Latest News

ഗർഭകാലത്തെ മൂത്രാശയ അണുബാധ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Malayalilife
topbanner
ഗർഭകാലത്തെ മൂത്രാശയ അണുബാധ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ർഭകാലം എന്ന്  പറയുന്നത് വളരെ ആനന്ദകരമായ ഒരു കാലഘട്ടം ആണ്. എന്നാൽ ഗർഭകാലത്ത് ഏവരെയും അലട്ടുന്ന ഒന്നാണ് മൂത്രാശയ അണുബാധ. ഇവ ഉണ്ടാകുന്നതിന് പല കാരണങ്ങളാണ്. അമ്മയെയും കുഞ്ഞിനെയും മൂത്രാശയ അണുബാധ ഒരു പോലെ ബാധിക്കുന്ന പ്രശ്നമാണ്.  മൂത്രാശയത്തിൽ പല രീതിയിൽ ഉള്ള  മാറ്റങ്ങൾ ​ഗർഭാവസ്ഥയിലെ ഹോർമോണുകളുടെ വ്യത്യാസം കൊണ്ട് ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ  ​​ഗർഭാവസ്ഥയിൽ അണുബാധയ്ക്ക് സാധ്യത ഏറെയുമാണ്.

 ചിലപ്പോൾ അണുബാധയ്ക്ക് വ്യക്തിശുചിത്വത്തിന്റെ കുറവും കാരണമാകാം.  മൂത്രശങ്ക വന്നാലും തുടർച്ചയായുള്ള ജോലിക്കിടെ മൂത്രം പിടിച്ചുവയ്ക്കുന്നവർ ഉണ്ട്. എന്നാൽ അതോടൊപ്പം തന്നെ  വെള്ളം കുടി കൂടെക്കൂടെ മൂത്രമൊഴിക്കേണ്ട ബുദ്ധിമുട്ടോർത്ത് കുറയ്ക്കുന്നവരും ഉണ്ട്. മൂത്രശയത്തിൽ അണുബാധയ്ക്ക് ഈ ശീലങ്ങളെല്ലാം  കാരണങ്ങളാണ്. ​ അണുബാധ ഗർഭിണികൾക്ക് രോ​ഗപ്രതിരോധശേഷി കുറവായതിനാൽ വൃക്കകളെ ബാധിക്കാനും സാധ്യതയുണ്ട്.  രക്തക്കുറവിന് കാരണമാകാവുന്ന ഒന്നാണ് ഇടയ്ക്കിടെ മൂത്രത്തിൽ അണുബാധ വരുന്നത്. 

  ​ഗർഭം അലസൽ, കുഞ്ഞിന് തൂക്കകുറവ്, മാസം തികയുന്നതിന് മുമ്പ് പ്രസവം എന്നിവ ഗർഭകാലത്ത് യൂറിനറി ഇൻഫെക്ഷൻ പിടിപ്പെട്ടാൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  ഉടൻ തന്നെ  മൂത്രത്തിൽ പഴുപ്പിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ- ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക, അടിവയറ്റിൽ വേദന, പനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഡോക്ടറിനെ കാണുകയാണ് വേണ്ടത്. യാതൊരുവിധ ലക്ഷണങ്ങളുമില്ലാതെ ചിലപ്പോൾ മൂത്രത്തിൽ പഴുപ്പുണ്ടാകാറുണ്ട്.  മാസത്തിലൊരിക്കൽ ​ഗർഭിണികൾ അത് കൊണ്ടാണ് മൂത്രപരിശോധന നടത്താൻ ഡോക്ടർമാർ പറയുന്നത്.  യൂറിനെറി ഇൻഫെക്ഷൻ ​വെള്ളം ധാരാളം കുടിച്ചാൽ തടയാനാകും. ​ഗർഭിണികൾ ദിവസവും കുറഞ്ഞത് 13 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. 

Read more topics: # Urinary infection,# in pregnancy time
Urinary infection in pregnancy time

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES