മുഖ കാത്തിക്ക് തക്കാളി ഫെയ്‌സ്പാക്കുകള്‍

Malayalilife
topbanner
മുഖ കാത്തിക്ക് തക്കാളി ഫെയ്‌സ്പാക്കുകള്‍

തക്കാളിനീരും ഓറഞ്ചുനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു വരില്ല.

അര സ്പൂണ്‍ തക്കാളിനീര്, ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ഇത് ആവര്‍ത്തിച്ചാല്‍ ആഴ്ചകള്‍ക്കകംതന്നെ മുഖകാന്തി വര്‍ധിക്കുകയും മുഖത്തിന് നല്ല പ്രസരിപ്പ് കൈവരുകയും ചെയ്യും.

ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും മിശ്രിതമാക്കി കണ്ണിനുചുറ്റും തേക്കുക. രണ്ടാഴ്ചയോളം തുടര്‍ച്ചയായി ഈ പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകള്‍ അകലുകയും കണ്ണുകള്‍ക്ക് നല്ല തിളക്കം കിട്ടുകയും ചെയ്യും.


ഒലിവെണ്ണ മുഖത്ത് പുരട്ടിയതിനു ശേഷം തക്കാളിസത്ത് തേയ്ച്ച പിടിപ്പിക്കുകകുറച്ച് സമയത്തിനുശേഷം കഴുകികളയുക ഇത് ദിവസവും ചെയ്യുകയാണെങ്കില്‍ മുഖകാന്തി വര്‍ദ്ധിക്കുന്നു.  തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ എന്ന ഘടകം ചര്‍മ്മത്തിന്റെ ശോഭകൂട്ടി, , ചുളിവുകള്‍ അകറ്റി സംരക്ഷണം നല്‍കും.

നല്ലൊരു കണ്ടീഷണറായും തക്കാളി പ്രവര്‍ത്തിക്കുന്നു. ഈ പ്രകൃതിദത്ത കണ്ടീഷണര്‍ തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.
തക്കാളിയുടെ നീര് എടുത്ത് ചര്‍മ്മത്തില്‍ പുരട്ടുകയോ കഷ്ണങ്ങളാക്കി ചര്‍മ്മത്തില്‍ ഉരയ്ക്കുകയോ ചെയ്യുക, തക്കാളിയിലെ വൈറ്റമിന്‍ സിയുടെ അത്ഭുതസിദ്ധി എതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.

തക്കാളി വിത്തില്‍ നിന്നും എടുക്കുന്ന എണ്ണ ചര്‍മ്മ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. സോറിയാസിസ്, എക്സിമ എന്നിവ പോലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കെതിരെ ഈ എണ്ണ പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ജീവസ്സുറ്റതാക്കുന്നതില്‍ എണ്ണയ്ക്ക് പ്രധാന പങ്കുണ്ട്.
മുഖക്കുരുവിനെതിരായി പ്രവര്‍ത്തിക്കുന്ന ക്രീമുകളിലും, ഓയിന്റ്മെന്റുകളിലും തക്കാളി പ്രധാന ചേരുവയാണ്. വൈറ്റമിന്‍ സി, എ എന്നിവയടങ്ങിയ തക്കാളി നീര് പുരട്ടുന്നത് മുഖക്കുരു പ്രശ്നം ശാശ്വതമായി തന്നെ പരിഹരിക്കാന്‍ സഹായിക്കും.

സൂര്യപ്രകാശം അലര്‍ജിയുള്ളവര്‍ക്ക് തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും. തുടര്‍ച്ചയായി 3 മാസം തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് സൂര്യാഘാതം പോലുള്ള പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണമേകും.

Read more topics: # tomato pulp for facial issues
tomato pulp for facial issues

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES