യൗവ്വനം എപ്പോഴും നിങ്ങളില്‍ തുളുമ്പി നില്‍ക്കണോ! എങ്കില്‍ അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കുക

Malayalilife
യൗവ്വനം എപ്പോഴും നിങ്ങളില്‍ തുളുമ്പി നില്‍ക്കണോ! എങ്കില്‍ അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കുക

സ്ത്രികള്‍ ഏറ്റവും അധികം ശ്രദ്ധ ചെലുത്തുന്നത് അടി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴാണ്. വസ്ത്രങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് അടിവസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും, അവയുടെ ഉപയോഗവും. ത്വക്ക് രോഗങ്ങള്‍ക്കും, ശരീര സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും, വന്ധ്യത അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗ രീതികള്‍ക്ക് പങ്കുണ്ട്.. സൗന്ദര്യത്തിനപ്പുറം ആരോഗ്യവും അടിവസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ടതാണ്, സ്മാര്‍ട്ട് ലുക്കിന് വേണ്ടിയും, ഫാന്‍സി ലുക്ക് നോക്കിയുമാണ് സ്ത്രീകളില്‍ പലരും അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

ഒരുപാട് ഇറുകി പിടിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.സ്ത്രീകളില്‍ സ്തന സംരക്ഷണത്തിനാണ് ബ്രാ ഉപയോഗിക്കുന്നത് എങ്കിലും,ശരിയായ അളവില്‍ അല്ലാത്ത ബ്രാ അപകടകാരിയാണ്. ഇറുകി പിടിച്ച ബ്രാ മൂലം സ്തനങ്ങളിലും നടുവിലും വേദന ഉണ്ടാകുമെങ്കില്‍, സ്ട്രാപ്‌സ് ചുമലുകളില്‍ ചെലുത്തുന്ന മര്‍ദ്ദം മൂലം വേദന കഴുത്ത് വരെ പടരുകയും, തുടര്‍ന്ന് കഴുത്തു വേദനയും, ചുമല്‍ വേദനയും അനുഭവപ്പെടുകയും ചെയ്യും. എന്നാല്‍ മോശം മെറ്റീരിയലാണ് ബ്രായില്‍ ഉള്‍പ്പെടുന്നതെങ്കി്ല്‍ അമിതമായി ഇറുക്കി വെയ്ക്കുന്നതും ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ നേരിടാന്‍ കാരണമാകുന്നു. 

യൗവ്വനത്തില്‍ തന്നെ പല സ്ത്രീകളും ശരിയായ അളവോട് കൂടിയ അടിവസ്ത്രങ്ങള്‍ ധരികാത്ത കാരണത്താലും, അവരുടെ ആകാരവടിവും രൂപഭംഗിയും നഷ്ടപ്പെടുത്തുന്നു. ഉദാഹരണത്തിന് അയഞ്ഞു തൂങ്ങിയ ബ്രാ ധരിക്കുമ്പോള്‍ എങ്ങനെ നിങ്ങളുടെ മാംസളഭാഗങ്ങള്‍ അയഞ്ഞു തൂങ്ങാതിരിക്കും. അതുപോലെ പാന്റീസും. നമ്മുടെ അവയവങ്ങള്‍ക്ക് ശരിയായ സപ്പോര്‍ട്ട് കൊടുത്തു അവിടവിടെ മാംസം തൂങ്ങി നില്ക്കതിരിക്കാന്‍ അടിവസ്ത്രങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട്. ശരീരത്തിന് യോചിച്ച അടിവസ്ത്രം നോക്കി വാങ്ങുന്നതിന് ഇന്ന് നാണിക്കാന്‍ ഒന്നുമില്ല,

സ്ത്രീ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നത് അവളുടെ മാറിടങ്ങള്‍ തന്നെ. 2 കുട്ടികള്‍ക്ക് ജന്മം നല്കുന്നതും അവര്‍ക്ക് മുലയൂട്ടല്‍ എന്ന മഹത്തായ കാര്യം നിര്‍വഹിക്കുന്നതോടും കൂടി പല സ്ത്രീകളുടെയും ചിന്താഗതി അവളുടെ മാറിടത്തിന്റെ ഭംഗി നഷ്ടമായി എന്നാണ്.

എന്നാല്‍ ഒരിക്കലുമില്ല, കുഞ്ഞിന്റെ മുലയൂട്ടല്‍ കാലം കഴിയുന്നതോടൊപ്പം, നല്ല ഫിറ്റിംഗ് ആയ ശരിയായ കപ്പു സൈസ് ഉള്ള ബ്രാ ധരിക്കുന്ന ഒരു സ്ത്രീക്ക് മാറിടം പഴയ രീതിയില്‍ കൊണ്ടുവരാന്‍ സാധിക്കും. നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ നടത്തുന്നതോടൊപ്പം, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നുള്ള വ്യാധി വരാതെയിരിക്കാന്‍ 80% സാധ്യത കുറയുന്നു.

how to select comfortable under garment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES