Latest News

ജിയോയെ മറികടക്കാന്‍ 899 രൂപയുടെ പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍...!

Malayalilife
topbanner
ജിയോയെ മറികടക്കാന്‍ 899 രൂപയുടെ പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍...!

ജിയോയെ മറികടക്കാന്‍ പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍. പുതിയ വര്‍ഷത്തില്‍ ടെലികോം കമ്പനികള്‍ വ്യത്യസ്ഥമായ നിരവധി ഓഫറുകളും പ്ലാനുകളും പ്രഖ്യാപനം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബിഎസ്എന്‍എല്‍ ആണ് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്. ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ക്കായി 899 രൂപയുടെ ഓഫറാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്.

899 രൂപയുടെ ഓഫറില്‍ ലഭിക്കുന്നത് കോളിംഗ്, ഡാറ്റ, എസ്.എം.എസ് എന്നിവ നല്‍കുന്നതാണ് ഈ ഓഫര്‍. അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ കോളിംഗാണ് ലഭിക്കുക. ദിവസേന 1.5 ജി.ബിയുടെ ഡാറ്റയും പ്രതിദിനം 50 എസ്.എം.എസും ഉപയോക്താക്കള്‍ക്ക് ലഭിക്കും. 180 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. ആകെ 270 ജി.ബിയുടെ ഡാറ്റലഭിക്കും.

അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളില്‍ ആറിരട്ടിയിലധികം ഡാറ്റ നല്‍കിയുള്ള ജിയോയുടെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ബി.എസ്.എന്‍.എലിന്റെ പുതിയ പ്രഖ്യാപനം. എന്നിരുന്നാലും മറ്റ് നിരവധി ടെലികോം കമ്പനികളും അവരവരുടെ ഓഫറുകള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ബി.എസ്.എന്‍.എലിന്റെ തകര്‍പ്പന്‍ പ്രഖ്യാപനം.

ഇതിന് മുമ്പ്  മൂന്ന് ആന്വല്‍ പ്ലാനുകളാണ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്. 1,312, 1,699, 2,099 രൂപയുടെ പ്ലാനുകളായിരുന്നു ഇവ. 1,312 രൂപയുടെ ഓഫറിലൂടെ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്.റ്റി.ഡി കോളിംഗ് ഡല്‍ഹി, മുംബൈ പരിധിയില്‍ നല്‍കിയിരുന്നു. 100 എസ്.എം.എസും 5ജി.ബി ഡാറ്റയും ദിനംപ്രതി ഈ ഓഫറിലൂടെ ലഭിക്കും. കൂടാതെ ഇഷ്ടപ്പെട്ട റിംഗ് ബാക്ക് ടൂണുകളും ലഭ്യമാക്കിയിരുന്നു.


 

Read more topics: # tech,# bsnl,# new offer
tech,bsnl,new offer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES