വാര്‍ദ്ധക്യത്തില്‍ വിജയത്തിളക്കവുമായി കാര്‍ത്ത്യായനിയമ്മ; 96 വയസില്‍ നേടിയെടുത്തത് 98 മാര്‍ക്ക്; സാക്ഷരതാ പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരിയായ മിടുക്കി മുത്തശ്ശി

Malayalilife
 വാര്‍ദ്ധക്യത്തില്‍ വിജയത്തിളക്കവുമായി കാര്‍ത്ത്യായനിയമ്മ; 96 വയസില്‍ നേടിയെടുത്തത് 98 മാര്‍ക്ക്; സാക്ഷരതാ പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരിയായ മിടുക്കി മുത്തശ്ശി

96 വയസിന്റെ നിറവില്‍ 98 മാര്‍ക്ക് വാങ്ങി വിജയിച്ചത് കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ നമ്മള്‍ മലാളികള്‍ക്ക് അഭിമാനിക്കാനും പാഠമാക്കാനും പറ്റിയ മുത്തശ്ശിയുണ്ട്.. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സാക്ഷരാതാ പരീക്ഷയില്‍ കാര്‍ത്യായനി അമ്മയ്ക്ക് ലഭിച്ചത് 100ല്‍ 98 മാര്‍ക്കാണ്. കാര്‍ത്യായനി അമ്മയുടെ പേപ്പര്‍ കോപ്പിയടിച്ച് എഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍പിള്ളക്ക് 88 മാര്‍ക്കും ലഭിച്ചിരുന്നു. മനോരമാ പത്രത്തില്‍ കൗതുകമുണര്‍ത്തുന്ന ചിത്രം വന്നത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. തനിക്ക് ഇനി കമ്പ്യൂട്ടര്‍ കൂടി പഠിക്കണമെന്നാണ് കാര്‍ത്യായനിയമ്മ പറയുന്നത്.

പ്രായത്തോട് പ്രായമായില്ലേ...ഇനി പഠിച്ചിട്ട് എന്തെടുക്കാനാണ്.' പഠനം പാതി വഴിക്കാക്കുന്നവര്‍ സ്ഥിരം മൊഴിയുന്നൊരു എക്‌സ്‌ക്യൂസാണിത്. 'പിന്നേ...പഠിച്ചിട്ട് കലക്ടറാകാന്‍ പോകുവല്ലേ?' എന്ന പഴകിപ്പൊളിഞ്ഞ കമന്റ് വേറെയുമുണ്ടാകും.അത്തരക്കാര്‍ ഈ മുത്തശ്ശി പറയുന്നതൊന്നു കേള്‍ക്കണം.

വേച്ചു വേച്ചു നടക്കുന്നതിനിടയ്ക്കും തൊണ്ണൂറ്റിയാറുകാരി കാര്‍ത്ത്യായനി അമ്മ തന്റേടത്തോടെ പറയുകയാണ്. 'കമ്പ്യൂട്ടര്‍ കൂടി പഠിക്കാന്‍ പോണം, ചുമ്മാതിരിക്കുന്ന സമയത്ത് കമ്പ്യൂട്ടറേല്‍ അടിക്കാമല്ലോ? ഇനി വല്ല ജോലിയും കിട്ടിയാല്‍ അതിനും പോകും...'സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന മാര്‍ക്കോടെ നാലാം ക്ലാസ് തുല്യത പരീക്ഷ പാസായ കാര്‍ത്ത്യായനി അമ്മയാണ് ഇപ്പോള്‍ താരം.സാക്ഷരതാ മിഷന്‍ പുറത്തിറക്കിയ പരീക്ഷാഫലത്തില്‍ നൂറില്‍ 98 മാര്‍ക്കോടെയാണ് ഈ 96കാരി മിടുക്കി മുത്തശ്ശി പാസായിരിക്കുന്നത്.

സാക്ഷര കേരളത്തിന്റെ മുഖശ്രീയായി മാറിയ മുത്തശ്ശി സംസ്ഥാന സര്‍ക്കാരിന്റെ ആദരമേറ്റു വാങ്ങിയ ശേഷം പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്‍ഡിടിവി റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്കാണ് 96 വയസിന്റെ ചെറുപ്പത്തോടെ കാര്‍ത്ത്യായനി അമ്മ ഉത്തരം നല്‍കിയത്.

പിള്ളേര് എഴുതുന്നത് കണ്ടപ്പോള്‍ എനിക്കും ആശ തോന്നി. ഞാന്‍ എഴുതിന്നിടത്തോളം മാര്‍ക്ക് എനിക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നു.' പ്രായം തളര്‍ത്താത ആ ആത്മവിശ്വാസത്തിന്റെ വാക്കുകള്‍ അങ്ങനെ പോകുന്നു.റെക്കോഡിന്റെ പെരുമയും പേറുന്നുണ്ട് കാര്‍ത്ത്യായനി അമ്മയുടെ ഈ വിജയം. ഈ പ്രായത്തിലും മുത്തശ്ശി നേടിയ ഉയര്‍ന്ന മാര്‍ക്ക് റെക്കോര്‍ഡാണെന്നും സാക്ഷരതാ മിഷന്‍ സാക്ഷ്യപ്പെടുത്തുന്നു. 

state literacy exam karthiyanani amma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES