കുഞ്ഞുങ്ങള്‍ സംസാരിക്കാതെയാവുമ്പോള്‍ മാത്രമാണ് കുഞ്ഞുങ്ങളുടെ ശ്രവണശേഷി ശ്രദ്ധിക്കുന്നത് മാതാപിതാക്കറിയാന്‍ ചില കാര്യങ്ങള്‍

Malayalilife
 കുഞ്ഞുങ്ങള്‍ സംസാരിക്കാതെയാവുമ്പോള്‍ മാത്രമാണ് കുഞ്ഞുങ്ങളുടെ ശ്രവണശേഷി ശ്രദ്ധിക്കുന്നത് മാതാപിതാക്കറിയാന്‍ ചില കാര്യങ്ങള്‍

കുഞ്ഞുങ്ങളുടെ സംസാരശേഷിയും ഭാഷാസ്വാധീനവും വളര്‍ന്നുവരുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഘടകമാണ് അവരുടെ ശ്രവണശേഷി. മുന്‍കാലങ്ങളില്‍ പലപ്പോഴും കുഞ്ഞിന് കേള്‍വിയില്ല എന്നുള്ള കാര്യം അച്ഛനമ്മമാര്‍ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിപ്പോവാറുണ്ട്. രണ്ടോ മൂന്നോ വയസ്സു തികഞ്ഞിട്ടും കുഞ്ഞുങ്ങള്‍ സംസാരിക്കാതെയാവുമ്പോള്‍ മാത്രമാണ് ഈ ഒരു സാധ്യതയെപ്പറ്റി നമ്മള്‍ ചിന്തിച്ചിരുന്നതുപോലും. 

ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, കുഞ്ഞു ജനിച്ച് ആറുമാസത്തിനുള്ളില്‍ കേള്‍വിക്കുറവുണ്ട് എന്നുതിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങിയാല്‍ ഉണ്ടാവുന്ന ഫലങ്ങള്‍, ആറുമാസം കഴിഞ്ഞ് തിരിച്ചറിഞ്ഞ് ചികിത്സിക്കുമ്പോള്‍ ഉണ്ടാവുന്നതിന്റെ ഇരട്ടിയിലധികമാണെന്നാണ്. ഇതിന്റെ ഫലമായി, നമ്മുടെ നാട്ടിലെ പല ആശുപത്രികളും നവജാത ശിശുക്കളുടെ പതിവു ചെക്കപ്പുകളില്‍ അവരുടെ ശ്രവണശേഷീപരിശോധന കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരിശോധനകളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തുന്നമുറയ്ക്ക് സമയത്തുതന്നെ ചികിത്സ നല്‍കുന്നതിലൂടെ പലര്‍ക്കും പ്രതീക്ഷാജനകമായ ഫലങ്ങള്‍ കിട്ടുന്നുമുണ്ട്.

കുഞ്ഞുങ്ങളില്‍ കേള്‍വിപ്രശ്‌നങ്ങളുണ്ടാക്കുന്ന ചില കാരണങ്ങള്‍ അത് പരിഹരിച്ചു മുന്നോട്ട് പോകണം.പ്രസവത്തിലുണ്ടാവുന്ന പ്രയാസങ്ങള്‍ ഹെര്‍പിസ്, റുബെല്ലാ സൈറ്റോ മെഗലോ വൈറസ്, ടോക്‌സോ പ്ലാസ്‌മോസിസ് തുടങ്ങിയ അണുബാധകള്‍, ഓക്‌സിജന്‍ കിട്ടാതെ വരിക തുടങ്ങിയവ.ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. മാസം തികയാതെയുള്ള പ്രസവം ഒന്നരകിലോയില്‍ താഴെ ഭാരമില്ലാതെ പിറക്കുന്ന, അല്ലെങ്കില്‍ ഇങ്കുബേറ്ററിലോ അല്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താനുള്ള മരുന്നുകളുടെ സപ്പോര്‍ട്ടിലോ ഒക്കെ കഴിയേണ്ടി വന്നിട്ടുള്ള കുഞ്ഞുങ്ങളില്‍ കേള്‍വിക്കുറവുണ്ടാവാന്‍ സാധ്യത കൂടുതലാണ്. 

ചില ന്യൂറോ ഡിസോര്‍ഡറുകള്‍ അല്ലെങ്കില്‍ തലച്ചോറിനുണ്ടാവുന്ന ചില പ്രശ്‌നങ്ങള്‍ .ഗര്‍ഭകാലത്ത് അമ്മമാര്‍ കഴിക്കുന്ന ചില ആന്റിബയോട്ടിക് ഓട്ടോടോക്‌സിക് മരുന്നുകള്‍ കാരണവും കുഞ്ഞിന് കേള്‍വിശക്തി നഷ്ടപ്പെടാം. ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാവുന്ന അണുബാധകള്‍ ടോക്‌സോപ്ലാസ്‌മോസിസ്, ഹെര്‍പിസ് സിമ്പ്‌ലെക്‌സ് , ജര്‍മ്മന്‍ മീസില്‍സ് അങ്ങനെ എന്തെങ്കിലും കേള്‍വികുറവിനു കാരണമാകും.ഗര്‍ഭകാലയളവില്‍ അമ്മയുടെ ഭാഗത്തുനിന്നുണ്ടാവുന്ന മദ്യപാനം, പുകവലി, മയക്കുമരുന്നുപയോഗം എന്നിവ എല്ലാം കുഞ്ഞുങ്ങളുടെ കേള്‍വി ശക്തിയെ ബാധിക്കും

why-control-hearing-issues-in-infants

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES