Latest News

അൾസർ മുതൽ ക്യാൻസറിനെ വരെ പ്രതിരോധിക്കാം; കൂൺ പതിവായി ശീലമാക്കൂ

Malayalilife
topbanner
അൾസർ മുതൽ ക്യാൻസറിനെ വരെ പ്രതിരോധിക്കാം; കൂൺ പതിവായി ശീലമാക്കൂ

ടച്ചക്കയ്ക്ക് ഒപ്പമോ ഒരുപക്ഷെ അതിനേക്കാള്‍ ഏറെയോ ഫലവത്താണത്രെ കൂണുകള്‍. 1966 മുതല്‍ 2020 വരെ അമേരിക്കയില്‍ നടത്തിയ 17 പഠനങ്ങളില്‍ തെളിഞ്ഞതാണത്രെ കൂണും കാന്‍സറും തമ്മിലുള്ള ബന്ധം. പെന്‍ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയുട്ടിലെഗവേഷകര്‍ പറയുന്നത് ദിവസേന 18 ഗ്രാം കൂണ്‍ ഭക്ഷിച്ചാല്‍ കാന്‍സറിനുള്ള സാധ്യത 45 ശതമാനമാക്കി കുറയ്ക്കാമെന്നാണ്. അതായത് ഒരു ശരാശരി വലിപ്പമുള്ള ഒരു കൂണ്‍ മതി ഈ മാരകരോഗത്തെ ചെറുക്കാന്‍ എന്നര്‍ത്ഥം.

നേരത്തേ നിരവധി പഠനങ്ങള്‍ കൂണ്‍ കഴിക്കുന്നത് പ്രോസ്ടേറ്റ് കാന്‍സര്‍ , സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവ തടയുമെന്ന് തെളിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം കൂടുതല്‍ സ്ഥിരീകരിക്കാനും കൂടുതല്‍ വ്യക്തത വരുത്തുവാനുമായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. 18 ഗ്രാം എന്നത് ഒരു ഉദ്ദേശ കണക്കാണെന്നും കൂണുകളുടെ ഇനങ്ങളെ അടിസ്ഥാനമാക്കി ഇത് മാറാമെന്നും അവര്‍ പറയുന്നു. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാര്, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെ നല്ലൊരു സ്രോതസ്സാണ് കൂണുകള്‍.

ഏഷ്യയിലെ പല പരമ്ബരാഗത ചികിത്സാ സമ്ബ്രദായങ്ങളിലും കൂണുകള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. മനുഷ്യനാല്‍ ഉദ്പാദിപ്പിക്കുവാന്‍ കഴിയാത്ത ഒരു പ്രത്യേക ആന്റി ഓക്സിഡന്റിന്റെ സാന്നിദ്ധ്യമാണ് കൂണിന് ഏറെ പ്രാധാന്യം നല്‍കുന്നത്. എര്‍ഗോതിയോനീന്‍ എന്നറിയപ്പെടുന്ന ഈ ആന്റിാക്സിഡന്റിന് കോശങ്ങളെ സംരക്ഷിക്കുവാനുള്ളകഴിവുണ്ട്.

കൂണുകളാണ് ഇതിന്റെ അറിയപ്പെട്ട സ്രോതസ്സുകളില്‍ ഏറ്റവും വലുത്. ഏകദേശം 19,500 കാര്‍സര്‍ രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ വ്യത്യസ്ത തരത്തില്‍ പെട്ട കൂണുകള്‍ ഉപയോഗിക്കുന്നത് രോഗത്തിന്റെ ആഘാതം കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

Read more topics: # mushroom rid of cancer
mushroom rid of cancer

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES