Latest News

കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച അധോലോക നായകന്റെ എപ്പിക്ക് വീണ്ടും; ക്ലാസിക്ക് ചിത്രം റീ-റിലീസിന്;  ട്രെയിലര്‍ പുറത്ത്

Malayalilife
കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച അധോലോക നായകന്റെ എപ്പിക്ക് വീണ്ടും; ക്ലാസിക്ക് ചിത്രം റീ-റിലീസിന്;  ട്രെയിലര്‍ പുറത്ത്

കമല്‍ഹാസന്‍- മണിരത്നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ്, 38-വര്‍ഷത്തിനുശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന 'നായകന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആയി. ചിത്രം നവംബര്‍ 6ന് വേള്‍ഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. 4k റിമാസ്റ്ററിങ് പതിപ്പ് രഞ്ജിത്ത് മോഹന്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. തമിഴില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ മുംബൈയിലെ അധോലോക നായകന്റെ കഥയാണ് മുഖ്യപ്രമേയം. ചിത്രത്തിലൂടെ അക്കൊലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ കമല്‍ മികച്ച നടനായി. സാമ്പത്തികമായ വിജയം നേടുക മാത്രമല്ല ഏറെ നീരൂപ പ്രശംസയും ലഭിച്ച ചിത്രത്തിലൂടെ കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി വേലുനായ്ക്കര്‍ മാറി. 

സുജാത ഫിലിംസ് മുക്ത ഫിലിംസ് എന്നീ ബാനറുകളില്‍ മുക്ത വി രാമസ്വാമി, മുക്ത ശ്രീനിവാസന്‍, ജി. വെങ്കിടേശ്വരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇളയരാജയുടെ സംഗീതവും ചിത്രത്തില്‍ മികവുറ്റതായിരുന്നു. ഛായാഗ്രഹണം: പി സി ശ്രീരാം, കലാ സംവിധാനം: തോട്ട ധരണി, എഡിറ്റര്‍: ബി.ലെനിന്‍, വി.ടി വിജയന്‍, ഡയലോഗ്: ബാലകുമാരന്‍, അര്‍ത്ഥിത്തരണി, സൗണ്ട് മിക്‌സ്: എ. എസ് ലക്ഷ്മി നാരായണ്‍, ത്രില്‍സ്: സൂപ്പര്‍ സുബ്ബരായന്‍, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: സിനാന്‍, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # നായകന്‍
nayakan haasan and maniratnam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES