Latest News

പ്രകൃതിയില്‍ നിന്നും പരിഹാരം; ടെന്‍ഷന്‍ അകറ്റാന്‍ മുതല്‍ ശരീരഭാരം അകറ്റാന്‍ വരെ കഴിയുന്ന എണ്ണകള്‍

Malayalilife
പ്രകൃതിയില്‍ നിന്നും പരിഹാരം; ടെന്‍ഷന്‍ അകറ്റാന്‍ മുതല്‍ ശരീരഭാരം അകറ്റാന്‍ വരെ കഴിയുന്ന എണ്ണകള്‍

ക്ഷീണമകറ്റാന്‍ തല തണുക്കെ എണ്ണ തേച്ചൊന്നു കുളിച്ചാല്‍ മതിയെന്നു മുത്തശ്ശിമാര്‍ പറയാറില്ലേ? ഫ്രഷാകാന്‍ മാത്രമല്ല സൗന്ദര്യം കാത്തുസൂക്ഷിക്കാനും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും എണ്ണ വളരെ നല്ലതാണ്.മനസും ശരീരവും സൗന്ദര്യത്തോടെ തിളങ്ങാന്‍ അറിഞ്ഞിരിക്കേണ്ട ചില എണ്ണകളിതാ...

ബദാം എണ്ണ

വിറ്റാമിന്‍ ഇ, പൊട്ടാസ്യം, സിങ്ക് എന്നിവയടങ്ങിയ ബദാം എണ്ണ സൗന്ദര്യ സംരക്ഷണത്തില്‍ ഒന്നാം സ്ഥാനത്താണ്. ചര്‍മത്തിന്റെ വരള്‍ച്ച, കരിവാളിപ്പ്, മൃതകോശങ്ങള്‍, കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം എന്നിവയെ അകറ്റാന്‍ ബദാം എണ്ണകൊണ്ട് നിത്യവും അരമണിക്കൂര്‍ മസാജ് ചെയ്താല്‍ മതി. ഒപ്പം പാദ സംരക്ഷണത്തിനും മേക്കപ്പ് റിമൂവറായും ഈ എണ്ണ ഉപയോഗിക്കാം.

ഒലിവ് ഓയില്‍

കരുത്തുറ്റ, തിളക്കമുള്ള തലമുടി സ്വന്തമാക്കാന്‍ ഒലിവ് ഓയി ല്‍ കൊണ്ടൊരു ഹെയര്‍ മസാജ് ചെയ്‌തോളൂ. ഒലിവ് ഓയില്‍ അല്‍പം എടുത്ത്, ചെറുതായി ചൂടാക്കി വിരലിന്റെ അഗ്രങ്ങള്‍ ഉപയോഗിച്ച് തലയില്‍ തേച്ചു പിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കുളിക്കുക. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യാം.

ജാസ്മിന്‍ ഓയില്‍

ജോലിയിലെ പ്രഷറും ടെന്‍ഷനും മാറ്റിവച്ച് അല്‍പം സമാധാനവും ശാന്തിയുമാണു ലക്ഷ്യമെങ്കില്‍ മുല്ലപ്പൂ എണ്ണ കൊണ്ടുള്ള മസാജിങ് തിരഞ്ഞെടുക്കാം. മുല്ലപ്പൂവിന്റെ മണം ഇഷ്ടമുള്ളവര്‍ക്ക് ഈ മസാജിങ് ഏറെ ആസ്വാദ്യമായിരിക്കും. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്യാം.

ലാവന്‍ഡര്‍ ഓയി

പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ലാവന്‍ഡര്‍ ഓയില്‍. മറ്റ് ഏത് എണ്ണകള്‍ക്കൊപ്പവും കൂട്ടിയോജിപ്പിച്ച് മസാജിങ് ചെയ്യാമെന്നതാണ് ലാവന്‍ഡര്‍ ഓയിലിന്റെ പ്രത്യേകത. മാനസികമായും ശാരീരികമായും ഫ്രഷ്‌നസ് ആഗ്രഹിക്കുന്നവര്‍ ലാവന്‍ഡര്‍ ഓയില്‍ കൊണ്ടുള്ള ബോഡി മസാജിങ് തിരഞ്ഞെടുക്കാം.

റോസ് ഓയില്‍

<ു>കുളിക്കുന്ന വെള്ളത്തില്‍ രണ്ടു തുള്ളി റോസ് ഓയില്‍ ചേര്‍ത്താല്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാം. തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി, കുരുക്കള്‍, നിറവ്യത്യാസം, മുഖക്കുരു എന്നിവയെല്ലാം റോസ് ഓയില്‍ മസാജിങ്ങിലൂടെ തടയാം. മുഖം മസാജ് ചെയ്യുമ്പോള്‍ താഴെ നിന്നും മുകളിലേക്കു വൃത്താകൃതിയില്‍ വേണം മസാജ് ചെയ്യാന്‍. മുഖക്കുരു കൂടുതലുള്ള ചര്‍മത്തില്‍ ദീര്‍ഘനേര മസാജുകള്‍ വേണ്ട.

കുന്തിരിക്കം എണ്ണ

മുഖത്തെ ചുളിവുകള്‍ നോക്കി ഇനി വിഷമിക്കേണ്ട. മുഖത്തെ ചുളിവുകള്‍, കറുത്ത പാടുകള്‍, കരിമംഗല്യം തുടങ്ങിയ പ്രായത്തിന്റെ ലക്ഷണങ്ങള്‍ തടയാന്‍ കുന്തിരിക്കം എണ്ണ ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ മസാജ് ചെയ്താല്‍ മതി.

മല്ലിയെണ്ണ

പ്രകൃതി ദത്ത രീതിയില്‍ തയാറാക്കുന്ന സുഗന്ധപൂരിതമായ ഈ എണ്ണ മനസ്സിനും ശരീരത്തിനും ഉന്‍മേഷവും ഉണര്‍വും പകരും. ശരീരഭാരം കുറയ്ക്കാനും മല്ലിയെണ്ണ ഉപയോഗിച്ചുള്ള മസാജിങ്ങിന് കഴിയും.

സിട്രസ് ഓയില്‍

ചെറുനാരങ്ങയുടെ നീരും ഓറഞ്ച് നീരും കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന സിട്രസ് ഓയില്‍ മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കും, ഫ്രഷ്‌നസ്സും നല്‍കും. ഈ എണ്ണ ഉപയോഗിച്ചു മസാജ് ചെയ്തുകഴിഞ്ഞയുടനെ അധികം വെയില്‍ കൊള്ളരുത്.

Read more topics: # Oils,# health
oils from nature for healthy life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES