Latest News

വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഉളള തയ്യാറെടുപ്പില്‍ റിയല്‍മെ

Malayalilife
topbanner
വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഉളള തയ്യാറെടുപ്പില്‍ റിയല്‍മെ

വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഉളള തയ്യാറെടുപ്പില്‍ റിയല്‍മെ. വൈകാതെ തന്നെ ഇതിന് ആവശ്യമായ അപ്‌ഡേറ്റ് മിക്ക ഫോണുകളിലും ലഭ്യമാക്കും . ബ്രാന്‍ഡില്‍ നിന്നുള്ള ടോപ്പ് എന്‍ഡ് ഫോണുകളിലൊന്നായ റിയല്‍മെ എക്‌സ് അപ്‌ഡേറ്റിന്റെ  ഭാഗമായി ഇപ്പോള്‍ വോ വൈഫൈ ഫീച്ചര്‍ സ്വീകരിക്കാനും ആരംഭിച്ചിരിക്കുകയാണ് . ഈ ബ്രാന്‍ഡ് കൊണ്ട് എല്ലാ സര്‍ക്കിളുകളിലും നിലവിലുളള റിലയന്‍സ് ജിയോ, എയര്‍ടെല്‍ നെറ്റ്വര്‍ക്കുകളില്‍ വൈഫൈ കോളിംഗിന് പിന്തുണ നല്‍കുവാനും ഇതിലൂടെ സാധിക്കും .നിലവിലുളള സ്മാര്‍ട്ട്‌ഫോണുകളിലും റിയല്‍മെയുടെ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് വെബ്‌സൈറ്റിലും ഇപ്പോഴത്തെ ഈ അപ്‌ഡേറ്റ് ലഭിക്കുന്നതാണ് .

ഇന്ത്യയിലെ റിലയന്‍സ് ജിയോ, എയര്‍ടെല്‍ ഓപ്പറേറ്റര്‍മാര്‍ക്കായി വൈഫൈ കോളിംഗ് റിയല്‍മെ എക്‌സ് അപ്‌ഡേറ്റ്  നല്‍കുന്നുമുണ്ട് .  ഈ സൗകര്യം കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും  സെല്ലുലാര്‍ കണക്റ്റിവിറ്റി പ്രത്യേകിച്ചും വീടിനകത്താണെങ്കില്‍  ഉപയോക്താക്കളെ അനുവദിക്കുന്നുമാണ് . ഗൂഗിള്‍ പിക്‌സല്‍, ഐഫോണ്‍, സാംസങ് ഗാലക്‌സി ഫോണുകള്‍ എന്നിവ റിലയന്‍സ് ജിയോയും എയര്‍ടെല്ലും വൈഫൈ കോളിംഗ് ലഭ്യമാക്കിയത് മുതല്‍,  ഈ ഫീച്ചര്‍ നല്‍കിവരുന്നുണ്ട് .

ഇതേ തരത്തിലാണ് ഇപ്പോള്‍ റിയല്‍മെയും എത്തുന്നത് .  റിയല്‍മെ എക്‌സില്‍ കളര്‍ ഒഎസ് 6 ന്റെ ഏറ്റവും പുതിയ പതിപ്പും ഫെബ്രുവരി അപ്‌ഡേറ്റില്‍ കൊണ്ട് വന്നിട്ടുണ്ട് . റിയല്‍മെ യുഐ ഈ അപ്‌ഡേറ്റിന്റെ ഭാഗമായി ലഭിക്കുമെന്ന് പതീക്ഷിക്കുന്ന ഉപയോക്താക്കള്‍ കൂടുതല്‍ കാത്തിരിക്കേണ്ട സാഹജര്യമാണ് .
 

wifi call facility will available in realmae

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES