എച്ച്3എന്‍2 ഇന്‍ഫ്ലുവന്‍സ വൈറസ് കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയാന്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആശുപത്രികള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
വൈറസിന്റെ സ്വഭാവവും പകര്ച്ചയും
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന എച്ച്3എന്‍2 ഇന്‍ഫ്ലുവന്‍സ രോഗബാധിതരുടെ ചുമ, തുമ്മല്‍, സംസാരിക്കല്‍ എന്നിവയിലൂടെ വായുവില്‍ പൊങ്ങുന്ന തുള്ളികള്‍ വഴി വേഗത്തില്‍ പകരും. രോഗബാധിതരുമായി അടുത്തിടപഴകുന്നതും മലിനമായ ഉപരിതലങ്ങള്‍ സ്പര്‍ശിക്കുന്നതും രോഗസാധ്യത കൂട്ടും.
ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
പെട്ടെന്ന് ഉയര്‍ന്ന പനി
തുടര്‍ച്ചയായ ചുമയും തൊണ്ടവേദനയും
ശരീരവേദന, പേശിവേദന
അമിത ക്ഷീണം, ബലഹീനത
തലവേദന
മൂക്കൊലിപ്പോ മൂക്കടപ്പോ
ബാധയ്ക്ക് 1 മുതല്‍ 4 ദിവസംക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാം. ആരോഗ്യവാന്മാര്‍ക്ക് സാധാരണയായി വിശ്രമത്തിലൂടെ 1-2 ആഴ്ചയ്ക്കുള്ളില്‍ രോഗമുക്തിയുണ്ടാകും. എന്നാല്‍ പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ ചിലപ്പോള്‍ രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ സമയബന്ധിതമായ ചികിത്സ ആവശ്യമാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
എല്ലാ വര്‍ഷവും ഇന്‍ഫ്ലുവന്‍സ വാക്സിനേഷന്‍ എടുക്കുക
കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈമുട്ട് അല്ലെങ്കില്‍ ടിഷ്യു ഉപയോഗിച്ച് വായ-മൂക്ക് മൂടുക
തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക
സ്പര്‍ശിക്കുന്ന ഉപരിതലങ്ങള്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക
ആരോഗ്യവിഭാഗത്തിന്റെ നിര്‍ദ്ദേശം
ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടന്‍ ആരോഗ്യവിദഗ്ധരെ സമീപിക്കണമെന്നും, പൊതുസ്ഥലങ്ങളില്‍ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.