Latest News

പ്രസവിക്കാനും അമ്മയാകാനും ആർക്കും കഴിയും; പക്ഷേ പാരന്റിംഗ് ഒരു ഈസി ടാസ്ക്കാക്കി മാറ്റാനും നാല് പെണ്മക്കളെ നാല് നക്ഷത്രങ്ങളാക്കി ഉയരെ പറപ്പിക്കാനും എല്ലാവർക്കും കഴിയില്ല; സിന്ധു കൃഷ്ണയെ കുറിച്ച് കുറിപ്പുമായി മാധ്യമ പ്രവർത്തക അഞ്ചു പാർവതി

Malayalilife
topbanner
പ്രസവിക്കാനും അമ്മയാകാനും ആർക്കും കഴിയും; പക്ഷേ പാരന്റിംഗ് ഒരു ഈസി ടാസ്ക്കാക്കി മാറ്റാനും നാല് പെണ്മക്കളെ നാല് നക്ഷത്രങ്ങളാക്കി ഉയരെ പറപ്പിക്കാനും എല്ലാവർക്കും കഴിയില്ല; സിന്ധു കൃഷ്ണയെ കുറിച്ച് കുറിപ്പുമായി മാധ്യമ പ്രവർത്തക അഞ്ചു പാർവതി

ഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ അമ്പതാം പിറന്നാൾ. നിരവധി പേരായിരുന്നു താരപത്നിക്ക് ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ മാധ്യമ പ്രവർത്തക അഞ്ചു പാർവതി സിന്ധുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായി മാറുന്നത്. വിവാഹിതയായ സമയം മുതൽ കൃഷ്ണകുമാറിന്റെ ഭാര്യയെന്ന കെയറോഫ് ടാഗിൽ അറിയപ്പെട്ട സ്ത്രീയിൽ നിന്നും പിന്നീട് അഹാനയുടെ അമ്മയെന്ന കെയറോഫ് ടാഗിൽ നിന്നും അതിനുശേഷം ഇഷാനി ഓസി- ഹൻസു എന്നീ മക്കളുടെ കെയറോഫ് ടാഗിൽ ആയെന്ന് കുറിപ്പിൽ പറയുന്നു. 

കുറിപ്പിങ്ങനെ

പൂത്തിരി പോലെ ചിരിച്ചു നില്ക്കുന്ന, ഇങ്ങനെ ജ്വലിച്ചു നില്ക്കുന്ന ഈ സ്ത്രീയുടെ സൗന്ദര്യമോ താരബന്ധങ്ങളോ സെലിബ്രിട്ടി സ്റ്റാറ്റസോ ഒന്നുമല്ല ഈ പോസ്റ്റിനാധാരം. അവർക്കിന്ന് അമ്പത് വയസ്സായതിന്റെ പിറന്നാൾ വാഴ്ത്തുക്കളുമല്ല. മറിച്ച് ഒരു സ്ത്രീ എങ്ങനെ ഒരു കുടുംബത്തിന്റെ നട്ടെല്ലാകുന്നുവെന്നതിന്റെയും പാട്രിയാർക്കി, തുല്യതാവാദം, ഫെമിനിസം ഇത്യാദി ചേരുവകളിലില്ലാതെ തന്നെ ഒരു സ്ത്രീക്ക് പൊതുസമൂഹത്തിനു മുന്നിൽ തന്റെ സിഗ്‌നേച്ചർ ഒരു നല്ല മകളായും ഭാര്യയായും അമ്മയായും സുഹൃത്തായും കാണിക്കുവാൻ കഴിയുന്നതെങ്ങനെയെന്ന് ജീവിച്ചു കാണിക്കുന്ന ഒരു സ്ത്രീയെ കുറിച്ച് മറ്റൊരു സ്ത്രീക്ക് തോന്നുന്ന മതിപ്പ് മാത്രമാണ് ഇതിനാധാരം.

വിവാഹിതയായ സമയം മുതൽ പൊതുസമൂഹത്തിൽ നടൻ കൃഷ്ണകുമാറിന്റെ ഭാര്യയെന്ന കെയറോഫ് ടാഗിൽ അറിയപ്പെട്ട സ്ത്രീയിൽ നിന്നും പിന്നീട് അഹാനയുടെ അമ്മയെന്ന കെയറോഫ് ടാഗിൽ നിന്നും അതിനുശേഷം ഇഷാനി ഓസി- ഹൻസു എന്നീ മക്കളുടെ കെയറോഫ് ടാഗിൽ നിന്നുമൊക്കെ ബഹുദൂരം സഞ്ചരിച്ച ശേഷം സിന്ധു കൃഷ്ണകുമാർ എന്ന ഐഡന്റിറ്റിയിൽ അവർ അറിയപ്പെടുമ്പോൾ ആ കെയ്റോഫ് ടാഗുകൾക്കെല്ലാം പറയാനുള്ളത് കുടുംബമെന്ന ഇമ്പമേറിയ വാക്കിനു അവർ കടമ കൊണ്ട് നല്കിയ വിജയത്തിന്റെ കഥകൾ മാത്രം. ഒപ്പം simplicity എന്ന വാക്ക് എളിമയ്ക്കൊപ്പം മെർജ് ചെയ്യുമ്പോൾ ഒരു കുടുംബം മൊത്തമായി ജനമനസ്സുകളിൽ താനെ ചേക്കേറും എന്ന വലിയ പാഠവും !

മക്കളെ അവരവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു വളർത്തുന്നതിനോടൊപ്പം തന്നെ പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും സ്വയം പര്യാപ്തതയോടെ കാര്യങ്ങൾ നടത്താനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ഒക്കെ പരിശീലിപ്പിച്ച ഒരമ്മയാണവർ. സ്വയം സംരക്ഷിക്കാനും, പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കാനും, ശബ്ദമുയർത്തേണ്ടിടത്തു ശബ്ദമുയർത്താനും, മറ്റുള്ളവരോട് മാന്യമായി പെരുമാറാനും ഒക്കെ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ വളർച്ചയുടെ പടവുകളിൽ കൃത്യമായ സമയത്ത് നല്കിയ മെന്റർ കൂടിയാണവർ. ഭർത്താവിന്റെ രാഷ്ട്രീയം നോക്കി ട്രോളാനും അതിന്റെ പേരിൽ പെൺമക്കളെ വളഞ്ഞിട്ടപഹസിക്കാനും ഒരു കൂട്ടർ മുതിർന്നപ്പോൾ അതിനെയൊക്കെ ചങ്കൂറ്റത്തോടെ നേരിട്ട , bold and beautiful signature കൊണ്ട് അപവാദങ്ങളെ അപദാനങ്ങളാക്കി മാറ്റാൻ മക്കൾക്കൊപ്പം നിലയുറപ്പിച്ച സ്ത്രീ !

ലൈഫ് പാർട്ട്ണറെ കണ്ടെത്താനും വിവാഹിതയാകാനുമൊക്കെ ആർക്കും കഴിയും; പക്ഷേ ആ പങ്കാളിക്ക് കരുത്തായും കരുതലായും കൂടെ നിന്ന് കുടുംബം സ്വർഗ്ഗമാക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. അവിടെയാണ് സിന്ധുവെന്ന ഭാര്യയുടെ വിജയം. പ്രസവിക്കാനും അമ്മയാകാനും ആർക്കും കഴിയും. പക്ഷേ പാരന്റിംഗ് ഒരു ഈസി ടാസ്ക്കാക്കി മാറ്റാനും നാല് പെണ്മക്കളെ നാല് നക്ഷത്രങ്ങളാക്കി ഉയരെ പറപ്പിക്കാനും എല്ലാവർക്കും കഴിയില്ല. അവിടെയാണ് സിന്ധുവെന്ന അമ്മയുടെ വിജയം. സുഹൃത്തുക്കളെ നേടാൻ ആർക്കും കഴിയും. പക്ഷേ ചൈൽഡ് ഹുഡ് ഫ്രണ്ട്സിനെയും സ്കൂൾ ഫ്രണ്ട്സിനെയും മറക്കാതെ ഈ അമ്പതാം വയസ്സിലും അവരുടെ ലോകത്തിൽ അതേ പ്രായത്തിലുള്ള ഗേളായി മാറാൻ എല്ലാപേർക്കും ആവണമെന്നില്ല. Simplicity വാക്കിലൂടെ പറയാൻ ഏവർക്കും കഴിയും; പക്ഷേ ആ simplicity ജീവിതത്തിൽ പകർത്താൻ ചിലർക്കേ കഴിയൂ ! ചുരുക്കത്തിൽ ഇങ്ങനെ പൂത്തിരി കത്തിച്ച പോലുള്ള ചിരി സ്വന്തമായുള്ള ഈ സ്‌ത്രീയാവാൻ എല്ലാവർക്കും കഴിയില്ലെന്നർത്ഥം. അകമേയ്ക്കും പുറമേയ്ക്കും നൂറു ശതമാനം സ്ത്രീത്വം എന്ന ഐഡന്റിറ്റി സ്വന്തമായുള്ള ഈ സ്ത്രീയോട് ആദരം; സ്നേഹം ഒപ്പം ആരാധനയും
 

Journalist anju parvathy words about sindhu krishna

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES