മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Malayalilife
topbanner
മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

കുഞ്ഞുങ്ങൾക്ക് ഉള്ള  അമൃതാണ് മുലപ്പാൽ.  കുഞ്ഞിന് മുലപ്പാൽ മാത്രം ആദ്യത്തെ ആറുമാസം കൊടുത്താൽ മതി.  മുലപ്പാലിന്റെ പ്രാധാന്യം ഇതിൽ നിന്നു തന്നെ ഊഹിക്കാവുന്നതാണ്. ഒരു നവജാതശിശുവിന് വേണ്ട എല്ലാ പോഷകങ്ങളും  മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന്റെ ശരീരവളർച്ചക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്നു. എന്നാൽ പൽ ഉത്പാദനം വർധിപ്പിക്കാനുള്ള ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം. 

ഒാട്ട്മീൽ 

 ഒാട്ട്മീൽ പ്രസവശേഷം ഉണ്ടാകുന്ന പ്രമേഹം നിയന്ത്രിക്കാൻ ഉത്തമമാണ്. ധാരാളം ഫൈബർ ഇവയിൽ  അടങ്ങിയിട്ടുണ്ട്. അവ ദഹനത്തിനു നല്ലതാണ്.  ധാരാളം ഊർജ്ജം ഒാട്ട്മീൽ കഴിക്കുന്ന  അമ്മക്ക് പ്രദാനം ചെയ്യുന്നു. പ്രഭാതഭക്ഷണമായി ഒരു ബൌൾ ഒാട്ട്മീൽ കഴിക്കുക. 

പെരുഞ്ചീരകം 

മുലപ്പാലിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇത്  സഹായിക്കുന്നു.  ഒരു നല്ല ദഹനസഹായിയാണ് പെരുഞ്ചീരകം. ഇത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വയറുവേദന കുറക്കുന്നതോടൊപ്പം തന്നെ കറികളിൽ രുചിയും പകരുന്നു. ഒരു ടീസ്പൂൺ പെരുഞ്ചീരകം പാലിൽ ചേർത്ത് തിളപ്പിച്ച് കുടിക്കുക. ഇത് പൽ ഉല്പാദനത്തിന് സഹായിക്കുന്നു.

ഉലുവ

 മുലപ്പാലുണ്ടാവാൻ ഏറെ സഹായിക്കുന്ന   ഒരു ഭക്ഷണമാണ് ഉലുവ.  പ്രസവശേഷമുണ്ടാകുന്ന മലബന്ധത്തിനു മുളപ്പിച്ച ഉലുവ ചവച്ച് തിന്നു പാലു കുടിക്കുന്നത് ഉത്തമമാണ്. കറികളിൽ കടുക് വറുത്തിടുമ്പോൾ ഉലുവ ചേർക്കാം. ദോശക്ക് അരക്കുമ്പോൾ ഉലുവ ചേർത്തരക്കുന്നത് നല്ലതാണ്.

പച്ചച്ചീരയും ബീറ്റ്റൂട്ട് ഇലകളും

 അയേൺ, കാൽസ്യം, ഫോളിക്ക് ആസിഡ് എന്നിവ  ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തക്കുറവുള്ള അമ്മമാർക്ക് ഇത് വളരെ നല്ലതാണ്.  ശരീരത്തിലെ വിഷാംശങ്ങൾ ഈ ഇലകൾക്ക് പുറന്തള്ളാനുള്ള കഴിവുണ്ട്.ബ്രെസ്റ്റ് കാൻസർ തടയാൻ  ഇതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾക്ക്  കഴിയും. ഈ ഇലകൾ സൂപ്പ് വെച്ച് കഴിക്കാം. 

വെളുത്തുള്ളി

 മുലപ്പാൽ വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ മുലപ്പാലുണ്ടാക്കാൻ സഹായിക്കുന്നു. വെളുത്തുള്ളി കാൻസറിനെ തടയുന്നു. ഇത് സൂപ്പിലും കറികളിലും ചേർത്ത് കഴിക്കാം. ഒരുപിടി വെളുത്തുള്ളി അല്ലിയെടുത്ത് നെയ്യിൽ വറുക്കുക. ഇത് ചോറിൽ ചേർത്ത് കഴിക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ.

best foof for increase breast milk production

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES