30 മിനിറ്റ് കൊണ്ട് ഫുള്‍ ചാര്‍ജായി റിയല്‍മീ എക്‌സ് 50 പ്രോ 5ജി

Malayalilife
topbanner
 30 മിനിറ്റ് കൊണ്ട് ഫുള്‍ ചാര്‍ജായി റിയല്‍മീ എക്‌സ് 50 പ്രോ 5ജി


റിയല്‍മീ എക്‌സ് 50 പ്രോ 5ജി ഫെബ്രുവരി 24-ന് പുറത്തിറങ്ങാനിരിക്കെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  വിട്ടിരിക്കുകയാണ് ഇപ്പോള്‍ കമ്പനി .  റിയല്‍മീ എക്‌സ് 50 പ്രോ 5ജിയുടെ പുതിയ വിവരങ്ങള്‍ ടീസര്‍ വഴിയാണ് പുറത്ത് വിട്ടിരിക്കുന്നത് . ടീസറിലൂടെ  റെഡ്മീ  90 ഹെര്‍ട്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ഫോണിലുണ്ടാകും എന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ് . നേരത്തേ തന്നെ റെഡ്മീയുടെ ഏറ്റവും ചിലവേറിയ ഫോണ്‍ ആയിരിക്കും ഇതെന്ന് വ്യക്തമാക്കുകയും ചെയ്തു .  

റിയല്‍മീ എക്‌സ് 50 പ്രോ 5ജി യുടെ വില ഔദ്യോഗികമായി  24 ന് നടക്കുന്ന ഓണ്‍ലൈന്‍ ലോഞ്ചിങ് പരിപാടിയില്‍  പ്രഖ്യാപിക്കുകയും ചെയ്യും . ടീസറിലൂടെ റിയല്‍മീ ഫോണ്‍ സ്‌നാപ്ഡ്രാഗണ്‍ 825 ല്‍ പ്രവര്‍ത്തിക്കുമെന്ന് റിയല്‍മീ സ്ഥിരീകരിക്കുകയും ചെയ്തു . ഇത്കൂടാതെ  65വാട്‌സ് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് സാങ്കേതികവിദ്യ  പ്രോ 5 ജിയില്‍ അവതരിപ്പിക്കുകയും ചെയ്യും .

ഏറ്റവും വലി പ്രത്യേകതയായി മാറുന്നത് ഇതിന്റെ ബാറ്ററി ചാര്‍ജിംഗ് കഴിവ് ആണ് . കൂടാതെ 2.0 ഫ്ളാഷ് ചാര്‍ജ് സാങ്കേതികവിദ്യയ്ക്ക് 65 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സമാനമാകുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട് . 30 മിനിറ്റിനുള്ളില്‍ 4000എംഎഎച്ച് ബാറ്ററി പൂജ്യത്തില്‍ നിന്ന് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുകയും ചെയ്യുന്നുണ്ട് .
 

Read more topics: # realme,# x50 pro gfull charge
realme x50 pro gfull charge

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES