ചര്‍മ്മത്തിന്റെ ആരോഗ്യവും യൗവ്വനവും നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിക്കുന്നു. ചില ഭക്ഷണങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പഞ്ചസാര
അമിത പഞ്ചസാരയുടെ ഉപയോഗം ചര്‍മ്മത്തിലെ കൊളാജന്‍ നശിപ്പിച്ച് ചുളിവുകള്‍ വര്‍ദ്ധിപ്പിക്കും.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
ഫ്രൈഡ് ഫുഡുകള്‍ ചര്‍മ്മത്തിലെ എണ്ണയുടെ സമതുലിതാവസ്ഥ തകര്‍ത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
പാലുല്‍പ്പന്നങ്ങള്‍
ചിലരില്‍ പാലുല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം മുഖക്കുരു ഉണ്ടാക്കാന്‍ കാരണമാകും.
പ്രോസസിഡ് ഭക്ഷണങ്ങള്‍
സോസേജ്, ഹോട്ട് ഡോഗ്സ് തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ ഉള്ള രാസചേരുവകള്‍ ചര്‍മ്മാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍
അമിത കൊഴുപ്പ് ചര്‍മ്മത്തെ വാടിപ്പിക്കുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യും.
എരുവുള്ള ഭക്ഷണങ്ങള്‍
മസാല കൂടുതലുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുവപ്പ് നിറം, ചൂട് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
ഉപ്പ്
ഉപ്പ് അമിതമായി കഴിക്കുന്നത് ചര്‍മ്മം ഉണങ്ങാനും കണ്ണിന് ചുറ്റും വീര്‍പ്പുണ്ടാകാനും കാരണമാകും.
വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്, സമതുലിതമായ ഡയറ്റും മതിയായ വെള്ളം കുടിക്കുന്ന ശീലവും ചര്‍മ്മത്തിന്റെ യൗവ്വനം നിലനിര്‍ത്താന്‍ പ്രധാനമാണെന്നാണ്.