Latest News

തണുപ്പ് കാലത്ത് വെള്ളം കുടി കുറവോ

Malayalilife
topbanner
തണുപ്പ് കാലത്ത് വെള്ളം കുടി കുറവോ

ശൈത്യകാലത്ത് വെള്ളം കുടിച്ചില്ലെങ്കില്‍ സംഭവിക്കുന്ന അപകടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. തണുത്ത കാലാവസ്ഥ നിങ്ങളില്‍ വിയര്‍ക്കുന്നത് കുറക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ വെള്ളത്തിന്റെ ആവശ്യം കുറക്കുന്നു. അതിനാല്‍ ശൈത്യകാലത്ത് ജലാംശം നിലനിര്‍ത്തുന്നത് എത്ര പ്രധാനമാണെന്ന് പലപ്പോഴും നിങ്ങള്‍ അവഗണിക്കുന്നു. നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കാതിരിക്കുമ്പോള്‍ അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ശരീരത്തിന് ഉണ്ടാക്കുന്നു. തണുപ്പ് കാലത്ത് പലപ്പോഴും ശരീരത്തില്‍ വിയര്‍പ്പ് വളരെ കുറവാണ് എന്നതാണ് വെള്ളം കുടിക്കുന്നതിന് കുറവ് വരുത്തുന്നത്. മികച്ച ദഹനത്തിനും ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും ടോക്‌സിനെ ഇല്ലാതാക്കുന്നതിനും എല്ലാം വെള്ളം കുടിക്കുന്നത് നല്ലതാണ്.
ദാഹം ഇല്ലാതാവുന്നു പലപ്പോഴും ശൈത്യകാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കാത്ത അവസ്ഥയുണ്ടെങ്കില്‍ നിങ്ങള്‍ പലപ്പോഴും ദാഹം മറന്ന് പോവുന്നു. ദാഹിക്കുന്നതിന്റെ അളവ് വളരെ കുറയുന്നു, എന്ന് മാത്രമല്ല ജലാംശം ശരീരത്തില്‍ ആവശ്യത്തിന് ഇല്ല എന്നത് പോലും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. അതിനാല്‍, പ്രശ്‌നം ഒഴിവാക്കാന്‍ നിങ്ങള്‍ ദിവസവും കുറഞ്ഞത് 6-8 ഗ്ലാസ് വെള്ളം കുടിക്കണം. അല്ലാത്ത പക്ഷം അത് മുകളില്‍ പറഞ്ഞതുപോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

ഇടക്കിടെ മൂത്രമൊഴിക്കുന്നത് പലരും ഈ ഒരു ബുദ്ധിമുട്ട് കാരണമാണ് പലപ്പോഴും വെള്ളം കുടിക്കാന്‍ മടിക്കുന്നത് പോലും. ഇടക്കിടെ മൂത്രമൊഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നത് നിങ്ങള്‍ ആദ്യം മനസ്സിലാക്കണം. കൂടുതല്‍ മൂത്രമൊഴിക്കുന്നത് വൃക്കകളെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല ശരീരം ശൈത്യകാലത്ത് പലപ്പോഴും വൃക്കകളിലുടനീളം ദ്രാവകത്തെ പുറന്തള്ളിക്കൊണ്ട് ശരീരത്തിന്റെ താപനിലയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഈ സമയം ശരീരത്തിന് ആവശ്യമായ വെള്ളം നല്‍കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ചര്‍മ്മം വരണ്ടതാവുന്നു ശൈത്യകാലത്ത് ചര്‍മ്മം വരണ്ടിരിക്കുന്നതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ മോയ്‌സ്ചുറൈസ് ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ ഇത് ചില സൂചനകളാണ്, ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ഇത്. ശൈത്യകാലത്ത് വരണ്ട ചര്‍മ്മം ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളില്‍ വരുന്നതാണ് പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാന്‍ സാധിക്കാത്തത്. പലരും ഇക്കാര്യം മറക്കുന്നത് ശരീരം വിയര്‍ക്കാത്തത് കൊണ്ട് കൂടിയാണ്. എന്നാല്‍ ചര്‍മ്മത്തില്‍ ജലനഷ്ടം സംഭവിക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ആകെയുള്ള പരിഹാരം എന്നത് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്.

പ്രതിരോധിക്കേണ്ടത് എങ്ങനെ? എങ്ങനെയാണ് ഇത്തരം കാലാവസ്ഥയില്‍ നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കേണ്ടത് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. അതിന് വേണ്ടി ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. റിമൈന്‍ഡര്‍ വെച്ച് വേണമെങ്കില്‍ നിങ്ങള്‍ക്ക് വെള്ളം കുടിക്കാവുന്നതാണ്. തണ്ണിമത്തന്‍, സിട്രസ് പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. ആളുകള്‍ വിശപ്പിനെ ദാഹവുമായി കണ്‍ഫ്യൂഷനുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും അമിതമായി കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുകയും അത് വഴി വെള്ളം കുടിക്കാന്‍ മറക്കുകയും ചെയ്യുന്നു. എന്നാല്‍ ശൈത്യകാലത്ത് നാം ചെയ്യേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് എന്തുകൊണ്ടും ഭക്ഷണത്തിന് മുന്‍പ് അല്‍പം വെള്ളം കുടിക്കുക എന്നത്. ഇത് നിങ്ങളുടെ ശരീരത്തിനെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നു. പതിവായി വെള്ളം കുടിക്കാന്‍ ശൈത്യകാലത്തും മറക്കരുത്.

Read more topics: # വെള്ളം
sufficient water during

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES