ഫ്രിഡ്ജ് അടുക്കളയിലെ ഏറ്റവും തിരക്കുപിടിച്ച ഉപകരണമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാന്‍ അത് നിര്‍ണായകമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങി പലവിധ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍, അവയെ ശരിയായ രീതിയില്‍ സൂക്ഷിക്കാത്തപക്ഷം ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിനെ തടയാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കാം.
1. ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക
ഫ്രിഡ്ജില്‍ ദിവസങ്ങളോളം പഴകിയ ഭക്ഷണം വയ്ക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ ഫ്രിഡ്ജ് തുറന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ഷെല്‍ഫുകള്‍ വൃത്തിയാക്കുകയും വേണം. പഴകിയ ഭക്ഷണം കൂടുതല്‍ സമയം വെച്ചാല്‍ ദുര്‍ഗന്ധം വ്യാപിക്കും.
2. സ്ഥിരമായി വൃത്തിയാക്കുക
ഫ്രിഡ്ജ് ദിവസവും പല പ്രാവശ്യം തുറക്കുമ്പോഴും അത് വൃത്തിയാക്കാന്‍ പലരും മടിക്കുന്നു. ആഴ്ചയില്‍ കുറഞ്ഞത് ഒരിക്കല്‍?? ഫ്രിഡ്ജ് മുഴുവന്‍ വൃത്തിയാക്കുന്നത് ശീലമാക്കണം. ഇത് ദുര്‍ഗന്ധം തടയുന്നതിനൊപ്പം ഭക്ഷണം കൂടുതല്‍ സമയം പുതുതായി സൂക്ഷിക്കാനും സഹായിക്കും.
3. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം ഗ്ലാസ് അല്ലെങ്കില്‍ സ്റ്റീല്‍
പ്ലാസ്റ്റിക് പാത്രങ്ങളില്‍ ദീര്‍ഘകാലം ഭക്ഷണം സൂക്ഷിക്കുമ്പോള്‍ അവ ഗന്ധം പിടിച്ചു പോകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഗ്ലാസ് അല്ലെങ്കില്‍ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
4. ഭക്ഷണം അടച്ച് സൂക്ഷിക്കുക
ഫ്രിഡ്ജില്‍ വെക്കുന്ന ഭക്ഷണം എല്ലായ്‌പ്പോഴും മൂടി വയ്ക്കണം. തുറന്ന് വച്ചാല്‍ അതിന്റെ ഗന്ധം മറ്റുള്ള ഭക്ഷണങ്ങളിലേക്കും പകരും. സീല്‍ ചെയ്ത പാത്രങ്ങള്‍ അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിക്കുന്നത് മികച്ചതാണ്.