ഒന്നരവയസുകാരനില്‍ ഇതുവരെ നടത്തിയത് അഞ്ച് ശസ്ത്രക്രിയകള്‍; ഇതുവരെ ചികിക്തസാ ചിലവായത് 13 ലക്ഷത്തിലധികം രൂപം; കരുണയുള്ളവര്‍ കാണാതെ പോകരുത് ഈ കുരുന്നിനെ

Malayalilife
topbanner
ഒന്നരവയസുകാരനില്‍ ഇതുവരെ നടത്തിയത് അഞ്ച് ശസ്ത്രക്രിയകള്‍; ഇതുവരെ ചികിക്തസാ ചിലവായത് 13 ലക്ഷത്തിലധികം രൂപം; കരുണയുള്ളവര്‍ കാണാതെ പോകരുത് ഈ കുരുന്നിനെ

 മസ്തിഷക രോഗത്തെതുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഒന്നരവയസുകാരന്‍ നേരിടുന്നത് തീരാ വേദന. വാളകം ആണ്ടൂര്‍ അബി നിവാസില്‍ ബിബി ചാക്കോ ഭാര്യ റിന്‍സി എന്നിവരുടെ ഒന്നരവയസുകാരന്‍ കെവിന്‍ എന്ന കുട്ടിയ്ക്കാണ് ഈ അപൂര്‍വ രോഗം ബാധിച്ചിരിക്കുന്നത്. തലയോടുകളുടെ വളര്‍ച്ച നിലച്ചുപോയ അപൂര്‍വ രോഗം മൂലം കുഞ്ഞിന്റെ തല പുറത്തേക്ക് തള്ളി വന്ന സ്ഥിതിയായിരുന്നു. ബിബിയുടെ ഭാര്യ റിന്‍സി ഗര്‍ഭിണിയായിരിക്കെ ഏഴാം മാസത്തില്‍ നടത്തിയ സ്‌ക്‌നിങ്ങിലൂടെയാണ് കുട്ടിയുടെ വളര്‍ച്ചയിലെ അബ്‌നോര്‍മാലിറ്റി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അള്‍ട്രാ സ്‌ക്യാന്‍, 4ഡി സ്‌ക്യാന്‍ എന്നിവയ്ക്ക് വിധേയമാക്കുകയായിരുന്നു. 

സ്‌ക്യാന് റിസള്‍ട്ടിലാണ് കുട്ടിക്ക് അസ്വഭാവികത കണ്ടെത്തിയത്. തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ക്യാരിയോ ടൈപ്പ് ചെക്കപ്പിന് വിധേയമാക്കുകയും ചെയ്തു. ഇവിടുത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ക്രോമോസോമിന് കുഴപ്പമില്ലെന്നത് കണ്ടെത്തുകയും അതിനാല്‍ തന്നെ കുട്ടി മരിച്ചുപോകാന്‍ ഇടയില്ലെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയെ ഈ അവസ്ഥയില്‍ നിന്ന നിങ്ങള്‍ക്ക് അബോര്‍ട്ട് ചെയ്ത് കളയാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഇതിന് ബിബിയും റിന്‍സിയും തയ്യാറായതുമില്ല. കാത്തിരുന്ന് കിട്ടിയ ആദ്യത്തെ കണ്‍മണിയെ സ്വീകരിക്കാന്‍ തന്നെയായിരുന്നു ഇവരുടെ തീരുമാനം. 

ജനിച്ചപ്പോള്‍ മുതല്‍ കുട്ടിയുടെ മസ്തിഷ്‌ക വളര്‍ച്ചയിലെ പ്രശനങ്ങള്‍ മൂലം സര്‍ജറിക്ക് വിധേയമാകേണ്ടി വന്നു. ജനിച്ച ഉടനെ തന്നെ കുട്ടിയ ഐ.സി.യുവിലേക്ക് മാറ്റിയാണ് ചികിത്സ നടത്തി വന്നത്. ശിശരുരോഗ പരിചരണ വിഭാഗമായ കോട്ടയത്തെ ഐസി.എച്ച്.എസിലാണ് ആദ്യ സര്‍ജറികള്‍ നടത്തിയത്. പിന്നീട് ഇവിടുന്ന് അമൃതയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ കുട്ടിയുടെ ചികിത്സ അമൃതയിലാക്കുകും ചെയ്തു. ലാപ്‌ടോട്രമി സര്‍ജറികള്‍ രണ്ടെണ്ണം കോട്ടയം ഐ.സി.എച്ചില്‍ പൂര്‍ത്തിയാക്കിയ ശേഷം ബാക്കിയുള്ളവ  അമൃതയിലും നടത്തി. 



തലയോട്ടി ഇളക്കി നടത്തിയ മൂന്ന് സര്‍ജറികളാണ് അമൃതയില്‍ നടത്തിയത്. ഇതിനായി ഭാരിച്ച തുകതന്നെ ചിലവാക്കുകയും ചെയ്തു. തലയോടുകളെ ബന്ധിപ്പിക്കുന്ന ക്ലിപ്പുകള്‍ക്ക് തന്നെ 75,000 രൂപയ്ക്ക് മുകളില്‍ ചിലവ് വരും ഇപ്പോള്‍ ചികിത്സയ്ക്ക് വഴിമുട്ടിയ അവസ്ഥയിലാണ് ഈ ദമ്പതികള്‍. ഇതുവരെ അഞ്ചു ശസ്ത്രിക്രിയകളാണ് ഈ ഒന്നരമാസം പ്രായമുള്ള കുഞ്ഞില്‍ വിധേയമാക്കിയത്. തലയുടെ ഇരുഭാഗവും ഉന്തിനിന്ന് കണ്ണുകള്‍ പുറത്തേക്ക് തള്ളിയ നിലയില്‍ നിന്ന് ഒരു പരിധി വരെ കുട്ടിയുടെ തലയുടെ ഘടന പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കാനും സാധിച്ചു. ഇതുവരെ കുഞ്ഞിന്റെ ചികിത്സയ്ക്കായി 13 ലക്ഷം രൂപയാണ് ബിബി ചാക്കോ ചിലവാക്കിയത്. അമൃതയിലേക്ക് യാത്ര നിരന്തരം ആയതോടെ വാളകത്ത് നിന്ന് ഭാര്യവീടായ പുതുപ്പള്ളിയിലേക്ക് മാറുകയും ചെയ്തു. ഇപ്പോള്‍ കുഞ്ഞിനെ പരിചരിച്ച് പോരുന്നത് പുതുപ്പള്ളിയില്‍ നിന്നാണ്.

കൊല്ലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിയില്‍ മാനേജരായി ജോലി നോക്കിയിരുന്ന ബിബിയ്ക്ക് കുഞ്ഞിന്റെ രോഗാവ്‌സഥ മൂലം ജോലിക്കും പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍.  അടുത്ത സുഹൃത്തുക്കളും ബിബിയുടെ പള്ളിയും ചേര്‍ന്ന് നല്‍കിയ ചില സഹായങ്ങള്‍ കൊണ്ടാണ് ബിബി കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. തനിക്ക് കഴയുന്നതിനലും അപ്പുറത്തേക്ക് ചികിത്സാ ചിലവ് വര്‍ദ്ധിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ നിസ്സഹായവസ്ഥയിലാണ് ഈ ദമ്പതികള്‍.

Bibi chacko john 
Valakom branch 
A/C no. 12250100217683
IFSC:FDRL 0001225
Federal bank ltd

mob +919061518263

 +918086002623

kevin chacko new born baby charity news

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES