സ്ഥിരമായി മൊബൈല്‍ റീചാര്‍ജ് ചെയ്യേണ്ടതായി വരുന്നതിന്റെയും അധിക ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കും പരിഹാരമാകുന്ന രീതിയില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. പൊതുമേഖല ടെലികോം സേവന ദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ 1999 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനും 1 രൂപയ്ക്ക് സിം ലഭിക്കുന്ന 'ആസാദി കാ പ്ലാനും' വിപണിയില്‍ പുതിയ കരുത്തേകുന്നവയാണ്.
വര്‍ഷം മുഴുവന്‍ ആനുകൂല്യങ്ങളുള്ള 1999 രൂപ പ്ലാന്‍
ബിഎസ്എന്‍എല്‍ അവതരിപ്പിച്ച 1999 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പാക്ക് 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. മൊത്തം 600 ജിബി ഡാറ്റ, ഒരു വര്‍ഷം മുഴുവന്‍ അനിയന്ത്രിത വോയിസ് കോള്‍, പ്രതിദിനം 100 സൗജന്യ എസ്എംഎസ് തുടങ്ങിയവയും ഈ പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഈ പ്ലാന്‍ ബിഎസ്എന്‍എല്‍ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പിലൂടെ റീചാര്‍ജ് ചെയ്യാവുന്നതാണ്.
പുതിയ സിം വാങ്ങുന്നതിന് ആകര്‍ഷകമായ ഓഫര്‍
പുതിയ ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ അവതരിപ്പിച്ച മറ്റൊരു ശ്രദ്ധേയ ഓഫറാണ് 1 രൂപയ്ക്ക് ലഭിക്കുന്ന സിം കാര്‍ഡ്. 'ആസാദി കാ പ്ലാന്‍' എന്ന പേരില്‍ അവതരിപ്പിച്ച ഈ ഓഫര്‍ 2025 ഓഗസ്റ്റ് 1 മുതല്‍ 31 വരെയാണ് പ്രാബല്യത്തില്‍ വരുന്നത്. ആദ്യ 30 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസ്, പരിധിയില്ലാത്ത വോയിസ് കോള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലോ അംഗീകൃത റീടെയ്‌ലര്‍മാരിലോ എത്തി സിം വാങ്ങാം.
4ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപനം
രാജ്യമാകെ ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്. ഉപഭോക്തൃ ആകര്‍ഷണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ റീചാര്‍ജ് ഓഫറുകള്‍ സേവനരംഗത്ത് അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എന്നും കമ്പനിയുടെ പ്രതിനിധികള്‍ അറിയിച്ചു.