Latest News

സപ്പോട്ടയുടെ ആരോഗ്യഗുണങ്ങള്‍

Malayalilife
topbanner
 സപ്പോട്ടയുടെ ആരോഗ്യഗുണങ്ങള്‍

നിരവധി ഗുണങ്ങൾ അടങ്ങിയ ഒരു പലവർഗ്ഗമാണ് സപ്പോട്ട. പല  തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ്  ഇതു കുട്ടികൾക്ക് നൽകുമ്പോൾ ലഭിക്കുന്നത്. സപ്പോർട്ടയിൽ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വൈറ്റമിന്‍ എ, ഇ, സി, ആന്റിഓക്‌സിഡന്റുകളായ ആസ്‌കോര്‍ബിക് ആസിഡ്, പോളിഫിനോളുകള്‍, ഫ്‌ളേവനോയ്ഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.അതോടൊപ്പം ഇത് ദഹന പ്രക്രിയക്കും ഏറെ ഗുണകരമാണ്. കുട്ടികളുടെ ദഹനേന്ദ്രിയം വളരെ ശക്തി കുറഞ്ഞ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം ദഹനേന്ദ്രിയത്തിന് ചേര്‍ന്ന ഒന്നാണ് സപ്പോട്ട. ഇത്  കഴിക്കുന്നതിലൂടെ അലര്‍ജികളൊന്നും തന്നെ ഉണ്ടാകുകയില്ല. 

കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായി ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ ഏറെ മികച്ചതാണ്. കുട്ടികളിൽ ഉണ്ടാകുന്ന ഇന്‍ഫെക്ഷനുകളെ തടയുകയും ചെയ്യുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സപ്പോട്ട ഇല്ലാതാകുന്നു. അതോടൊപ്പം കുട്ടികളിലെ ചുമയും കോള്‍ഡുമെല്ലാം അകറ്റാന്‍ ഒരു പ്രകൃതിദത്തമായ മാർഗമാണ്.

അതോടൊപ്പം കണ്ണിന്റെ ആരോഗ്യത്തിനും കുട്ടിയുടെ ചര്‍മത്തിനും ഇത് മികച്ച ഒരു മാർഗമാണ്. ഇത് ചർമ്മത്തിന് കൂടുതൽ തുടിപ്പും മിനുപ്പും  പ്രധാനം ചെയുന്നു. നാരുകള്‍ അടങ്ങിയതു കൊണ്ടു തന്നെ ദഹനം എളുപ്പമാക്കാനും മലബന്ധം അകറ്റാനും നല്ലൊരു മാർഗ്ഗം കൂടിയാണ്. ഇത് കൂടാതെ കുട്ടികളിൽ ഉണ്ടാകുന്ന  ദന്ത രോഗങ്ങളെ ചെറുക്കുവാനും മോണയുടെ ആരോഗ്യ സംരക്ഷണത്തിനും വായ്‌നാറ്റത്തിനുമെല്ലാം സപ്പോട്ട മികച്ച ഒന്നാണ്.


 

Health benefits of sapota fruits

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES