Latest News

മാംസാഹാരങ്ങള്‍ അവഗണിച്ചും പച്ചക്കറിമാത്രം ഉളളിലാക്കിയുമുളള ഡയറ്റ് വേണ്ട; അറിയാം അതിനെക്കാള്‍ ഫലപ്രദമായ ഫിഷ് ഡയറ്റിനെപ്പറ്റി

Malayalilife
topbanner
മാംസാഹാരങ്ങള്‍ അവഗണിച്ചും പച്ചക്കറിമാത്രം ഉളളിലാക്കിയുമുളള ഡയറ്റ് വേണ്ട; അറിയാം അതിനെക്കാള്‍ ഫലപ്രദമായ ഫിഷ് ഡയറ്റിനെപ്പറ്റി

ഭാരം കുറയ്ക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും പല തരത്തിലുളള ഡയറ്റുകളുണ്ട്. മാംസാഹാരങ്ങള്‍ അവഗണിച്ചും പച്ചക്കറികളും പഴങ്ങളും മാത്രം കഴിച്ചുമൊക്കെയുളള ഡയറ്റ് എല്ലാവര്‍ക്കും പരിചിതമാണ്. കൂടുതല്‍ ആളുകള്‍ പരീക്ഷിക്കുന്നതും അത്തരത്തിലുളള ഡയറ്റുകളാണ് എന്നാല്‍ ഫിഷ് ഡയറ്റ് എന്ന ഡയറ്റിനെപറ്റി അധികമാര്‍ക്കും അറിവുണ്ടായിരിക്കില്ല. ഉയര്‍ന്ന അളവില്‍ പ്രോട്ടീനും കുറഞ്ഞ അളവില്‍ ഫാറ്റും അടങ്ങിയ ഡയറ്റാണ്  ഫിഷ് ഡയറ്റ്. കുറഞ്ഞ കാലറിയും സാച്ചുറെറ്റഡ് ഫാറ്റും മത്സ്യത്തിന്റെ പ്രത്യേകതയാണ്. പോര്‍ക്ക്, ബീഫ്, ചിക്കന്‍ എന്നിവയെക്കാള്‍ ഏറെ ഗുണകരം അതിനാല്‍ മത്സ്യം തന്നെയാണ്.

ഫിഷ് ഡയറ്റ് ആരംഭിക്കുമ്പോള്‍ ആദ്യം ഏതെങ്കിലും മാംസാഹാരത്തോടൊപ്പം മത്സ്യം കഴിച്ചു തുടങ്ങാം. അതിനു ശേഷം  ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മത്സ്യം മാത്രം ഉള്‍പ്പെടുത്തിയുള്ള ഡയറ്റ് ശീലിക്കാം.  മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ അമിതവിശപ്പ് തടയും ഒപ്പം കൂടുതല്‍ കാലറി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യും.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരളമടങ്ങിയതാണ് മത്സ്യം. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനു ഇത് ഏറെ ഗുണം ചെയ്യും.  DHA,  EPA എന്നിങ്ങനെ രണ്ടു തരം  ഒമേഗ  3 ഫാറ്റി ആസിഡ് മത്സ്യത്തിലുണ്ട്. സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മീനെണ്ണ ദിവസവും കഴിക്കുകയും ആഴ്ചയില്‍ മൂന്നു തവണ എങ്കിലും വ്യായാമം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഒരാഴ്ച കൊണ്ട് തന്നെ രണ്ടു കിലോ വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. 

എങ്ങനെ വേണമെങ്കിലും പാകം ചെയ്തു കഴിക്കാവുന്ന ഒന്നാണ് മത്സ്യം. വേവിച്ചോ ഗ്രില്‍ ചെയ്‌തോ എങ്ങനെ ആയാലും മത്സ്യം കഴിക്കാം. ഉപ്പും മസാലയുമൊക്കെ ചേര്‍ത്തു പൊരിച്ച്  എടുക്കുന്നതിനെക്കാള്‍ വേവിച്ചോ ബേക്ക് ചെയ്‌തോ മത്സ്യം പാകം ചെയ്യ്ത് കഴിക്കുന്നതാണ് ഉത്തമം. 
 

Read more topics: # Health,# diet,# fish,# weight loss
healthy fish diet for weight loss

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES