Latest News

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
topbanner
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ന്നത്തെ ജീവിതസാഹചര്യങ്ങളില്‍ പലരും ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഭക്ഷണത്തിന്റെ ഗുണം നോക്കാതെ രുചി മാത്രം നോക്കിയാണ്.പലപ്പോഴും ഭക്ഷണത്തോടൊപ്പം രോഗങ്ങളെയും അതുകൊണ്ടുതന്നെ നാം കൂടെക്കൂട്ടാറുണ്ട്. എന്നാല്‍  ശരീരത്തില്‍ മിക്കപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ വിഷാംശവും എത്തിച്ചേരും. ശരീരത്തില്‍ കടന്നുകൂടുന്ന വിഷാംശത്തെ ഇല്ലാതാക്കാന്‍ ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ശരീരത്തില്‍ എത്തിയിരിക്കുന്ന വിഷാംശത്തെ  ഒരുപരിധിവരെ മഞ്ഞള്‍ ചേര്‍ത്ത പാല്‍, മോര്, കരിമ്ബ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി  ഇല്ലാതാക്കാന്‍ സഹായിക്കും.  വിഷാംശത്തെ ഇല്ലാതാക്കുന്നതിനൊപ്പം ശരീരത്തിന് നിരവധി ഗുണങ്ങളും മഞ്ഞള്‍ ചേര്‍ത്ത പാല്‍ നല്‍കുന്നു.  നമ്മുടെ ശരീരത്തെ ഇത് പല രോഗാണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നു. മികച്ച ഒരു രക്തശുദ്ധീകരണിയും ക്ലെന്‍സറും കൂടിയാണ് മഞ്ഞള്‍. 

 മഞ്ഞള്‍ പാലിനൊപ്പം ചേരുമ്ബോള്‍ അത്‌ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകുന്നു. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്ബുഷ്ടമാണ് മഞ്ഞളും പാലും.  അതുപോലെ ശരീരത്തില്‍ ഉണ്ടാകുന്ന കൊഴുപ്പിനെ അലിയിച്ച്‌ അമിതവണ്ണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിയ്ക്കുന്നത് സഹായിക്കും. മോരിന്റെ സ്ഥാനം ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലതാക്കാനും മോര് സഹായിക്കുന്നു. മോര് ശീലമാക്കുന്നതുവഴി ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും. 

 കരിമ്ബ് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ നല്ലൊരു പ്രതിവിധിയാണ്. സോല്യുബിള്‍ ഫൈബര്‍ കരിമ്ബില്‍  ധാരാളമായി അടങ്ങിയിട്ടുണ്ട്.  കരിമ്ബില്‍ ജ്യൂസ് ഇതില്‍ ഗ്ലൈസെമിക് ഇന്‍ഡക്സ് തീരെ കുറവാണ് അതിനാല്‍ പ്രമേഹ രോഗമുള്ളവര്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

Read more topics: # how to detox body
how to detox body

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES