Latest News

മരയ്ക്കാറെ തിയേറ്ററില്‍ എത്തിച്ച മോണ്‍സ്റ്റര്‍! പുലിമുരുകന്‍ സംവിധായകന്റെ ചിത്രം പൂര്‍ത്തിയായാല്‍ പിന്നെ നടന്‍ പറയുക സ്റ്റാര്‍ട്ട്... ആക്ഷന്‍.. ക്യാമറ...; ബറോസുമായി വീണ്ടും മോഹന്‍ലാല്‍; കോവിഡ് തടഞ്ഞ ഷൂട്ടിങ് കാലം ഡിസംബര്‍ അവസാന വാരം കൊച്ചിയില്‍ വീണ്ടും തുടങ്ങും; ഡയറക്ടര്‍ കുപ്പായം അതിവേഗം അണിയാന്‍ മോഹന്‍ലാല്‍

Malayalilife
topbanner
മരയ്ക്കാറെ തിയേറ്ററില്‍ എത്തിച്ച മോണ്‍സ്റ്റര്‍! പുലിമുരുകന്‍ സംവിധായകന്റെ ചിത്രം പൂര്‍ത്തിയായാല്‍ പിന്നെ നടന്‍ പറയുക സ്റ്റാര്‍ട്ട്... ആക്ഷന്‍.. ക്യാമറ...; ബറോസുമായി വീണ്ടും മോഹന്‍ലാല്‍; കോവിഡ് തടഞ്ഞ ഷൂട്ടിങ് കാലം ഡിസംബര്‍ അവസാന വാരം കൊച്ചിയില്‍ വീണ്ടും തുടങ്ങും; ഡയറക്ടര്‍ കുപ്പായം അതിവേഗം അണിയാന്‍ മോഹന്‍ലാല്‍

ഡിസംബര്‍ 2ന് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്തും. ചിത്രം വന്‍ വിജയമാകുമെന്നാണ് മോഹന്‍ലാലിന്റെ പ്രതീക്ഷ. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ശേഷം നടന്‍ തന്നെയാണ് തിയേറ്റര്‍ റിലീസ് തീരുമാനം എടുത്തതും. ഇപ്പോള്‍ പുലിമുരുകന്റെ സംവിധായകന്‍ വൈശാഖിന്റെ ചിത്രത്തിലെ അഭിനയ തിരക്ക്. മോണ്‍സ്റ്റര്‍ എന്നാണ് വൈശാഖന്റെ സിനിമയുടെ പേര്. അടുത്ത മാസം പകുതിയോടെ അതും തീരും. പിന്നെ ലാല്‍ വീണ്ടും സംവിധായകനാകും. ബറോസ് ഉടന്‍ തുടങ്ങാനാണ് മോഹന്‍ലാലിന്റെ തീരുമാനം. കോവിഡില്‍ തട്ടി മുടങ്ങിയ ബറോസിന്റെ ഷൂട്ടിങ് ക്രിസ്മസ് ദിനത്തോട് അടുത്തുകൊച്ചിയില്‍ വീണ്ടും തുടങ്ങും.

ബറോസിന് ശേഷം മാത്രമേ ഇനി മോഹന്‍ലാല്‍ മറ്റ് സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കൂ. അറബിക്കടലിന്റെ സിംഹത്തിനൊപ്പം നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്, ട്വല്‍ത്ത് മാന്‍, എലോണ്‍, ബ്രോ ഡാഡി തുടങ്ങിയ സിനിമകളും ലാലിന്റേതായി പൂര്‍ത്തിയായതുണ്ട്. ഇവ ഓരോന്നായി റിലീസ് ചെയ്യും. ആറാട്ട് തിയേറ്ററില്‍ തന്നെ എത്തും. ബാക്കി സിനിമകള്‍ ഒടിടിക്ക് വേണ്ടി ചിത്രീകരിച്ചവയാണ്. അതെല്ലാം മരയ്ക്കാറിന്റെ വിജയം അടിസ്ഥാനമാക്കി തിയേറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യും. അതുകൊണ്ടു തന്നെ ഡിസംബര്‍ മുതല്‍ നാലു മാസത്തേക്ക് റിലീസിനുള്ള ചിത്രങ്ങളുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ലാല്‍ ബറോസിലേക്ക് കടക്കുന്നത്.

കോടികളുടെ ബജറ്റിലാണ് ബറോസ് ചിത്രീകരിക്കാനുള്ള പദ്ധതി. ആന്റണി പെരുമ്ബാവൂരാണ് ബറോസിന്റെ നിര്‍മ്മാതാവ്. നൂറു കോടി മടുക്കി ചിത്രീകരണം പൂര്‍ത്തിയാക്കിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം വലിയ സാമ്ബത്തിക ബാധ്യതയാണ് ആശിര്‍വാദ് സിനിമാസിന് നല്‍കിയത്. ഇതുകൊണ്ടാണ് കോവിഡ് പ്രതിസന്ധിക്ക് ശേഷം ചിത്രം ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ചത്. കോവിഡ് ആദ്യ തരംഗം തീര്‍ന്നപ്പോള്‍ ബറോസിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങിയിരുന്നു. ദിവസങ്ങളുടെ ഷൂട്ടിങ് കഴിഞ്ഞപ്പോഴാണ് ചിത്രീകരണം മുടങ്ങിയത്. ഗോവയിലെ ലൊക്കേഷനിലേക്ക് മോഹന്‍ലാലും താരങ്ങളും എത്തി. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ ഷൂട്ടിങ് മാത്രം നടന്നില്ല. ഇതോടെ വിദേശത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധരടക്കം മടങ്ങി. ഇനിയും സ്വപ്‌ന പദ്ധതിയുമായി കാത്തിരിക്കേണ്ടെന്നാണ് ലാലിന്റെ തീരുമാനം. കോവിഡ് ഇനി വെല്ലുവിളിയാകില്ലെന്ന തിരിച്ചറിവിലാണ് സംവിധായകന്റെ റോളില്‍ ലാല്‍ എത്തുന്നത്.

ബറോസിലെ നായകനും മോഹന്‍ലാലാണ്. പൃഥ്വിരാജും അഭിനയിക്കുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ലൂസിഫര്‍ തകര്‍ത്തോടി. ഈ ആത്മവിശ്വാസമാണ് മോഹന്‍ലാലിനേയും ബറോസിലേക്ക് അടുപ്പിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ വളരെ നേരത്തെ പൂര്‍ത്തിയായിരുന്നു. സെറ്റുകളുടെ നിര്‍മ്മാണവും ഏതാണ്ട് റെഡിയായിരുന്നു. അതിന് ശേഷമാണ് കൊച്ചിയില്‍ ആദ്യഘട്ട ഷൂട്ടിങ് നടന്നത്. ഇതാണ് കോവിഡ് തടസ്സപ്പെടുത്തിയത്.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്‌ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്.

വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹന്‍ലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നു. ബറോസും കുട്ടിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഗാമയുടെ കാലത്തെ കടല്‍ മാര്‍ഗമുള്ള വ്യാപാരം ഉള്‍പ്പെടെയുള്ള ചരിത്രവും സിനിമയില്‍ ചര്‍ച്ചയാകും. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും.

മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് ഇത്. ആരാധകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത വാര്‍ത്തയായിരുന്നു മോഹന്‍ലാല്‍ സംവിധായകനാകുന്നു എന്നുള്ളത്. മോഹന്‍ലാല്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ഇത് കുട്ടികളെ ത്രസിപ്പിക്കുന്ന തരം ഫാന്റസി മൂവിയായിരിക്കും എന്നാണ് ലാല്‍ വിശദീകരിച്ചിട്ടുള്ളത്.

marakkar arabikadalintae simham movie on second december

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES