Latest News

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ചില മാർഗ്ഗങ്ങൾ

Malayalilife
topbanner
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ചില മാർഗ്ഗങ്ങൾ

സൗന്ദര്യ നിലനിർത്തി കൊണ്ട് പോകുക എന്ന് പറയുന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. അതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കണ്ണിന്റെ സംരക്ഷണം. സാധാരണയായി ഏവരെയും അലട്ടുന്ന ഒന്നാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, തുടങ്ങിയവയും ഉറക്കമില്ലായ്‌മയുമാണ് ഇതിനെല്ലാം പ്രധാന കാരണം.

ഉറക്കകുറവ് തന്നെയാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെ പ്രധാന കാരണം. അതുകൊണ്ട് തന്നെ  ഏറ്റവും നല്ല കാര്യം കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതാണ് കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

 വെള്ളം കുടിക്കുക എന്നത് അതുപേലെ തന്നെ മറ്റൊരു പ്രതിവിധിയാണ്. കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് സഹായിക്കും.

 സണ്‍സ്ക്രീന്‍ ലോഷന്‍ കണ്ണിന് താഴെ പുറത്തുപോകുമ്പോള്‍ നിര്‍ബന്ധമായി ഇടണം. ഏതെങ്കിലും മോയ്സ്ചറൈസിങ്ങ് ക്രീം രാത്രിയില്‍ കിടക്കുന്നതിനു മുന്‍പും രാവിലെ ഉറക്കമുണരുമ്പോൾ ഉപയോഗിക്കുന്നതും നല്ലതാണ്.

കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ വെള്ളരിക്ക  ഏറ്റവും നല്ലതാണ്. പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍  വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ വയ്ക്കുക.  പല തവണ ഇത് ഒരു ദിവസം ആവര്‍ത്തിക്കുക. 

 കണ്‍തടങ്ങളില്‍ ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് വയ്ക്കുന്നതും നല്ലതാണ്. കണ്ണിന് താഴെ ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേര്‍ത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും. 

 മറ്റൊരു പ്രതിവിധി ടീ ബാഗ് ആണ്. കണ്‍തടത്തില്‍ പത്ത് മിനിറ്റ് ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ്  വയ്ക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.
 

How to rid of dark circles in under eye

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES