Latest News

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇനി ബനാന ടീ

Malayalilife
topbanner
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇനി ബനാന ടീ

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് പഴം.  നിര്ബാന്ധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഇവ കൊണ്ടുള്ള  ടീ പ്രമേഹരോഗികൾ ഉൾപ്പെടെ ഉള്ളവർക്ക് ആശ്വാസമാകും. ഇവ തയ്യാറാക്കുന്നത് തൊലിയോട് കൂടി വെള്ളത്തിലിട്ട് തിളപ്പിച്ചാണ്.  ഇതില്‍ രുചിക്കായി കറുവപ്പട്ടയോ തേനോ ചേര്‍ക്കാറുണ്ട്.  വെള്ളത്തില്‍ അലിയുന്ന വിറ്റാമിൻ  ബി 6,സി,പൊട്ടാസ്യം,മാംഗനീസ്,മഗ്നീഷ്യം,ആന്റീ- ഓക്സിഡന്റുകള്‍ തുടങ്ങി  ധാരാളം പോഷകങ്ങള്‍ ഇതിൽ അടങ്ങിയിട്ടുണ്ട്.

മികച്ച ഉറക്കം നല്‍കുന്ന സെറൊട്ടോണിന്‍,മെലാട്ടോണിന്‍ എന്നീ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് ഇതിലടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന അമിനോആസിഡ് ഏറെ  സഹായിക്കുന്നു. നല്ല ഉറക്കത്തിന്  പൊട്ടാസ്യം,മാംഗനീസ്,മഗ്നീഷ്യം എന്നിവയും സഹായിക്കും.  ശരീരത്തെ അപകടകാരികളായ ഫ്രീ റാഡിക്കലുകളോട് പൊരുതാന്‍ ഇവയിലെ  ആന്റീ ഓക്സിഡന്റുകള്‍ സാഹായിക്കുന്നു.  പഴചായ ആന്റീ ഓക്സിഡന്റുകള്‍ നല്ലതാണ്.  ഈ ചായ നമ്മെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും.

അതോടൊപ്പം  ബനാന ടീയിൽ പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും സമ്മർദ്ദവും കുറയ്ക്കാനായി ഏറെ മികച്ചതുമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ പഴത്തിൽ അടങ്ങിയിട്ടുള്ള വൈറ്റമിന് ബി6  സഹായിക്കുന്നു.  അടങ്ങിയിട്ടുള്ള പഞ്ചസാരയും കാർബോഹൈഡ്രേറ്റും പഴത്തെ ചായപ്പൊടിയായി വാറ്റിയെടുക്കുമ്പോൾ തന്നെ അതിൽ നിർവീര്യമാക്കപ്പെടും. ഇതിലെ പഞ്ചസാര വെള്ളവുമായി ചായ ഉണ്ടാക്കാൻ വെള്ളത്തിലേക്ക് കലർത്തുമ്പോൾ ലയിക്കും. തുടർന്ന്  ചായയിൽ പഞ്ചസാര ഉപയോഗിക്കേണ്ട ആവശ്യവും ഉണ്ടാകുന്നില്ല.

healthy benefits of drinking banana tea

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES