Latest News

സൗന്ദര്യ സംരക്ഷണത്തിന് ഇനി ഐസ് ക്യൂബ്

Malayalilife
topbanner
സൗന്ദര്യ സംരക്ഷണത്തിന് ഇനി ഐസ് ക്യൂബ്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ നാം ഒരു തരത്തിലുള്ള വിട്ടുവീഴ്‍ചകളും നടത്താത്തവരാണ്. ചർമ്മപ്രശ്നങ്ങൾ  പരിഹരിക്കുന്നതിനായി നിരവധി മാർഗ്ഗങ്ങളാണ് പരീക്ഷിക്കാറുള്ളത്. എന്നാൽ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഒരു ഐസ് ക്യൂബ് കൊണ്ട് തന്നെ സാധ്യമാകും എന്ന കാര്യം എല്ലാവരും മറക്കുകയാണ്. വെറുതെ നിസ്സാരമായി  ഐസ് ക്യൂബിനെ തള്ളിക്കളയാൻ വരട്ടെ.

അമിതമായ ചൂടേറ്റ് മുഖം വാടുന്ന സമയത്ത് ഏറ്റവും ഉപകാരിയാണ് ഈ ഐസ് ക്യൂബ്. എന്നാൽ ഐസ് ക്യൂബ് ഉപയോഗിക്കുന്ന വേളയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി ഉണ്ട്.  വൃത്തിയുള്ള തുണിയില്‍ 
ഐസ് ക്യൂബ് പൊതിഞ്ഞ ശേഷമേ മുഖത്ത് ഇവ  ഉരയ്‌ക്കേണ്ടത്.നേരിട്ട് ഐസ് ക്യൂബ് ഉരക്കുന്നത് ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷമാകും വരുത്തുക. 

ഐസ് ക്യൂബ് ചര്‍മ്മം നന്നായി വൃത്തിയാക്കി കഴിഞ്ഞാൽ മാത്രമേ ഉപയോഗിക്കാവു.  ഒരു പരിധി വരെ മുഖക്കുരുവിനെ  തടയുന്നതിനും ഐസ് ക്യൂബ്  കൊണ്ട് കഴിയുന്നതാണ്. മുഖത്തെ തടിപ്പും പാടുകളും മാറുന്നതിനും ഇവ  ഫലപ്രദവുമാണ്.  ഇടയ്ക്ക് തുണിയില്‍ പൊതിഞ്ഞ ഐസ് ക്യൂബ് മുഖക്കുരു ഉള്ള ഭാഗത്ത് അല്‍പ സമയം വയ്ക്കുന്നത് മുഖക്കുരുവിന്റെ പ്രശ്‌നമുള്ളവര്‍ക്ക് നല്ല ഉപയോഗപ്രദമാകും. 

അതേസമയം ത്രെഡിങിനും വാക്‌സിങിനുമൊക്കെ  കഴിഞ്ഞാൽ ഐസ് ക്യൂബ് ഉപയോഗിക്കാവുന്നതാണ്. അധികനേരം ഐസ് ക്യൂബ്   ചര്‍മ്മത്തില്‍ ഉരയ്ക്കാനോ വയ്ക്കാനോ പാടുള്ളതല്ല. ചര്‍മ്മ സംരക്ഷണത്തിന് കൂടുതല്‍ ഗുണകരമാകുന്നത് ശുദ്ധജലം ഉപയോഗിച്ച് തയാറാക്കുന്ന ഐസ് ക്യൂബാണ്. 
 

Read more topics: # Ice cube for skin protection
Ice cube for skin protection

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES