‍, തണുപ്പിച്ച സ്മൂത്തീസ് കഴിക്കുന്നത് തൊണ്ടയിലെ കരകരപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. നല്ല ഫ്രഷ് ഫ്രൂട്‌സും അതുപോലെ, ഓട്‌സ്, ഇഞ്ചി, മഞ്ഞള്‍, ബദാം മില്‍ക്ക്, ഐസ് ക്യൂബ്‌സ് എന്നിവയെല്ലാം എടുത്ത് തയ്യാറാക്കുന്ന സ്മൂത്തീസ് വളരെ നല്ലതാണ്. ഇവ തൊണ്ടയിലെ കരകരപ്പ് കുറയ്ക്കാന്‍ സഹായിക്കും.

ഓട്‌സ്
ചെറിയ ചൂടോടുകൂടി ഓട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ ആന്റിഓക്‌സിഡന്റ്‌സ്, സിങ്ക്, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിലേയ്ക്ക് കുറച്ച് പഴം ഉടച്ച് ചേര്‍ത്താല്‍ വിറ്റാമിന്‍ സിയുടെ ഗുണം ലഭിക്കുകയും ചെയ്യും. ഇതിലേയ്ക്ക് തേനും കുറച്ച് കറുവാപ്പട്ടയുടെ പൊടിയും ഇഞ്ചിയും ചേര്‍ത്ത് ആഹാരം തയ്യാറാക്കി കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

തേന്‍
നമ്മളുടെ തൊണ്ടയെ നല്ലരീതിയില്‍ സ്മൂത്ത് ചെയ്യുവാന്‍ തേനിന് സാധിക്കും. ഇതില്‍ ആന്റി- ഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടീസ് അടങ്ങിയിരിക്കുന്നു. അതിനാല്‍ തേന്‍ മാത്രം കഴിക്കുന്നതും അല്ലെങ്കില്‍ ഇത് സ്മൂത്തിയില്‍ ചേര്‍ത്ത് കഴിക്കുന്നതും ചായയില്‍ ചേര്‍ത്ത് കഴിക്കുന്നതുമെല്ലാം തന്നെ തൊണ്ടയ്ക്ക് നല്ലതാണ്. തൊണ്ട നല്ല രീതിയില്‍ സ്മൂത്താക്കിയെടുക്കാന്‍ ഇത് സഹായിക്കും.

സുഗന്ധവ്യജ്ഞനങ്ങള്‍
മഞ്ഞള്‍, ഇഞ്ചി, കറുവാപ്പട്ട എന്നിവയെല്ലാം കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ ആന്റി- ഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടീസ് അടങ്ങിയിരിക്കുന്നു. ഇവ ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. തൊണ്ടയിലെ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ സഹായിക്കും

Read more topics: # തൊണ്ട
Throt infection tips

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES