വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ 

Malayalilife
 വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ 

വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധ കാണിക്കുന്ന നമ്മള്‍ പലപ്പോഴും വിവാഹത്തിന് ശേഷം വേണ്ട വസ്ത്രങ്ങളെ കുറിച്ച് ഓര്‍ക്കാറില്ല. വിവാഹത്തിന് ശേഷമുള്ള ആദ്യ ദിനം നമ്മുടെ പരിഗണനയില്‍ പലപ്പോഴും വരാറില്ല.
വിവാഹത്തിന് ശേഷം ഇനി എന്ത് ധരിക്കും എന്ന് ആലോചിച്ച് നമ്മള്‍ അലമാരയില്‍ തിരയാറുണ്ട്

വിവാഹത്തിന് ശേഷമുള്ള ആദ്യ ദിനം ധരിക്കാന്‍ പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ചുവന്ന സാരി. വിവാഹത്തിന് ശേഷം ചുവന്ന സാരി ധരിക്കുന്നത് ശുഭകരമാണന്നാണ് പലരുടെയും വിശ്വാസം. പരമ്പരാഗതരീതി പിന്തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബനാറസി പ്രിന്‍ുള്ള ചുവന്ന സാരിയും അതിനിണങ്ങുന്ന വലിയ നെക്ലസും തിരഞ്ഞെടുക്കുക. മൊട്ടു കമ്മലുകളായിരിക്കും ഇതിന് ഇണങ്ങുക. നിങ്ങള്‍ സിന്ദൂരം തൊടുന്നുണ്ടെങ്കില്‍ മുടി താഴ്ത്തി കെട്ടിവയ്ക്കുക.

വിവാഹത്തിന് ശേഷമുള്ള ആദ്യ ദിനം ചുവന്ന വസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഓറഞ്ച് നിറം പരീക്ഷിച്ച് നോക്കാം. കടും ഓറഞ്ച് നിറത്തിലുള്ള സാരിയും അതിനിണങ്ങുന്ന ദുപ്പട്ടയും തിരഞ്ഞെടുക്കുക. പരമ്പരാഗത രാജസ്ഥാനി വേഷമാണിത്. കട്ടിയുള്ള വളകളും നെറ്റി ചുട്ടിയും ധരിച്ച് ചുവന്ന വട്ട പൊട്ട് തൊടുക. മേക് അപ് കുറച്ച് രൂപം ലളിതമാക്കുക. ലിയ അരികോടു കൂടിയ ലളിതമായ സാരി ധരിക്കുക. മോടിപിടിപ്പിച്ച അരികോട് കൂടിയ വെള്ള സാരി ഇത്തരത്തില്‍ ഒന്നാണ്. ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന വധുവിന് ഇത്തരം വസ്ത്ര ധാരണം യോജിക്കും. മുടി അഴിച്ചിടുക. മുടി അല്‍പം പറന്ന് കിടക്കുന്നത് നല്ലതായിരിക്കും. ചുവന്ന പൊട്ടും വലിയ കമ്മലും വളകളുമാണ് ഇതിന് ചേകരുക. നിങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയത തോന്നാന്‍ ഈ വസ്ത്രധാരണം മികച്ചതാണ്.

bridal-fashion-what-to-wear-on-first-after-wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES