Latest News

ജൂൺ നാലാം വാരഫലം

Malayalilife
topbanner
 ജൂൺ നാലാം വാരഫലം

രിപ്പിടിച്ച വാള്‍ ഗ്രൂപ്പും, നെഞ്ചത്ത് ചവിട്ടിയ ഗ്രൂപും തമ്മില്‍ ഉള്ള വാഗ്വാദത്തെ ജ്യോതിഷം വഴി അല്പം വിശകലനം ചെയ്യുന്നു. ഒരു ജാതകത്തില്‍ രാഷ്ട്രീയം സൂചിപ്പിക്കുന്ന ഗ്രഹം സൂര്യനും, ഭാവം അഞ്ചും രാശി ചിങ്ങവും ആണ്. ഈ മൂന്നു കാര്യങ്ങളും തമ്മില്‍ നല്ല ബന്ധം ഉണ്ടായിരിക്കണം. അത് പോരാതെ ഒന്നാം ഭാവം ആയ വ്യക്തിത്വം, രണ്ടാം ഭാവം ആയ സ്വന്തം മൂല്യം, പത്താം ഭാവം ആയ ജോലി എന്നിവയും ആയി മേല്‍പ്പറഞ്ഞ മൂന്നു കാര്യങ്ങള്‍ക്ക് നല്ല ബന്ധം ഉണ്ടാകേണ്ടതാണ്. അല്ലാതവന്റെ പേരാണ് ' അണി'' . വോട്ട ചെയ്യുക, രക്തം ചിന്തുക, കൊടി പിടിക്കുക , സോഷ്യല്‍ മീഡിയയില്‍ ചുമ്മാ വായിട്ടലക്കുക എന്നതില്‍ കവിഞ്ഞു ഇവര്‍ക്ക് പ്രത്യേകിച്ച്‌ റോള്‍ ഒന്നും തന്നെ കാണുകയില്ല.

സൂര്യന്‍ എന്നാല്‍ ജ്യോതിഷത്തില്‍ രാജാവ് ആണ്. ഈ ഗ്രഹം പൊളിറ്റിക്‌സ് സൂചിപ്പിക്കുന്ന മെയിന്‍ ഭാവം ആയ അഞ്ചും ആയും, ജോലി സൂചിപ്പിക്കുന്ന പത്തും ആയി നേരെ ചൊവ്വേ ബന്ധം വന്ന്‌നാല്‍ അയാള്‍ക്ക് ഭരണ കൂടവുമായി അടുത്ത ബന്ധം ഉണ്ടാകാം. അതില്‍ ചൊവ്വയും ആയി വളരെ അടുത്ത ബന്ധം ഉണ്ടെങ്കില്‍ അയാള്‍ ഒരു ഉരുക്ക് മുഷ്ടി ഉള്ളവന്‍ ആണെന്ന ജനം പറയും . അയാള്‍ ജനങ്ങളെ അടിച്ചമര്‍ത്തും. ഇവ ഉണ്ടാകുകയും ബുധന്‍ അത്ര ശുഭകരം അല്ലാത്ത രീതിയില്‍ നില്‍ക്കുകയും ചെയ്താല്‍ നാട്ടിലെ പട്ടിണി മാറ്റാന്‍ ജനങ്ങളോട് മൂത്രം കടമായി ചോദിച്ച കിം ജോന്ഗ് ഉന്നിനെ പോലെ വിചിത്ര ബുദ്ധി ഉള്ളവനും ആകാം. ചൊവ്വയുമായി ഉള്ള ബന്ധം വന്നാല്‍ അയാള്‍ ആരായാലും തീവ്ര സ്വഭാവം ഉള്ളവന്‍ ആകും.

കോടതിയില്‍ ഒരു കേസ് വരുമ്ബോള്‍ ചില കക്ഷികള്‍ ചോദിക്കാറുണ്ട് അവര്‍ ജയിക്കുമോ എന്ന്. എന്നാല്‍ എതിര്‍കക്ഷിയുടെ ജാതകം , നോക്കാതെ അത് പറയാന്‍ കഴിയില്ല, രണ്ടു പേര്‍ അപ്പുറവും ഇപ്പുറവും വരുമ്ബോള്‍ ഒരാളുടെ ജാതകം മാത്രം നോക്കി ആരു ജയിക്കും എന്ന് എങ്ങനെ പറയാന്‍ കഴിയും ?

അന്തിമ വിജയം വ്യാഴം, ചൊവ്വ, ബുധന്‍, ചന്ദ്രന്‍ എന്നിവ സൂര്യനും, ഭാവം അഞ്ചും രാശി ചിങ്ങവും ആയി നേരെ ചൊവ്വേ ബന്ധം വരുന്നവന്‍ ആയിരിക്കും, അല്ലാത്ത ആള്‍, ചന്ദ്രനെ പോലെ ഇടക്ക് വരുകയും പോകുകയും ചെയ്യും. പിന്നെ ശനി ഒരു ഗ്രൌണ്ട് സപ്പോര്‍ട്ട് കൊടുക്കുകയും വേണം ജീവിതത്തിലെ എന്ത് വിജയം ആയാലും, നീണ്ട കാലത്തേക്ക് ഉള്ള വിജയം ശനിയെ കൊണ്ടാണ് സൂചിപ്പിക്കുക. നിങ്ങള്‍ക്ക് ജോലി, ദാമ്ബത്യം എന്നിവ അല്ല എന്ത് തന്നെ ആയാലും, അവയില്‍ ദീര്‍ഘ കാലത്തേക്ക് ഉള്ള വിജയം ശനിയുടെ ദശ , ദൃഷ്ടി, യുതി എന്നിവ കൊണ്ട് മനസിലാക്കാം,. അല്ലാത്ത പക്ഷം എല്ലാ വിജയങ്ങളും ഹ്രസ്വ കാലത്തേക്ക് മാത്രം.

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

 

ഈ ആഴ്ചയും നിങ്ങളുടെ വീടിനെ കുറിച്ചുള്ള പല പ്ലാനുകളും പ്രധാനമാണ്. വീട് വയ്ക്കാനും, വാങ്ങാനും ഉള്ള തീരുമാനങ്ങള്‍ ഉണ്ടാകും. റിപ്പെയരിങ്, മോദി പിടിപ്പിക്കല്‍ എന്നുള്ള സംഭവങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. ബുധന്‍ ഈ ആഴ്ച തന്റെ സഞ്ചാരം നേര്‍ ഗതിയില്‍ ആക്കുന്നതാണ്. അപ്പോള്‍ ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍ മുന്നോട്ടു നീങ്ങും. പുതിയ ഇലെക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാനുള്ള അവസരവും ഉണ്ടാകുന്നതാണ്. ചെറു യാത്രകള്‍, സഹോദരങ്ങളെ കാണാന്‍ ഉള്ള അവസരം, ഇവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് പല പ്രോജക്ക്‌ട്ടുകളും ചെയ്തു തീര്കും. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങളെ കുറിച്ചുള്ള അന്വേഷണം തുടങ്ങുന്നതാണ്.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

ഈ ആഴ്ച നിങ്ങള്‍ക്ക് മള്‍ട്ടി ടാസ്‌കിങ് രീതിയില്‍ പല ജോലികള്‍ ചെയ്യേണ്ടാതായി വരുന്നതാണ്. നിരവധി പ്രോജക്ക്‌ട്ടുകള്‍ ഒരേ സമയം ചെയ്യേണ്ടി വരുന്നതിനാല്‍, പലതിലും തെറ്റുകള്‍ സംഭവിക്കാം. അദ്ധ്യാപകര്‍, വിദ്യാര്തികള്‍, എന്നിവര്‍ക്കും ഈ അവസരം പല ജോലികളും ഉണ്ടാകും. ആശയ വിനിമയം എന്നാ മേഖലയില്‍ നിന്നുള്ള പല ജോലികളും പ്രതീക്ഷിക്കുക സഹോദരങ്ങള്‍ , ബാന്ധുക്കാള്‍ എന്നിവരെ കാണാനും ആശയ വിനിമയം നടത്താനും ഉള്ള അവസരം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകള്‍ തയ്യാറാക്കും. കഴിഞ്ഞ കുറെ ദിവമസായി സാമ്ബത്തിക പ്ലാനുകളില്‍ പല തരം വെല്ലുവിളികള്‍ ഉണ്ടായിരുന്നു എങ്കിലും, ഈ മാസം തൊട്ടു ഈ ബാധ്യതകള്‍ അകലുന്നതാണ്. എങ്കിലും നിങ്ങള്‍ ഒരു സേഫ് സോണില്‍ ആണെന്ന് പറയാന്‍ കഴിയുകയില്ല. നിരവധി യാത്ര പ്ലാനുകളും ഈ സമയം പ്രതീക്ഷിക്കുക.

.
ജമിനി (മെയ് 21 - ജൂണ്‍ 20)
സാമ്ബത്തിക വിഷയങ്ങള്‍ ഈ സമയം വളരെ പ്രധാനമാണ്. പുതിയ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ച നടക്കും എങ്കിലും ആ പദ്ധതികളിലേക്ക് പോകുന്നത് ശ്രദ്ധിച്ചു വേണം, അല്ലാത്ത പക്ഷം പല തരത്തില്‍ ഉള്ള വെല്ലുവിളികള്‍ ഭാവിയില്‍ ഉണ്ടാകാം. നിങ്ങളുടെ ജോലിസ്ഥലത് പല തര്‍ക്കങ്ങളും ഉണ്ടാകാം. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങള്‍ എന്നിവ ഈ അവസരം പ്രധാനം ആകുന്നതാണ്. ബുധന്‍ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുമ്ബോള്‍, നിങ്ങളുടെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങും. പുതിയ തുടക്കങ്ങള്‍ ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. കഴിഞ്ഞ കുറെ നാള്‍ ആയി നിങ്ങളുടെ വ്യക്തി ജീവിതം ബന്ധങ്ങള്‍ എന്നിവ വളരെ അധികം സെന്‍സിറ്റീവ് ആയ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ആഴ്ച മുതല്‍ നിങ്ങളുടെ ജീവിതം സ്ഥിരമായത് പോലെ ഉള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതവും ബന്ധങ്ങളും ഈ സമായം വളരെ ശ്രദ്ധ നേടുന്നതാണ്. സൂര്യന്‍ ഈ വിഷയങ്ങളെ സ്വാധീനിക്കുമ്ബോള്‍ നിങ്ങളുടെ സൗന്ദര്യം ആരോഗ്യം എന്നിവയെ കുറിച്ച്‌ കൂടുതല്‍ ശ്രദ്ധ ഉണ്ടാകുന്നതാണ്. പലപ്പോഴും നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമവു0 ഉണ്ടാകും തല്‍ഫലമായി ബന്ധങ്ങളില്‍ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങള്‍ക്ക് വേണ്ടി ഉള്ള അവസരം ഉണ്ടാകുന്നതാണ്. എങ്കിലും അവയ്ക്ക് ശ്രമിക്കാതെ നിലവില്‍ ഉള്ള ബന്ധങ്ങള്‍ മെച്ചപ്പെടുതാന ശ്രമിക്കേണ്ടതാണ്. സാമ്ബത്തിക വിഷയങ്ങള്‍ക്ക് മേല്‍ ചൊവ്വയുടെ സ്വാധീനം ആണുള്ളത്. ചൊവ്വ സാമ്ബത്തിക ബാധ്യതകളുടെ ഗ്രഹം ആയതിനാല്‍ തന്നെ പുതിയ ഭാരങ്ങള്‍ ഏറ്റെടുക്കരുത്. നിലവില്‍ ഉള്ള ജോലിയില്‍ പല വിധമായ ആശങ്കകളും ഉണ്ടാകും, അത് പോലെ തന്നെ , കടം കൊടുക്കാനും വാങ്ങാനും ഉള്ള അവസരവും പ്രതീഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ മാനസികമായ വെല്ലുവിളികള്‍ ഈ ആഴ്ച വര്ധിക്കുന്നതാണ്. സൂര്യന്‍ നിങ്ങളുടെ വൈഷമ്യങ്ങളെ എടുത്തു കാണിക്കുന്നതാണ്. അതിനാല്‍ എല്ലാ വിധ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. ജോലിസ്ഥലത് പല ജോലികളിലും പൂര്‍ത്തീകരണം ഉണ്ടാകുന്നതാണ്. ചില പ്രോജക്ക്‌ട്ടുകള്‍ ചെയ്തു തീര്‍ക്കും. അത് പോലെ തന്നെ, ഈ ജോലി വേണമോ വേണ്ടയോ എന്നുള്ള ആലോചനയും ഉണ്ടാകും. സഹ പ്രവര്ത്കരോടുള്ള തര്‍ക്കങ്ങള്‍, ടീം ചര്‍ച്ചകള്‍ എന്നിവയും ഈ ആഴ്ചയില്‍ ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ലോങ്ങ് ടേം ജോലികളില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകുന്നതാണ്. വിദേശത്ത നിന്നുള്ള ജോലികള്‍, പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ഈ ആഴ്ച നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ്. കുറെ നാളുകള്‍ ആയി പുതിയ ടീമില്‍ ചേരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഈ ആഴ്ച അവയില്‍ ഒരു പൂര്‍ത്തീകരണം സംഭവിക്കും. പുതിയ സുഹൃതക്കളെ ലഭിക്കാനും, നിലവില്‍ ഉള്ള സുഹൃത്തുക്കള്‍ നിങ്ങളെ വിട്ടു പോകാനും ഉള്ള സാധ്യതകള്‍ ഈ ആഴ്ച മുഴുവന്‍ നില നില്‍ക്കും. അത് പോലെ തന്നെ ടീം ബന്ധങ്ങളില്‍ തര്‍ക്കങ്ങളും ഉണ്ടാകാം. നിങ്ങളുടെ മുതിര്‍ന്ന സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയ വ്യക്തികള്‍ എന്നിവരോടുള്ള സംവാദവും ഉണ്ടാകുന്നതാണ്. കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം ഉള്ള ജോലികളും പ്രതീക്ഷിക്കുക, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ചര്‍ച്ചകളും ഈ ആഴ്ച മുതല്‍ പുരോഗമിക്കുന്നതാണ്. പുതിയ ജോലികള്‍, ആശയ വിനിമയ രംഗത്ത് നിന്നുള്ള പ്രോജക്ക്‌ട്ടുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
നിങ്ങളുടെ ജോലി, കുടുംബം എന്നിവ ഈ ആഴ്ച വളരെ ശ്രദ്ധ നേടുന്നതാണ്. രണ്ടു കാര്യങ്ങളിലും ഒരേ പോലെ ശ്രദ്ധ വേണ്ടി വരും. സൂര്യന്‍ നിങ്ങളുടെ ജോലി സൂചിപ്പിക്കുന്ന പത്താം ഭാവതിന്മേല്‍ ശക്ത്മായി സ്വാധീനിക്കുന്നു. ഈ സമയമാണ്, ജോലിയില്‍ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ അതൃപ്തി എന്നിവ തെളിഞ്ഞു വരുന്ന സമയമാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ശക്തമായി തുടരും. നിങ്ങളുടെ അധികാരികള്‍, മുതിര്‍ന്ന വ്യക്തികള്‍ എന്നിവരോടുള്ള ചര്‍ച്ച അത്ര സുഖപ്രദം ആയിരിക്കുകയില്ല. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകളും ഉണ്ടാകുന്നതാണ്. റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, വീട് മെച്ചപ്പെടുത്താനുള്ള അവസരം എന്നിവയെല്ലാം തന്നെ ഈ സമയം ഉണ്ടാകും. കുടുംബത്തെ കുറിച്ചുള്ള ആശങ്കകളും ഈ സമയം പ്രതീക്ഷിക്കുക. ദൂര യാത്രകള്‍, ദൂര ദേശത് നിന്നുള്ള ജോലികള്‍ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ ആഴ്ച നിങ്ങളുടെ ദൂര ദേശത് നിന്നുള്ള ജോലികള്‍ പ്രതീക്ഷിക്കുക. സൂര്യന്‍ നിങ്ങളുടെ ആത്മീയ വിഷയങ്ങളോടുള്ള താല്പര്യത്തെ സ്വാധീനിക്കുന്നതാണ്. ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകള്‍ എന്നിവയെല്ലാം തന്നെ ഈ സമയം ശ്രദ്ധ നേടും. മാസ് മീഡിയ , ആശയ വിനിമയം എന്നാ മേഖലയില്‍ നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷിക്കുക. ദൂര യാത്രകള്‍, ചെറു യാത്രകള്‍ എന്നിവയും ഈ ആഴ്ച ഉണ്ടാകാവുന്നതാണ്. യാത്രകളെ കുറിച്ചുള്ള പ്ലാനുകളില്‍ അല്പം തടസം കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ഉണ്ടായിരുന്നു എങ്കില്‍ ഈ ആഴ്ച മുതല്‍ അവ പുരോഗമിക്കുന്ന്താണ്. സഹോദരങ്ങള്‍, മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള ചര്‍ച്ചകളും ഉണ്ടാകും. സാമ്ബത്തിക ബാധ്യതകള്‍ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. അതിനാല്‍ അനാവശ്യമായ കൊടുക്കല്‍ വാങ്ങലുകള്‍ ഒഴിവാക്കുക. പുതിയ പങ്കാളിത ബന്ധങ്ങളില്‍ ചേരാന്‍ യോജ്യം ആയ സമയം ഇതല്ല. ടാക്‌സ്, ഇന്‍ഷുറന്‍സ് , പി എഫ് എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും, അവയില്‍ തിരുത്തലുകളും ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
സൂര്യന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. ഈ സമയം നിങ്ങളുടെ സാമ്ബത്തിക ബാധ്യതകള്‍ തെളിഞ്ഞു വരുന്ന സമയമാണ്. പുതിയ സാമ്ബത്തിക ബാധ്യതകള്‍ ഒരു കാരണവശാലും ഏറ്റെടുക്കരുത്. അല്ലാത്ത പക്ഷം അവ ദീര്‍ഘ നാളേക്ക് ഉള്ള വെല്ലുവിളി ആയി മാറുന്നതാണ്. നിങ്ങളുടെ ബിസിനസ്/ജീവിത പങ്കാളിയോടുള്ള തര്‍ക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. ഇന്‍ഷുറന്‍സ്, ടാക്‌സ്, എന്നിവയില്‍ നിന്നുള്ള ചര്‍ച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. വൈകാരികമായ പല സന്ദര്‍ഭങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ബന്ധം, വിവാഹം എന്നാ ബന്ധങ്ങളും ഈ ആഴ്ച ശ്രദ്ധ നേടും. കഴിഞ്ഞ കുറെ നാളുകളായി ഈ ബന്ധങ്ങളില്‍ തടസം ഉണ്ടായിരുന്നു എങ്കില്‍ ഈ ആഴ്ച മുതല്‍ ആ തടസങ്ങള്‍ അല്പാല്പമായി നീങ്ങി തുടങ്ങുന്നതാണ്. പുതിയ ബിസിനസ് എഗ്രീമെന്റുകള്‍, ദൂര യാത്ര എന്നിവയും ഈ അവസരം ദ്രിശ്യ്മാകും. ദൂര ദേശത് നിന്നുള്ള ജോലികള്‍, വിദേശീയരുമായി സംസാരിക്കാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. മാസ് മീഡിയ, മറ്റു ആശയ വിനിമയ മാര്‍ഗങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം അല്പം വെല്ലു വിളി നിറഞതയിരിക്കും. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ഈ സമയം വളരെ പ്രാധാനം ആണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
സൂര്യന്‍ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും വിവാഹ ബന്ധത്തെയും ശക്തമായി സ്വാധീനിക്കുന്നു. സൂര്യന്‍ ഈ വിഷയങ്ങളെ അത്ര ശുഭകരമായി സ്വാധീനിക്കുകയില്ല. അതിനാല്‍ ഈ ബന്ധങ്ങളെ കുറിച്ചുള്ള ശ്രദ്ധ ആവശ്യമാകുന്നതാണ്. നിങ്ങളുടെ ബിസിനസ് എഗ്രീമ്ന്റുകളില്‍ ശ്രദ്ധ ആവശ്യമാകും. ഒരു പുതിയ ബന്ധം ആണ് നിങ്ങള്‍ക്ക് വേണ്ടാതെങ്കില്‍ വിദഗ്ദാഭിപ്രായം തേടുന്നത് നല്ലതായിരിക്കും. തര്‍ക്കങ്ങളും ഈ സമയം നിങ്ങളെ തേടി വരുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളെ മറ്റുള്ളവര്‍ വക വെയ്ക്കുന്നില്ല എന്നാ തോന്നലും ഈ സമയം ഉണ്ടാകാം. കഴിഞ്ഞ കുറെ നാളുകള്‍ ആയി ജോലി സ്ഥലത്ത് പല വിധ തടസങ്ങളും ഉണ്ടായിരന്നു. എങ്കില്‍ ഈ ആഴ്ച മുതല്‍ ആ തടസങ്ങള്‍ നീങ്ങുന്നതാണ്. പുതിയ പ്രോജക്ക്‌ട്ടുകള്‍ ലഭിക്കാന്‍ ഉള്ള അവസരം, പുതിയ ടീം ചര്‍ച്ചകള്‍, ഒരേ സമയം പല ജോലികള്‍ ചെയ്യാനുള്ള സാഹചര്യം. എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവ വര്‍ധിപ്പിക്കാന്‍ ഉള്ള ശ്രമങ്ങളും ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ സാമ്ബത്തിക വിഷയളിലും ശ്രദ്ധ ആവശ്യമാകും. ചൊവ്വ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നതിനാല്‍, അധിക ചെലവ് പ്രതീക്ഷിക്കുക. ടക്‌സ്, ഇന്‍ഷുറന്‍സ് എന്നിവയിലും ചിലപ്പോള്‍ തിരുത്തലുകള്‍ ഉണ്ടാകാം. കടം കൊടുക്കുകയോ, വാങ്ങുകയോ ചെയ്യാന്‍ ഉള്ള സാഹചര്യം അല്ല്‌ല നിലവില്‍ ഉള്ളത്. പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സൂര്യന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കുന്നു. അതിനാല്‍ ജോലി, ജോലി സ്ഥലം എന്നിവയെ കുറിച്ച്‌ വളരെ അധികം തര്‍ക്കങ്ങള്‍ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ഉള്ള ജോലി മെച്ചപ്പെടുത്താന്‍ ഉള്ള ശ്രമം, എന്നിവ പ്രതീക്ഷിക്കുക. സഹ പ്രവര്ത്കരുമായുള്ള തര്‍ക്കങ്ങളും ഈ സമയം പ്രതീക്ഷിക്കാം. അവരോടു വ്യക്തിപരമായ കാര്യങ്ങള്‍ പങ്കു വക്കുന്നത് ശ്രദ്ധിച്ചു വേണം അല്ലാത്ത പക്ഷം അവര്‍ ഈ കാര്യങ്ങള്‍ അവരുടെ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നതാണ്. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം പ്രധാനം ആണ്. നിങ്ങളുടെ ഭക്ഷണ ക്രമം ശ്രദ്ധിച്ചു വേണം അല്ലാത്ത പക്ഷം ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഈ അവസരം ഉണ്ടാകും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷിക്കുക. കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. വ്യക്തി ജീവിതവും ബിസിനസ് ജീവിതവും തമ്മില്‍ ഒന്നിച്ചു പോകാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് എഗ്രീമെന്റുകളും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
സൂര്യന്‍ നിങ്ങളുടെ ക്രിയേറ്റീവ് ജോലികളെ ശക്ത്മായി സ്വാധീനിക്കുന്നു. അതിനാല്‍ ഈ ജോലികളില്‍ നിന്നുള്ള പുതിയ അവസരങ്ങള്‍ ഉണ്ടാകും, സിനിമ , ഫാഷന്‍, രാഷ്ട്രീയം എന്നാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ സമയം വളരെ പ്രധാനമാണ് . ടീം ബന്ധങ്ങളില്‍ തര്‍ക്കങ്ങളും ഉണ്ടാകും. ലോങ്ങ് ടേം ജോലികളില്‍ തര്‍ക്കങ്ങള് , പൂര്‍ത്തീകരണം എന്നിവ പ്രതീക്ഷിക്കുക. ചില ടീം അംഗങ്ങള്‍ നിങ്ങളെ ഉപേക്ഷിക്കുകയോ, നിങ്ങള്‍ പുതിയ ടീമില്‍ ചെരുകയൊ ചെയ്യുന്ന അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ തീരുമാനങ്ങള്‍ എത്‌റെടുക്കുന്നതാണ്. വീട് വില്പന, വാങ്ങല്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ , വീട്ടുകാരും ആയുള്ള ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. അത് പോലെ തന്നെ കടങ്ങള്‍, മറ്റു ബാധ്യതകളെ കുറിച്ചുള്ള ചിന്തകളും നിങ്ങളെ അലട്ടുന്നതായിരിക്കും. അതിനാല്‍ ഈ വിഷയങ്ങളില്‍ റിസ്‌കുകള്‍ ഏറ്റെടുക്കരുത്.

Read more topics: # june fourth week,# horoscope
june fourth week horoscope

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES