മൂന്ന് മോഡലുകളിലായി 'കണക്റ്റഡ് എക്സ്' പുറത്ത് ഇറക്കി ടൈറ്റാന്‍ രംഗത്ത്

Malayalilife
topbanner
   മൂന്ന് മോഡലുകളിലായി 'കണക്റ്റഡ് എക്സ്' പുറത്ത് ഇറക്കി ടൈറ്റാന്‍ രംഗത്ത്

പുതിയ മോഡല്‍ വാച്ചുമായി  രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റാന്‍ രംഗത്ത് . 'കണക്റ്റഡ് എക്സ്' എന്നാണ് നിരവധി സവിശേഷതകള്‍ ഉളള വാച്ചിന് നല്‍കിയിരിക്കുന്ന പേര് . ടച്ച് സ്മാര്‍ട്ട് വാച്ചാണ് പുറത്ത് ഇറക്കിയിരിക്കുന്നത് . മൂന്ന് വ്യത്യസ്ത മോഡലുകളിലാണ് കമ്പനി വാച്ച് പുറത്ത് ഇറക്കിയിരിക്കുന്നത് . 13 സവിശേഷതകള്‍ ആണ് വാച്ചിന് നല്‍കിയിരിക്കുന്നത് .

എന്നാല്‍ ഈ സവിശേഷത മറ്റ് കമ്പനികള്‍ക്ക് ഇല്ല എന്ന അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ടൈറ്റാന്‍ . വിപണിയില്‍ വാച്ചിന്റെ വില 14,995 രൂപയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള എച്ച്യുജി ഇന്നൊവേഷന്‍സ് വിപണനം  ഏറ്റെടുക്കുന്നതായി ടൈറ്റാന്‍ വാച്ചസ് ആന്‍ഡ് വെയറബിള്‍സ് ബിസിനസ് ചീഫ് എക്സിക്യൂട്ടീവ് എസ്. രവികാന്ത് പറഞ്ഞു . എച്ച്യുജി ഇന്നൊവേഷന്‍സ് ഹാര്‍ഡ് വെയര്‍, ഫേം വെയര്‍, സോഫ്റ്റ് വെയര്‍, ക്ലൗഡ് ടെക്നോളജി എന്നിവയില്‍ പ്രഗല്‍ഭരായ 23 പേരടങ്ങുന്ന സംഘത്തിന്റെ സംരഭം കൂടിയാണ് .
 

Read more topics: # titan,# new 3 model watch
titan new 3 model watch

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES