Latest News

വാട്‌സാപ്പിനൊരു പകരക്കാരനെയിറക്കി കേന്ദ്ര സർക്കാർ

Malayalilife
topbanner
വാട്‌സാപ്പിനൊരു പകരക്കാരനെയിറക്കി കേന്ദ്ര സർക്കാർ

ത്സമയ മെസ്സേജിംഗ് ആപ്പുകള്‍ക്കും വാട്‌സാപ്പിനും പകരക്കാരനെ അവതരിപ്പിച്ച്‌  കൊണ്ട്കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.  ഇവക്ക് പകരമായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ ഐ സി) സന്ദേശ് എന്ന ആപ്പാണ് പുറത്തിറക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്താന്‍ വാട്‌സാപ്പിലേത് പോലെ  നേരത്തേ വികസിപ്പിച്ചിരുന്ന ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസ്സേജിംഗ് സിസ്റ്റം (ജിംസ്) പരിഷ്‌കരിച്ചാണ് സന്ദേശ് ആയി പരിവര്‍ത്തിപ്പിച്ചത്.

 സന്ദേശ് ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അല്ലാത്തവര്‍ക്കും ഉപയോഗിക്കാം. സൈന്‍ അപ് ചെയ്യാന്‍  മൊബൈല്‍ നമ്ബറോ സര്‍ക്കാര്‍ ഇ മെയില്‍ ഐഡിയോ ആണ്  വേണ്ടത്.  ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കുകയും മെസ്സേജ് അയക്കുന്നതിന് പുറമെ, ഗ്രൂപ്പുകള്‍ നിര്‍മിക്കുകയും ചെയ്യാം.

 സ്വകാര്യതാ പ്രശ്‌നങ്ങള്‍ വാട്‌സാപ്പിനെ പോലെ എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്റ്റഡ് ഫീച്ചറുമുള്ളതിനാല്‍ ഉണ്ടാകില്ല. സര്‍ക്കാര്‍ വൃത്തങ്ങള്‍ സന്ദേശിന് പുറമെ സംവാദ് എന്ന ആപ്പും വികസിപ്പിക്കുന്നുണ്ടെന്ന് അറിയിച്ചു. സന്ദേശ് പ്രവര്‍ത്തിക്കുക ആന്‍ഡ്രോയ്ഡ് 5.0ഉം അതിന് മുകളിലുമുള്ള സ്മാര്‍ട്ട് ഫോണുകളിലാണ്.

The Central Government has launched a replacement for WhatsApp

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES