Latest News

രാത്രി ഉറങ്ങി വൈകുന്നവരാണോ? ഈ ശീലം ശരീരത്തിന് മാത്രമല്ല, തലച്ചോറിനും വലിയ ദോഷമെന്ന് റിപ്പോര്‍ട്ട്; കാത്തിരിക്കുന്നത് കടുത്ത രോഗങ്ങള്‍

Malayalilife
രാത്രി ഉറങ്ങി വൈകുന്നവരാണോ? ഈ ശീലം ശരീരത്തിന് മാത്രമല്ല, തലച്ചോറിനും വലിയ ദോഷമെന്ന് റിപ്പോര്‍ട്ട്; കാത്തിരിക്കുന്നത് കടുത്ത രോഗങ്ങള്‍

ഇന്നത്തെ വേഗതയേറിയ ജീവിതരീതിയില്‍ രാത്രി വൈകി ഉറങ്ങുക എന്നത് പലര്‍ക്കും പതിവായിരിക്കുന്നു. എന്നാല്‍ ഈ ശീലം ശരീരത്തിന് മാത്രമല്ല, തലച്ചോറിനും വലിയ ദോഷമാണ് ചെയ്യുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മതിയായ ഉറക്കം ലഭിക്കാതിരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കുകയും, ഓര്‍മശക്തിയും ശ്രദ്ധയും ക്ഷയിപ്പിക്കുകയും ചെയ്യുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദീര്‍ഘകാലമായി ഉറക്കക്കുറവ് അനുഭവിക്കുന്നവര്‍ക്ക് ഡിമെന്‍ഷ്യയിലേക്കും മറ്റ് ബുദ്ധിപരമായ രോഗങ്ങളിലേക്കും വഴിവെക്കുന്ന സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

ശരീരവും മനസ്സും സുഖമായി നിലനിര്‍ത്താന്‍ ദിവസേന ആവശ്യത്തിന് ഉറങ്ങുന്നത് അത്യാവശ്യമാണ്. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ലളിതമായ ശീലങ്ങള്‍ സ്വീകരിച്ചാല്‍ അത് എളുപ്പമാണ്.

1 ഒരു സ്ഥിരമായ ഉറക്കസമയം പാലിക്കുക: എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും എഴുന്നേല്ക്കാനും ശ്രമിക്കുക. ഇതിലൂടെ ശരീരത്തിന്റെ ജൈവഘടികാരം ക്രമത്തിലാകും.

2 മൊബൈല്‍ ഫോണും ടിവിയും ഒഴിവാക്കുക: ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പ് ഡിജിറ്റല്‍ സ്‌ക്രീനുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.

3 ഭക്ഷണം സമയത്ത് കഴിക്കുക: ഉറങ്ങാന്‍ പോകുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമിടയില്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ വിടണം. അതികം ഭാരമുള്ള ഭക്ഷണം ഉറക്കത്തെ തടസ്സപ്പെടുത്തും.

4 പകല്‍ ഉറക്കം കുറയ്ക്കുക: പകല്‍ ഉറങ്ങുന്നത് രാത്രിയിലെ ഉറക്കം കുറയ്ക്കാം. അതിനാല്‍ സാധ്യമായാല്‍ പകല്‍ ഉറങ്ങാതിരിക്കുക.

5 സമ്മര്‍ദ്ദം കുറയ്ക്കുക: ധ്യാനം, സംഗീതം കേള്‍ക്കല്‍, ശാന്തമായ അന്തരീക്ഷം എന്നിവ മനസിനെ ശാന്തമാക്കും.

6 കാപ്പി, ചായ എന്നിവ നിയന്ത്രിക്കുക: കഫൈന്‍ ഉറക്കത്തെ ബാധിക്കുന്നതിനാല്‍ വൈകുന്നേരം കഴിഞ്ഞ് ഇവ ഒഴിവാക്കുക.

7 ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍: പാല്‍, നേന്ത്രപ്പഴം, ബദാം, കിവി, മത്തന്‍ വിത്ത് തുടങ്ങിയവ ഉറക്കത്തിന് നല്ലതാണ്.

sleeping lates leads to severe health issues

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES