Latest News

റിയര്‍വേഷന്‍ ഇല്ലാത്ത യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ കോച്ചുകളിലൂടെയുള്ള യാത്ര ഇനി ബുദ്ധിമുട്ടായിരിക്കില്ല; ഡീ റിസര്‍വ്ഡ് കോച്ചുകള്‍ നടപ്പാക്കി ദക്ഷിണ റെയില്‍വേ

Malayalilife
റിയര്‍വേഷന്‍ ഇല്ലാത്ത യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ കോച്ചുകളിലൂടെയുള്ള യാത്ര ഇനി ബുദ്ധിമുട്ടായിരിക്കില്ല; ഡീ റിസര്‍വ്ഡ് കോച്ചുകള്‍ നടപ്പാക്കി ദക്ഷിണ റെയില്‍വേ

റിയര്‍വേഷന്‍ ഇല്ലാത്ത യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ കോച്ചുകളിലൂടെയുള്ള യാത്ര ഇനി ബുദ്ധിമുട്ടായിരിക്കില്ല. ദക്ഷിണ റെയില്‍വേ നടപ്പിലാക്കിയ ഡീ റിസര്‍വ്‌ഡ് (De-reserved) കോച്ചുകള്‍ ട്രെയിന്‍ യാത്രയ്ക്ക് പുതിയ ആശ്വാസമായി മാറുകയാണ്. സ്ലീപ്പര്‍ ക്ലാസ് യാത്രയ്ക്കായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവരുടെയും സീസണ്‍ ടിക്കറ്റുകാര്‍ക്കും ഈ പുതിയ സംവിധാനം വഴി യാത്ര സുതാര്യമാകും.

ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള നിരവധി എക്‌സ്‌പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളിലാണ് ഈ സൗകര്യം നിലവിലുള്ളത്. പ്രധാന സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇടവേളകളില്‍ യാത്ര ചെയ്യാനാണ് ഈ കോച്ചുകള്‍ ഡീ റിസര്‍വ് ചെയ്യുന്നത്. സ്റ്റേഷനുകളില്‍ നിന്ന് തന്നെ യാത്രക്കാര്‍ക്ക് ഡീ റിസര്‍വ്‌ഡ് ടിക്കറ്റുകള്‍ വാങ്ങാമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

ട്രെയിനുകളുടെ നമ്പര്‍, പേര്, ഡീ റിസര്‍വ് ചെയ്യാവുന്ന സ്റ്റേഷനുകള്‍, കോച്ച് നമ്പറുകള്‍ തുടങ്ങിയ വിശദവിവരങ്ങള്‍ റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.

16382 - കന്യാകുമാരി - പുണെ എക്‌സ്പ്രസ് : കന്യാകുമാരി മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 5 ഉം കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 6ഉം കോച്ചുകള്‍

12624  - തിരുവനന്തപുരം സെന്‍ട്രല്‍ - ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ എറണാകുളം ടൗണ്‍ വരെ. എസ് 7 കോച്ച്.

16629 - തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ കോട്ടയം വരെ എസ് 8 കോച്ചും കണ്ണൂര്‍ മുതല്‍ മംഗളൂരു സെന്‍ട്രല്‍ വരെ എസ് 9 കോച്ചും.

16347 - തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് : കോഴിക്കോട് മുതല്‍ മംഗളൂരു സെന്‍ട്രല്‍ വരെ എസ് 8. 

22640 -  ആലപ്പുഴ - ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : ആലപ്പുഴ മുതല്‍ പാലക്കാട് ജംഗ്ഷന്‍ വരെ എസ് 7.

12601 - ചെന്നൈ സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : കോഴിക്കോട് മുതല്‍ മംഗളൂരു സെന്‍ട്രല്‍ വരെ എസ് 8, എസ് 9.

12602 - മംഗളൂരു സെന്‍ട്രല്‍  - ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്. മംഗളൂരു സെന്‍ട്രല്‍ മുതല്‍ കോഴിക്കോട് വരെ എസ് 8, എസ് 9

16630 - മംഗളൂരു സെന്‍ട്രല്‍ - ട്രിവാന്‍ഡ്രം സെന്‍ട്രല്‍ എക്‌സ്പ്രസ് : കോട്ടയം മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ വരെ എസ് 6.

16348 - മംഗളൂരു സെന്‍ട്രല്‍ - ട്രിവാന്‍ഡ്രം സെന്‍ട്രല്‍ എക്‌സ്പ്രസ് : മംഗളൂരു സെന്‍ട്രല്‍ മുതല്‍ കോഴിക്കോട് വരെ എസ് 8

22638 - മംഗളൂരു സെന്‍ട്രല്‍ - ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : ഈ റോഡ് മുതല്‍ ചെന്നൈ സെന്‍ട്രല്‍ വരെ എസ് 9.

20635 - ചെന്നൈ എഗ്മോര്‍ - കൊല്ലം സൂപ്പര്‍ഫാസ്റ്റ് : തിരുനെല്‍വേലി ജംഗ്ഷന്‍ മുതല്‍ കൊല്ലം ജംഗ്ഷന്‍ വരെ എസ് 10, എസ് 11

20636 - കൊല്ലം - ചെന്നൈ എഗ്മോര്‍ സൂപ്പര്‍ഫാസ്റ്റ് : കൊല്ലം ജംഗ്ഷന്‍ മുതല്‍ തിരുനെല്‍വേലി ജംഗ്ഷന്‍ വരെ എസ് 11.

22637 - ചെന്നൈ സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : ചെന്നൈ സെന്‍ട്രല്‍ മുതല്‍ സേലം ജംഗ്ഷന്‍ വരെ എസ് 4

16528 - കണ്ണൂര്‍ യശ്വന്തപൂര്‍ എക്‌സ്പ്രസ് : കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെ എസ് 7, എസ് 8

22639 - ചെന്നൈ സെന്‍ട്രല്‍ - ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് : തൃശൂര്‍ മുതല്‍ ആലപ്പുഴ വരെ എസ്10

16751 - ചെന്നൈ എഗ്മോര്‍ - രാമേശ്വരം എക്‌സ്പ്രസ് : മാനമധുരൈ ജംഗ്ഷന്‍ മുതല്‍ രാമേശ്വരം വരെ എസ് 11, എസ് 12

16752 - രാമേശ്വരം - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് : രാമേശ്വരം മുതല്‍ കാരക്കുടി ജംഗ്ഷന്‍ വരെ എസ് 11, എസ് 12

16159 - ചെന്നൈ എഗ്മോര്‍ - മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് : കോയമ്പത്തൂര്‍ ജംഗ്ഷന്‍ മുതല്‍ മംഗളൂരു സെന്‍ട്രല്‍ വരെ എസ് 10, എസ് 11.

16160 - മംഗളൂരു സെന്‍ട്രല്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് : മംഗളൂരു സെന്‍ട്രല്‍ മുതല്‍ തിരുച്ചിറപ്പള്ളി ജംഗ്ഷന്‍ വരെ എസ് 8, മംഗളൂരു സെന്‍ട്രല്‍ മുതല്‍ കരൂര്‍  വരെ എസ് 9, എസ് 10, എസ് 11

16235 - തൂത്തുക്കുടി - മൈസൂരു എക്‌സ്പ്രസ് : തൂത്തുക്കുടി മുതല്‍ മധുര ജംഗ്ഷന്‍ വരെ എസ് 9, എസ് 10

16525 -  കന്യാകുമാരി - ബെംഗളൂരു എക്‌സ്പ്രസ് : കന്യാകുമാരി മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 6, കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 7.

17229 - തിരുവനന്തപുരം സെന്‍ട്രല്‍ - സെക്കന്ദരാബാദ് എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 8.

12689 - ചെന്നൈ സെന്‍ട്രല്‍ - നാഗര്‍കോവില്‍ ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് : തിരുനെല്‍വേലി ജംഗ്ഷന്‍ മുതല്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ വരെ എസ് 10, എസ് 11.

16346 - തിരുവനന്തപുരം സെന്‍ട്രല്‍ - മുംബൈ എല്‍ റ്റി റ്റി എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ എറണാകുളം ജംഗ്ഷന്‍ വരെ എസ് 6

16127 - ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് : തിരുനെല്‍വേലി ജംഗ്ഷന്‍ മുതല്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ വരെ എസ്11.

16128 - ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് : നാഗര്‍കോവില്‍ ജംഗ്ഷന്‍ മുതല്‍ തിരുനെല്‍വേലി ജംഗ്ഷന്‍ വരെ എസ് 11

16203 - ചെന്നൈ സെന്‍ട്രല്‍ - തിരുപ്പതി എക്‌സ്പ്രസ് : ചെന്നൈ സെന്‍ട്രല്‍ മുതല്‍ തിരുപ്പതി വരെ എസ് 8, എസ് 9, എസ് 10

16512 - കണ്ണൂര്‍ - ബെംഗളൂരു എക്‌സ്പ്രസ് : കണ്ണൂര്‍ മുതല്‍ മംഗളൂരു സെന്‍ട്രല്‍ വരെ എസ് 5, എസ് 6, എസ് 7

16729 - മധുര - പുനലൂര്‍ എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ പുനലൂര്‍ വരെ എസ് 6, എസ് 7

16730 - പുനലൂര്‍ - മധുര എക്‌സ്പ്രസ് : പുനലൂര്‍ മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ വരെ എസ് 6, എസ് 7

16527 - യശ്വന്ത്പുര്‍  - കണ്ണൂര്‍ എക്‌സ്പ്രസ് : കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ എസ് 7, എസ് 8

13352 - ആലപ്പുഴ - ധന്‍ബാദ് എക്‌സ്പ്രസ് : ആലപ്പുഴ മുതല്‍ കോയമ്പത്തൂര്‍ ജംഗ്ഷന്‍ വരെ എസ് 5, എസ് 6.

dr reserved coaches indian railwat

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES