കുളി വെറും ശരീരം വൃത്തിയാക്കാനുള്ള കാര്യമല്ല; ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മാരോഗ്യത്തിന് തിരിച്ചടിയാവാം

Malayalilife
കുളി വെറും ശരീരം വൃത്തിയാക്കാനുള്ള കാര്യമല്ല; ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മാരോഗ്യത്തിന് തിരിച്ചടിയാവാം

കുളി വെറും ശരീരം വൃത്തിയാക്കാനുള്ള കാര്യമല്ല, ശരീരത്തെയും മനസ്സിനെയും പുതുക്കുന്ന ഒരു ചെറിയ ചികിത്സയാണ്. എന്നാല്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മാരോഗ്യത്തിന് തിരിച്ചടിയാവാം.

വെള്ളത്തിന്റെ ചൂട് ശ്രദ്ധിക്കുക
ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് വലിയ ആശ്വാസമാണ്. വേദന കുറയുകയും ശരീരം ലഘുവാകുകയും ചെയ്യും. പക്ഷേ വെള്ളം അതിപ്രമാണം ചൂടായാല്‍ ചര്‍മത്തിലെ സ്വാഭാവിക എണ്ണ പൂര്‍ണമായും നീങ്ങിപ്പോകും. ഇതോടെ ചര്‍മം വരണ്ടതും ചൊറിച്ചില്‍ പിടിച്ചതുമാകാം. അതിനാല്‍ വളരെ ചൂടുവെള്ളം ഒഴിവാക്കി, അല്പം ചൂടുള്ള വെള്ളം മാത്രം ഉപയോഗിക്കുക.

ഷവര്‍ സമയം കുറയ്ക്കുക
കുളിക്ക് അധിക സമയം എടുത്താല്‍ ചര്‍മം കൂടുതല്‍ വരണ്ടതായി തോന്നും. കൂടുതല്‍ സമയം വെള്ളത്തില്‍ നിന്നാല്‍ ചര്‍മത്തിലെ സംരക്ഷണ പാളി നഷ്ടപ്പെടും. അതിനാല്‍ ഷവര്‍ സമയം കുറച്ച്, ശരീരം വൃത്തിയായി കഴുകിയാല്‍ മതിയാകും. ഒരുദിവസം പലതവണ കുളിക്കുന്ന ശീലവും ചര്‍മത്തിന് നല്ലതല്ല, ശരീരം വിയര്‍ന്നോ മലിനമായോ മാത്രമേ വീണ്ടും കുളിക്കേണ്ടതുള്ളു.

മൃദുവായ സോപ്പ് തിരഞ്ഞെടുക്കുക
അധികമായി പതയുന്ന സോപ്പ് നല്ലതാണെന്ന ധാരണ തെറ്റാണ്. ശക്തമായ സോപ്പുകളും ബോഡി വാഷുകളും ചര്‍മത്തെ കടുപ്പിച്ച് വരണ്ടതാക്കും. ചര്‍മ സൗഹൃദവും കുറച്ച് രാസവസ്തുക്കള്‍ മാത്രം അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കുക.

മോയ്സ്ചറൈസര്‍ മറക്കരുത്
കുളി കഴിഞ്ഞ ഉടന്‍ തന്നെ ചര്‍മത്തില്‍ മോയ്സ്ചറൈസര്‍ പുരട്ടുക. ഇത് നഷ്ടമായ ജലാംശം തിരികെ നല്‍കി ചര്‍മത്തെ മൃദുവും മിനുസമുള്ളതും ആക്കും.

എക്സ്ഫോളിയേഷന്‍ നിയന്ത്രിക്കുക
സ്‌ക്രബുകള്‍ ചര്‍മത്തിന് നല്ലതാണെങ്കിലും അമിതമായി ഉപയോഗിച്ചാല്‍ ചര്‍മ പാളികള്‍ കേടാകും. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്നു തവണ മാത്രം എക്സ്ഫോളിയേറ്റ് ചെയ്താല്‍ മതിയാകും.

കുളിയുടെ രീതികള്‍ ചെറിയ മാറ്റം കൊണ്ടുവന്നാല്‍ ചര്‍മാരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സാധിക്കും.

bathing tips for healthy skin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES