Latest News

ചര്‍മ്മത്തില്‍ കരുവാളിപ്പ് അനുഭവിക്കുന്നുണ്ടോ? എങ്കില്‍ തൈരുകൊണ്ട് ഈ ഫേയ്‌സ്പാക്കുകള്‍ പരീക്ഷിച്ച് നോക്കു

Malayalilife
ചര്‍മ്മത്തില്‍ കരുവാളിപ്പ് അനുഭവിക്കുന്നുണ്ടോ? എങ്കില്‍ തൈരുകൊണ്ട് ഈ ഫേയ്‌സ്പാക്കുകള്‍ പരീക്ഷിച്ച് നോക്കു

ചൂടേറിയ വേനലില്‍ ചര്‍മ്മത്തില്‍ കരുവാളിപ്പ് അനുഭവിക്കുന്നവര്‍ക്കിടയില്‍ തൈര് മുഖപാക്കുകള്‍ക്ക് നല്ല പ്രചാരമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുമ്പോള്‍, തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. അത്തരത്തില്‍ തൈര് ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കുന്ന ഫേയ്‌സ് പാക്കുകള്‍ നോക്കാം. 

ഒന്ന് 

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും. 

രണ്ട് 

ഒരു ടീസ്പൂണ്‍ തൈരും ഒരു നുള്ള് നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഇങ്ങനെ ചെയ്യുന്നതും നല്ലതാണ്. 

മൂന്ന് 

ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകാം. 

നാല് 

ഒരു ടേബിള്‍സ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ ഓട്‌സ് പൊടിച്ചത് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടാം.  15 മിനിറ്റിന് ശേഷം കഴുകി കളയാം.

facepack making with curd

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES