Latest News

കാമറ ലോകത്തെ പുതിയ വിപ്ലവകരമായ ടെക്‌നോളജിക്കല്‍ മാറ്റമാണ് മിറര്‍ലെസ്സ്; നിക്കോണ്‍ മിറര്‍ലെസ്സിന്റെ പുതിയ ഫീച്ചറുകള്‍

Malayalilife
കാമറ ലോകത്തെ പുതിയ വിപ്ലവകരമായ ടെക്‌നോളജിക്കല്‍ മാറ്റമാണ് മിറര്‍ലെസ്സ്; നിക്കോണ്‍ മിറര്‍ലെസ്സിന്റെ പുതിയ ഫീച്ചറുകള്‍

ഫോട്ടോഗ്രാഫി, ഇമേജിങ് വ്യവസായത്തിലെ ലോകത്തെ ഏറ്റവും വലിയ മേളകളിലൊന്നാണ് ജര്‍മ്മനിയിലെ കൊളോണില്‍ വെച്ച് നടക്കുന്ന ഫോട്ടോകിന. ലോകത്തെ പ്രമുഖ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ലെന്‍സ്, ഇമേജിങ് കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുന്നത് ഇവിടെയാണ്. ഇത്തവണത്തെ ഫോട്ടോകിന 2018 സപ്തംബര്‍ 26 മുതല്‍ 29 വരെ ജര്‍മ്മനിയില്‍ നടക്കുന്നു. കാനണ്‍, നിക്കോണ്‍, ലെയ്ക്ക, പാനസോണിക്ക്, സോണി, ഫ്യൂജി ഫിലിം, സെനിത്ത്, ഹാസല്‍ ബ്ലേഡ് തുടങ്ങിയ കാമറ നിര്‍മ്മാതാക്കളും സിഗ്മ, കാള്‍സീസ്, ടാമറോണ്‍, നിക്കോര്‍, കാനണ്‍, സാംസങ്?, സോണി, പ???െന്റാക്‌സ് തുടങ്ങിയ ലെന്‍സ് നിര്‍മ്മാതാക്കളും ഗോപ്രോ, മോസ, മാന്‍ഫ്രട്ടോ, കൊഡാക്, തുടങ്ങിയ കമ്പനികള്‍ വ്യത്യസ്ത ഇമേജിങ് ഉപകരണങ്ങള്‍ ആദ്യമായി അവതരിപ്പിക്കുന്നത്? ഈ മേളയിലാണ്?.ഇത്തരം പ്രധാന ഇവന്റുകളെയും ഉത്പന്നങ്ങളേയും പരിചയപ്പെടുത്തുന്ന പുതിയ പംക്തി  ''തേര്‍ഡ് ഐ'.

നിക്കോണ്‍ മിറര്‍ ലെസ്സ് കാമറ z7

കാമറ ലോകത്തെ പുതിയ വിപ്ലവകരമായ ടെക്‌നോളജിക്കല്‍ മാറ്റമാണ് മിറര്‍ലെസ്സ്. പേര് സൂചിപ്പിക്കുന്നതു പോലെ എസ്?.എല്‍.ആര്‍ കാമറക്കുള്ളിലെ പ്രധാന ഘടകമായ റിഫ്‌ലക്‌സ് മിറര്‍ ഇല്ലാത്ത കാമറകളാണ് മിറര്‍ലെസ്സ് കാമറകള്‍.ഇത്തരം കാമറകളില്‍ optical viewfinder ഉണ്ടാകുകയില്ല പകരം ഇമേജ് സെന്‍സറില്‍ നേരിട്ട് പ്രകാശം പതിക്കുകയാണ് ചെയ്യുന്നത്. LCD യിലോ, ഇലട്രോണിക് വ്യൂ ഫൈന്ററിലോ നിങ്ങള്‍ക്ക് എടുക്കേണ്ട ചിത്രങ്ങളുടെ പ്രിവ്യു കാണാം. വലിപ്പക്കുറവും, ഭാരക്കുറവും, വിലക്കുറവും മികച്ച പ്രവര്‍ത്തനവും ഇത്തരം കാമറകളെ പെട്ടന്ന് സ്വീകാര്യമാക്കുന്നുണ്ട്. ലെന്‍സ്Adaptor ഉപയോഗിച്ച് DSLR കളില്‍ ഉപയോഗിച്ചിരുന്ന ലെന്‍സുകള്‍ നമുക്കിത്തരം ക്യാമറകളില്‍ ഉപയോഗിക്കാം. കൂടാതെ മിറര്‍ലെസ്സ് കാമറകള്‍ക്ക് മാത്രമായുള്ള ലെന്‍സുകളും വിപണിയില്‍ ലഭ്യമാണ്. ഫോട്ടോഗ്രാഫിക്ക് പുറമേ മികച്ച വീഡിയോഗ്രാഫിക്കു കൂടി അനുയോജ്യമാണ് ഇത്തരം കാമറകള്‍. 

സോണിയുടെ ആല്‍ഫ സീരീസ് ആണ് മിറര്‍ലെസ്സ് കാമറയെ പ്രസിദ്ധമാക്കിയത്. ധാരാളം സിനിമകളുടെ ചിത്രീകരണത്തിനും മിറര്‍ ലെസ് ക്യാമറകള്‍ ഉപയോഗിക്കാറുണ്ട്.ഫോട്ടോകിനയിലെ ഏറ്റവും ആകര്‍ഷണമായ നിക്കോണി????െന്റ ആദ്യ Full Frame ( FX Format, 35 mm Sensor) കാമറ Z7 ന് 45.7 മെഗാപിക്‌സല്‍ CM0S സെന്‍സറാണുള്ളത്. നിക്കോണി????െന്റ തന്നെ പുതിയ നിക്കോര്‍ Z സീരീസ് ലെന്‍സുകളാണ് ഈ കാമറയില്‍ പ്രയോഗിച്ചിരിക്കുന്നത്.493 പോയന്റ്? ഹൈബ്രിഡ് ഓട്ടോ ഷോക്കസ്സുള്ള ഈ കാമറയെ നിയന്ത്രിക്കുന്നത് Expeed6 എന്ന ഹൈ പെര്‍ഫോമന്‍സ് പ്രൊസസര്‍ ആണ്.4 K Ultra HD വീഡിയോ സപ്പോര്‍ട്ട് ചെയ്യുന്ന ഈ കാമറയില്‍ 8 K time lapse വീഡിയോ സൗകര്യവും ഉണ്ട്. വ്യക്തതയാര്‍ന്ന പുതിയ ഇലക്ടോണിക് വ്യൂ ഫൈന്ററും, സിനിമാ നിര്‍മ്മാണത്തിനുതകുന്ന 4 K ultra HD വീഡിയോയും ഈ കാമറയു?െട പ്രത്യേകതയാണ്.

FTZ എന്ന ലെന്‍സ് മൗണ്ട് അഡാപ്റ്റര്‍ ഉപയോഗിച്ച് പഴയ നിക്കോണ്‍ Fമൗണ്ട് ലെന്‍സുകള്‍ ഈ കാമറയില്‍ ഉപയോഗിക്കാം. തീര്‍ത്തും നിശബ്ദമായി പ്രവര്‍ത്തിക്കുന്ന കാമറയില്‍ മിറര്‍ ഷട്ടര്‍ ഇല്ലാത്തത് വീഡിയോഗ്രാഫിക്ക് കൂട്ടുതല്‍ സൗകര്യപ്രദമാണ്.നിക്കോണ്‍Z സീരീസ് കാമറകള്‍ക്ക് വേണ്ടി മാത്രം വികസിപ്പിച്ച ലെന്‍സുകളാണ് നിക്കോര്‍ Z സീരീസ് ലെന്‍സുകള്‍ ഇപ്പോള്‍ ലഭ്യമായ ലെന്‍സുകള്‍ 24-70mm f4, 35 mm f1.8,50mm f1.8 എന്നിവയാണ്. ക്യാമറയിലുള്ള ഫ്‌ലാഷി????െന്റ അഭാവവും, ജി.പി.എസ്? ഇല്ലാത്തതും ഒരേ ഒരു കാര്‍ഡ്? സ്ലോട്ട്?ഉം പരിമിതികളാണ്. എസ്?.ഡി കാര്‍ഡിനു പകരം XQD കാര്‍ഡാണിതിലുപയോഗിക്കുന്നത് വിലRs: 326950 ( with 24-70 ലെന്‍സ്+ മൗണ്ട് അഡാപ്റ്റര്‍FTZ) Rs:281950 ( with മൗണ്ട് അഡാപ്റ്റര്‍) Rs: 314950 ( with 27-70 ലെന്‍സ്) Rs:269950 ( Body only )

Read more topics: # Nikon mister lesson,# new features
Nikon mister lesson,new features

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES