ഗർഭാവസ്ഥയിൽ ഉറക്കത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
topbanner
ഗർഭാവസ്ഥയിൽ ഉറക്കത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യറ്റിൽ വളരുന്ന കുഞ്ഞ് പുറംലോകത്ത് എത്തുന്നത് കാണാൻ കാത്തിരിക്കുന്ന ഏറ്റവും മനോഹരമായ കാലയളവാണ് ഗർഭകാലം. ഒരു പെണ്ണിനെ സംബന്ധിച്ച് ഒരുപാട് സന്തോഷവും പ്രധാനവും മനോഹരവുമായ ദിവസങ്ങളാണ് ഈ കാലം. ഒരുപാട് കാര്യങ്ങൾക്ക് ശ്രദ്ധ പുലർത്തി ചെയ്യേണ്ട കാര്യങ്ങളുണ്ട് ഈ സമയം. ഒരു അമ്മ ചെയ്യുന്ന കാര്യം വയറ്റിലുള്ള കുഞ്ഞിനും ബാധിക്കും. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അത് കുഞ്ഞിനെ നന്നായി ബാധിക്കും. അമ്മ കഴിക്കുന്നതും കുളിക്കുന്നതും കിടക്കുന്നതും സംസാരിക്കുന്നതും ഒക്കെ കുഞ്ഞിനെ നന്നായി ബാധിക്കും. 

ആദ്യത്തെ മൂന്നു മാസം ഏതു രീതിയില്‍ വേണമെങ്കിലും കിടക്കാം. നമ്മുക്ക് സുഖം എന്ന് തോന്നുന്ന രീതിയിൽ കിടക്കാം. മൂന്നു മാസം കഴിയുമ്പോള്‍ യൂട്രസ് പൊങ്ങി വരും. അഞ്ചു മാസമാകുമ്പോള്‍ ഇത് മുകളിലേയ്ക്ക് നല്ല രീതിയില്‍ ഉയര്‍ന്നു നില്‍ക്കും. ഇതിനാല്‍ കമഴ്ന്നു കിടക്കാതിരിയ്ക്കുക. ഇതു പോലെ നീണ്ടു നിവര്‍ന്നു മലര്‍ന്നു കിടക്കുന്നതും നല്ലതല്ല. ഗര്‍ഭിണികള്‍ മലര്‍ന്നു കിടന്നുറങ്ങുന്നതും നല്ലതല്ല. ഇത് നട്ടെല്ലിന് കൂടുതല്‍ ആയാസം നല്‍കും. നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തും. കാലിനിടയില്‍ തലയിണ വച്ചുറങ്ങുന്നത്‌ ശരീരത്തിന്‌ സപ്പോര്‍ട്ട്‌ കിട്ടാന്‍ സഹായിക്കും.ഇതു പോലെ നീണ്ടു നിവര്‍ന്നു മലര്‍ന്നു കിടക്കുന്നതും നല്ലതല്ല. വലതു വശത്തേയ്ക്ക് തിരിഞ്ഞു കിടന്നാല്‍ ഇതിന് സമ്മര്‍ദമുണ്ടാകും. പ്രത്യേകിച്ചും വയര്‍ കൂടുതല്‍ വലുതാകുമ്പോള്‍. കൈകള്‍ കുത്തി പതുക്കെ കിടക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുക. കൈകള്‍ കുത്തി ഇരുന്ന ശേഷം കിടക്കുകയും എഴുന്നേല്‍ക്കുകയും വേണം. വശം തിരിയണമെങ്കില്‍ തന്നെ ഒററയടിയ്ക്ക് തിരിയാതെ പതുക്കെ മലര്‍ന്നു കിടന്ന് പിന്നീട് വശത്തേയ്ക്കു തിരിയുക. ഇങ്ങനത്തെ നൂറു കണക്കിന് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഉണ്ട്. 

ഗര്‍ഭിണികള്‍ ഇടതു വശം ചരിഞ്ഞു കിടന്ന് ഉറങ്ങുന്നതാണ് നല്ലതെന്ന് പറയും. ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ രക്തം ലഭിയ്ക്കാനുള്ള വഴിയാണിതെന്നു പറയാം. കിഡ്‌നിയ്ക്ക് ശരീരത്തില്‍ നിന്നും പാഴ്‌വസ്തുക്കള്‍ നീക്കം ചെയ്യാനും ഈ രീതിയില്‍ കിടക്കുന്നതാണ് നല്ലത്.അമ്മയ്ക്കു നല്ല ഉറക്കവും കുഞ്ഞിന് ആരോഗ്യവും ഇതൊടെ ലഭിയ്ക്കും. കുഞ്ഞിന് കൂടുതല്‍ രക്തപ്രവാഹത്തിന്, കൂടുതല്‍ ഓക്‌സിജന് ഈ പൊസിഷനാണ് കൂടുതല്‍ നല്ലത്.

precautions while taking pregnant women for sleeping

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES