Latest News

നീങ്ക നല്ലവരാ, കെട്ടവരാ....'; കമല്‍ഹാസന്‍-മണിരത്‌നം കൂട്ടുകെട്ടിലെ ക്ലാസിക്ക് എപ്പിക്, 'നായകന്‍' റീ റിലീസ് നാളെ

Malayalilife
 നീങ്ക നല്ലവരാ, കെട്ടവരാ....'; കമല്‍ഹാസന്‍-മണിരത്‌നം കൂട്ടുകെട്ടിലെ ക്ലാസിക്ക് എപ്പിക്, 'നായകന്‍' റീ റിലീസ് നാളെ

കമല്‍ഹാസന്‍- മണിരത്നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ്. 38 വര്‍ഷത്തിനുശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന 'നായകന്‍' നവംബര്‍ ആറിന് വേള്‍ഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. 4k റിമാസ്റ്ററിങ് പതിപ്പ് രഞ്ജിത്ത് മോഹന്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ലോകമാകെ 450ലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം കേരളത്തില്‍ മാത്രം 45ലധികം സെന്ററുകളില്‍ എത്തുന്നു. 

കമല്‍ ഹാസന്റെ 71-ാം ജന്മദിനത്തോടമുബന്ധിച്ചാണ് റീ റിലീസ്. നവംബര്‍ ഏഴിനാണ് താരത്തിന്റെ പിറന്നാള്‍. ശരണ്യ, നാസര്‍, ജനഗരാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു. 1987ല്‍ പുറത്തിറങ്ങിയ 'നായകന്‍' തമിഴ് സിനിമ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി നായകന്‍ കണക്കാക്കപ്പെടുന്നു. ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങളും സിനിമയുടെ സ്വീകാര്യതക്ക് കാരണമായി.

തമിഴില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ മുംബൈയിലെ അധോലോക നായകന്‍ വേലുനായ്ക്കരുടെ കഥയാണ് പറയുന്നത്. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരമുള്‍പ്പടെ ഏറെ നീരൂപക പ്രശംസ ലഭിച്ച വേലുനായ്ക്കര്‍ കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി. സുജാത ഫിലിംസ് മുക്ത ഫിലിംസ് എന്നീ ബാനറുകളില്‍ മുക്ത വി. രാമസ്വാമി, മുക്ത ശ്രീനിവാസന്‍, ജി. വെങ്കിടേശ്വരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം: പി സി ശ്രീരാം, കലാ സംവിധാനം: തോട്ട ധരണി, എഡിറ്റര്‍: ബി.ലെനിന്‍, വി.ടി വിജയന്‍, ഡയലോഗ്: ബാലകുമാരന്‍, അര്‍ത്ഥിത്തരണി, സൗണ്ട് മിക്‌സ്: എ. എസ് ലക്ഷ്മി നാരായണ്‍, ത്രില്‍സ്: സൂപ്പര്‍ സുബ്ബരായന്‍, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: സിനാന്‍, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # നായകന്‍
nayakan rerelease tomorrow

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES