ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ ഇനി പേടിക്കണ്ട; അക്കൗണ്ട് തിരിച്ചെടുക്കാന്‍ 'ടിപ്‌സ്' ഉപഭോക്താക്കള്‍ക്കായി പങ്കുവെച്ച് കേരള പൊലീസ്

Malayalilife
topbanner
 ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ ഇനി പേടിക്കണ്ട; അക്കൗണ്ട് തിരിച്ചെടുക്കാന്‍ 'ടിപ്‌സ്' ഉപഭോക്താക്കള്‍ക്കായി പങ്കുവെച്ച് കേരള പൊലീസ്

ഫെയ്‌സ്ബുക്കിലെ അഞ്ചുകോടിയോളം ഉപഭോക്താക്കളുടെ അക്കൗണ്ടാണ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടത്. ഇതിനെ തരണം ചെയ്യാന്‍ ടിപ്‌സുമായി എത്തിയിരിക്കുകയാണ് കേരളപോലീസ്. ഫെയ്‌സ്ബുക്കിലെ സുരക്ഷാ വീഴ്ച കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഹാക്കിങ്ങില്‍ അക്കൗണ്ട് എത്രയും പെട്ടെന്ന് എങ്ങനെ തിരിച്ചെടുക്കാം എന്നാണ് പറയുന്നത്.

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ വേഗത്തില്‍ തിരിച്ചെടുക്കാനാവും എന്ന 'ടിപ്‌സ്' ഉപഭോക്താക്കള്‍ക്കായി പങ്കുവെച്ച് കേരള പൊലീസ്.ഹാക്ക് ചെയ്യപ്പെട്ടു എങ്കില്‍ പോലീസില്‍ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കര്‍ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാന്‍ കഴിയില്ല- കേരള പൊലീസ് ഫേസ്ബുക്ക് പൊസ്റ്റിലൂടെ വ്യക്തമാക്കി.
 

അക്കൗണ്ട് തിരികെ ലഭിക്കാന്‍ https://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക. 'My account is compromised' എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയില്‍ / ഫോണ്‍ നമ്ബര്‍ നല്‍കുക. അപ്പോള്‍ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്‌സ്‌ബുക്ക്‌ കണ്ടെത്താന്‍ ശ്രമിക്കും.

അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാല്‍ നിലവിലുള്ളതോ മുന്‍പുള്ളതോ ആയ പാസ്സ്‌വേര്‍ഡ് ചോദിക്കും. പഴയപാസ്സ്‌വേര്‍ഡ്‌ മാറ്റിയിട്ടുണ്ടെകില്‍. Secure my Account എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേര്‍ഡ് നല്‍കരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

പാസ്സ്‌വേര്‍ഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയില്‍ വിലാസത്തിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയില്‍ ആയി സെറ്റ് ചെയ്യുക. തുടര്‍ന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ക്ക് കൂടെ മറുപടി നല്‍കിയാല്‍ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാന്‍ കഴിയും.

 

tech,facebook hacking,tips by kerala police to recover

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES