വടക്കോട്ടു വളഞ്ഞ പൈന്‍ മരങ്ങളുടെ കാട്ടിലേക്ക് ഒരു യാത്ര

Malayalilife
topbanner
വടക്കോട്ടു വളഞ്ഞ പൈന്‍ മരങ്ങളുടെ കാട്ടിലേക്ക് ഒരു യാത്ര

ര്‍മന്‍ സൈന്യം രണ്ടാം ലോകമഹായുദ്ധ കാലത്ത് തകര്‍ത്ത ഒന്നാണ് പോളണ്ടിലെ ഗ്രിഫിനോ ടൗണ്‍. ടൗണിനോട് ചേര്‍ന്ന് ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണ് അറിയപ്പെടുന്നത് . ഈ വനത്തിന്റെ പ്രത്യേകത പേര് പോലെ തന്നെ  വളഞ്ഞ മരങ്ങളാണ് എന്നുളളതാണ് . 400 പൈന്‍ മരങ്ങളുളള വനത്തിലെ ഏറ്റവും താഴെയുള്ള ഭാഗം 90 ഡിഗ്രി വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയും നിലനില്‍ക്കുന്നുണ്ട്. ഈ മരങ്ങള്‍ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട് . പക്ഷേ അതിന് ആരുടെ കൈയ്യിലും ഉത്തരമില്ല.

മൂന്നു മുതല്‍ ഒന്‍പതു വരെ അടി നീളത്തിലാണ് ചില മരങ്ങളുടെ വളവ് പുറത്തേക്ക് നില്‍ക്കുന്നത് . എന്നാല്‍ ഇതിന്റെ കാരണം പറയുന്ന തെളിവുകള്‍ എന്തെങ്കിലും ഇന്ന് അവശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ അത് നാസി അധിനിവേശത്തോടെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം ഇത് വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കൂടാതെ ഇത് സംരക്ഷിത വനപ്രദേശമാണ്.  പ്രാദേശിക ഭാഷയില്‍ Krzywy Las എന്നാണ് പേര്.

1930കളില്‍ നട്ടുവളര്‍ത്തിയ പൈന്‍മരങ്ങളെന്നാണ് ഇപ്പോഴും കരുതപ്പെടുന്നത്. ഇതില്‍ ഏറ്റവും ഉയരത്തിലുള്ള പൈന്‍മരത്തിന് 50 അടി വരെ പൊക്കം ഉണ്ടാകും. എന്നാല്‍ ഈ മരങ്ങളുടെ വളവിന് കാരണം മഞ്ഞുവീഴ്ചയാണെന്നതാണ്. മഞ്ഞിന്റെ ഭാരം താങ്ങാനാകാതെ വളഞ്ഞു നില്‍ക്കുകയും ഒടുവില്‍ മഞ്ഞുരുകിപ്പോകുബോള്‍ തിരികെ ഉയരത്തിലേക്ക് വളരാനാകാത്തതുമാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട് . നിരവധി  നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന  ഈ കാട്ടിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹമാണ് . 

pine forest travellers in northern region

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES