Latest News

പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്; ഇന്‍സ്റ്റാഗ്രാം, ഫേയ്‌സ്ബുക്ക് ചിത്രങ്ങള്‍ നേരിട്ട് ഡിപിയാക്കാം

Malayalilife
പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്; ഇന്‍സ്റ്റാഗ്രാം, ഫേയ്‌സ്ബുക്ക് ചിത്രങ്ങള്‍ നേരിട്ട് ഡിപിയാക്കാം

ജനപ്രിയ മെസേജിംഗ് ആപ്പ് വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ അപ്ഡേറ്റിന് ഒരുങ്ങുന്നു. ഇപ്പോള്‍ ഉപയോഗക്കാര്‍ക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ നേരിട്ട് വാട്സ്ആപ്പില്‍ ഡിസ്‌പ്ലേ പിക്‌ചറായി ഉപയോഗിക്കാനുള്ള സൗകര്യമാണ് അവതരിപ്പിക്കപ്പെടുന്നത്. ആന്‍ഡ്രോയ്ഡ് വേരിയന്റിലുള്ള വാട്സ്ആപ്പ് ബീറ്റയുടെ 2.25.21.23 പതിപ്പിലാണ് ഈ പുതിയ സവിശേഷത ആദ്യമായി കണ്ടത്. അറിയപ്പെടുന്ന ബീറ്റാ ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ WABetaInfoയാണ് ഈ വിവരം പുറത്തുവിട്ടത്.

പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട ചില ബീറ്റാ ഉപയോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ ഫീച്ചര്‍ ലഭ്യമായത്. അടുത്ത ആഴ്ചകളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വാട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രം മാറ്റുന്നതിനുള്ള എഡിറ്റ് ഓപ്ഷനിലേക്ക് പ്രവേശിച്ചാല്‍ ഇനി ഇന്‍സ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും ചിത്രങ്ങള്‍ തത്സമയം തിരഞ്ഞെടുക്കാന്‍ കഴിയുമെന്ന് ആണ് പുതിയ മാറ്റം. ഇതുവരെ ഗാലറിയില്‍ നിന്ന് ഫോട്ടോ തെരഞ്ഞെടുക്കുന്നതിനും ക്യാമറ ഉപയോഗിക്കുന്നതിനും മാത്രമായിരുന്നു സൗകര്യം.

ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് മെറ്റയുടെ അക്കൗണ്ട്സ് സെന്ററിലൂടെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമായി ലിങ്ക് ചെയ്യേണ്ടതാണ്. ഇതിന് മുന്നോടിയായി ഈ വര്‍ഷം തുടക്കത്തില്‍ വാട്സ്ആപ്പ് മെറ്റ അക്കൗണ്ട്സ് സെന്ററിലേക്ക് ലിങ്ക് ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്കിടയില്‍ മെറ്റ കൊണ്ടുവരുന്ന ഏകീകരണ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഫീച്ചറും. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികൾ വാട്സ്ആപ്പിലേക്ക് നേരിട്ട് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ബിസിനസ് അക്കൗണ്ടുകള്‍ക്ക് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ വാട്സ്ആപ്പ് ബട്ടണ്‍ ചേര്‍ക്കാനുള്ള സൗകര്യവും അവതരിപ്പിച്ചിരുന്നു. ഈ നൂതന സംയോജനം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

whatsapp new feature updated

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES