Latest News

പ്രാര്‍ത്ഥനകള്‍ വിഫലമാക്കി നടി നവോമി മരണത്തിന് കീഴടങ്ങി..! ആദ്യ ജോലിക്കായി പോകവെ അപകടത്തില്‍പ്പെട്ട് മസ്തിഷ്‌കമരണം സംഭവിച്ച നവോമി മറ്റുള്ളവരിലൂടെ ജീവിക്കും 

Malayalilife
പ്രാര്‍ത്ഥനകള്‍ വിഫലമാക്കി നടി നവോമി മരണത്തിന് കീഴടങ്ങി..! ആദ്യ ജോലിക്കായി പോകവെ അപകടത്തില്‍പ്പെട്ട് മസ്തിഷ്‌കമരണം സംഭവിച്ച നവോമി മറ്റുള്ളവരിലൂടെ ജീവിക്കും 

ഒരു മാസം മുമ്പാണ് കൊട്ടാരക്കര വാളകത്ത് വച്ച് ദാരുണമായ ഒരു വാഹനാപകടം ഉണ്ടായത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നടി നവോമി വിന്‍സെന്റിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര വിജയ ഹോസ്പ്പിറ്റലിലും അവിടെ നിന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയ നവോമിയ്ക്ക് ഇന്നലെ രാവിലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരു മാസത്തിലധികമായി ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടു കിടന്ന നവോമിയുടെ തിരിച്ചു വരവിന് കുടുംബവും കൂട്ടുകാരും എല്ലാം ഒന്നടങ്കം പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍ ആ പോരാട്ടങ്ങളെല്ലാം അവസാനിപ്പിച്ച് മരണത്തിലേക്ക് പോവുകയായിരുന്നു നവോമി വിന്‍സെന്റ് എന്ന 23കാരി.

ഖോ ഖോ താരമായിരുന്ന നവോമി രജിഷ വിജയന്‍ പ്രധാന വേഷത്തിലെത്തിയ മമിതാ ബൈജുവും അഭിനയിച്ച 'ഖോ ഖോ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നവോമിയുടെ മരണ വിവരം അറിഞ്ഞ് മമിത പങ്കുവച്ച ചിത്രമാണ് നവോമിയുടെ വേര്‍പാട് ആരാധകരെയും വേദനയിലാഴ്ത്തിയത്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ സൈക്കോളജിയില്‍ പി.ജി. ബിരുദം നേടിയ നവോമി ആദ്യ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്റിന്റെ മകളാണ് നവോമി. കഴിഞ്ഞ മാസം 25നാണ് കൊട്ടാരക്കര വാളകത്ത് വച്ച് ഇവര്‍ സഞ്ചരിച്ച കാറും പാഴ്‌സല്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 24ന് രാത്രി അമ്മ ജിപ്‌സിയും സഹോദരന്‍ ജോയലും ചേര്‍ന്ന് തിരുവനന്തപുരത്തേക്ക് ജോലി ആവശ്യത്തിന് പോകുമ്പോഴാണ് പുലര്‍ച്ചെ നാലുമണിയോടെ അപകടം സംഭവിച്ചത്.

അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു. ഇരുവരേയും തൃശൂര്‍ അശ്വിനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അച്ഛന്‍ വിന്റ്‌സെന്റ് ഡ്രൈവറാണ്. അമ്മ ജീപ്സി ജിം ട്രെയിനറുമാണ്. സഹോദരി എയ്ഞ്ചല്‍ എറണാകുളത്ത് അധ്യാപികയായി ജോലി ചെയ്യുകയാണ്. അനുജന്‍  ജോയല്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിയുമാണ്. അതേസമയം, നവോമി മറ്റു പലരുടെ ജീവിത സ്വപ്നങ്ങള്‍ക്ക് സ്വന്തം അവയവങ്ങള്‍ സമ്മാനിച്ചാണ് വിടവാങ്ങിയിരിക്കുന്നത്. നവോമിയുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ സഹോദരി എയ്ഞ്ചല്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് അതിനുള്ള നീക്കം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവയവങ്ങള്‍ നല്‍കും. കരള്‍, ഹൃദയം, കണ്ണുകള്‍, വൃക്കകള്‍ എന്നിവയുള്‍പ്പെടെ മാറ്റാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. അവയവം മാറ്റലും പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച വടക്കാഞ്ചേരിയിലാണു സംസ്‌കാരം.

Read more topics: # നടി നവോമി
actor naomi vincent organs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES