കുട്ടികളിലെ പഠനവൈകല്യം പരിഹരിക്കാം

Malayalilife
 കുട്ടികളിലെ പഠനവൈകല്യം പരിഹരിക്കാം

ഠനത്തിലെ പിന്നോക്കാവസ്ഥ, സ്വഭാവവൈകല്യ പ്രശ്‌നങ്ങള്‍ എന്നിവ പരിഗണിക്കുമ്പോള്‍ കുട്ടിയുടേതു മാത്രമായ പ്രശ്‌നങ്ങള്‍, അധ്യാപകരുടെ കഴിവുകള്‍, കഴിവുകേടുകള്‍, മതാപിതാക്കള്‍ - കുടുംബാന്തരീക്ഷം എന്നിവ പ്രത്യേകം പരിഗണിക്കേണ്ട വിഷയങ്ങളാണ്.

മേല്‍പ്പറഞ്ഞ ഘടകങ്ങളിലെ മാറ്റങ്ങള്‍ കുട്ടിയുടെ ബുദ്ധിപരമായ കഴിവുകളെ സാരമായിതന്നെ ബാധിക്കും.

ഓരോകുട്ടിയുടേയും ബൗദ്ധികനിലവാരത്തില്‍ മാറ്റങ്ങള്‍ഉണ്ടായിരിക്കും എന്നു നാം മനസിലാക്കണം. മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്തുകൊണ്ട് 'തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കലാണ്' പലപ്പോഴും നടക്കുന്നത്.

കഴിവുകള്‍ വേണ്ട സമയത്തും സാഹചര്യത്തിലും പ്രയോഗിക്കാനാവുന്നില്ല എന്നതാണ് പ്രധാനപ്രശ്‌നം. അതുകൊണ്ടു തന്നെ ഇത്തരം കുട്ടികളില്‍ ആത്മവിശ്വാസക്കുറവും, വിഷാദവും ഇതിനെ മറയ്ക്കാനും മറച്ചുപിടിക്കുന്നതിനുമായി കുട്ടിയുടെ പെരുമാറ്റം തന്നെ പൊതുവെ മാറുന്നതായി കാണാം.

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നതു മുതല്‍ ഏവരാലും ശ്രദ്ധിക്കപ്പെടുന്നരീതിയിലും കണ്ടുവരാറുണ്ട്.

കുട്ടിക്കാലത്തുണ്ടാകുന്ന ചെറിയചെറിയ പിഴവുകളെ പഠനവൈകല്യമായി മാത്രം കാണരുത്. കാരണം കുട്ടികള്‍ വളര്‍ന്നുവരുന്നതനുസരിച്ചു ഇതുമാറിവരുന്നതായും കാണാം. 

uploads/news/2019/05/311060/childstudyprblm280519a.jpg

വൈകല്യംതിരിച്ചറിയാം


1. ഒന്നാമതായി ഒരുകാര്യം ശ്രദ്ധയോടെ ഏകാഗ്രതയോടെ ചെയ്യാന്‍ കഴിയായ്ക. 
2. പ്രശ്‌നങ്ങളെ ശരിയായി അപഗ്രഥിക്കാനുള്ള കഴിവ് കുറവ്. 
3. പെട്ടന്നുള്ള വികാര പ്രകടനങ്ങള്‍ നീയന്ത്രിക്കനാവാതെ വരിക. 
4. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും(ജയിച്ചാലും തോറ്റാലും) ക്ഷിപ്രകോപം. 
5. ഓര്‍മ്മക്കുറവ്, എഴുതാനും, വായിക്കാനും തികഞ്ഞമടി. താത്പര്യമുള്ള വിഷയങ്ങളില്‍ ഒരുമടിയുമില്ല. 
6. ക്ലാസിലും മറ്റിടങ്ങളിലും സ്വസ്ഥമായി ഇരിക്കാതെ അനാവശ്യമായി കൈകാലുകള്‍ ഇളക്കികൊണ്ടിരിക്കുക. അടങ്ങിയിരിക്കില്ല. 
7. എടുത്തുചാട്ടം പിരുപിരുപ്പ്. 
8. അതോടൊപ്പം മറ്റു കാര്യങ്ങളില്‍ നല്ലകഴിവ്് (ഉദാഹരണമായി പാട്ടു പാടുക, ചിത്രം വരയ്ക്കുക, കളികളില്‍ മിടുക്കന്‍) 
മേല്‍പ്പറഞ്ഞ ബുദ്ധിമുട്ടുകള്‍ പ്രത്യേകം ശ്രദ്ധിക്കുമ്പോള്‍ ഓരോരുത്തരിലും വ്യത്യസ്തമായ പ്രശ്‌നങ്ങളാണ് കണ്ടുവരുന്നത്. ചിലപ്പോളിത് ഒറ്റയ്ക്കും, കൂട്ടായും കാണാം

 

വായിക്കാനുള്ള ബുദ്ധിമുട്ട്


1. വാക്കുകളോ അക്ഷരങ്ങളോ തന്നെ വിട്ടുകളയുക. 
2. ഊഹിച്ചുവായിക്കുക. വരികള്‍തന്നെ വിട്ടുപോകുക. 
3. എഴുതുവാനുള്ള ബുദ്ധിമുട്ട് 
4. മോശമായ കൈയ്യക്ഷരം 
5. വ്യക്തതയില്ലായ്മ 
6. അക്ഷരങ്ങള്‍ മറിച്ചെഴുതുക (അതായത് 'സ' എന്നെഴുതുമ്പോള്‍ 'ഡ' എന്നായിപ്പോകുക. 'ബി' എന്നെഴുതാന്‍ ശ്രമിക്കും. പക്ഷേ 'ല' ആയിപ്പോവുക. 'വ' എന്നത് 'പ' ആവുക.)

യഥാര്‍ഥ കാരണം


മനുഷ്യ ഭൗതിക അടിത്തറയായ തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുള്ള പോരായ്മയാണ് ഇവിടത്തെപ്രധാന പ്രശ്‌നം. മസ്തിഷ്‌കം എന്ന് ഒറ്റവാക്കില്‍ നാം പറയുമെങ്കിലും മസ്തിഷ്‌കത്തിന്റെ ഓരോഭാഗത്തിനും അതിന്റെതായ ധര്‍മ്മങ്ങളുണ്ട്. ഇവിടെ പഠനത്തിനാവശ്യമായ മസ്തിഷ്‌കപ്രവര്‍ത്തന ക്ഷമത അല്ലെങ്കില്‍ കഴിവിലുള്ള ഏറ്റക്കുറച്ചിലാണ് പ്രധാന വിഷയം. 

uploads/news/2019/05/311060/childstudyprblm280519b.jpg

പരിഹാരം അരികെ


ഇത്തരം പ്രശ്‌നങ്ങളെ സംബന്ധിച്ചു വ്യക്തമായ വസ്തു നിഷ്ടമായ ഒരു പൊതുവായ ബോധം സമൂഹത്തിനും, അധ്യാപകര്‍ക്കും മാതാപിതിക്കള്‍ക്കുംപ്രത്യേകിച്ചുഉണ്ടാവേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഇഷ്ടത്തിനേക്കാളുപരി കുട്ടികളുടെ താത്പര്യവും, കഴിവുള്ളകാര്യങ്ങള്‍ പഠിക്കാനുള്ള അവസരവും നാം സൃഷ്ടിക്കണം.

ശാരീരികമായ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും കണ്ണ്, ചെവി എന്നിവയുടെ പ്രശ്‌നങ്ങള്‍ ഹോര്‍മോണ്‍ നാഡീതകരാറുകള്‍ മറ്റ് രോഗങ്ങള്‍ ഇവ ഉണ്ടെങ്കില്‍ ശരിയായ ചികിത്സ ചെയ്യാന്‍ മറക്കാതിരിക്കുക.

അതുപോലെതന്നെ പ്രധാനമാണു ശരിയായ സമീകൃത ഭക്ഷണവും ജീവിതശൈലി പുനഃക്രമീകരണവും. ഇത്തരം കുട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നരീതിയില്‍ പ്രത്യേക പഠനക്ലാസ്സുകള്‍ ശരിയായ പഠനാന്തരീക്ഷം സൃഷ്ടിക്കല്‍ സ്പീച്ച് തെറാപ്പി മുതലായവ കൂടുതല്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും.

കടപ്പാട്: ഡോ. അമൃത വിജയന്‍

children attitude in study time

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES